Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്: നടി ലീന മരിയ പോളിന് പൊലീസ് നോട്ടീസ്; നടപടി രവി പൂജാരിയുടെ ശബ്ദസാമ്പിൾ തിരിച്ചറിയുന്നതിനും,സമ്പത്തിക സ്രോതസ്സുകളുടെ വിവരം രവി പൂജാരി അറിഞ്ഞതെങ്ങിയെന്ന് വ്യക്തതവരുത്തുന്നതിനും വേണ്ടി

ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്: നടി ലീന മരിയ പോളിന് പൊലീസ് നോട്ടീസ്; നടപടി രവി പൂജാരിയുടെ ശബ്ദസാമ്പിൾ തിരിച്ചറിയുന്നതിനും,സമ്പത്തിക സ്രോതസ്സുകളുടെ വിവരം  രവി പൂജാരി അറിഞ്ഞതെങ്ങിയെന്ന് വ്യക്തതവരുത്തുന്നതിനും വേണ്ടി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബ്യൂട്ടിപാർലർ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് നടി ലീന മരിയ പോളിന് മൊഴി എടുക്കലിന് ഹാജരാകാൻ പൊലീസ് നോട്ടീസ്. കേസിലെ പരാതിക്കാരി എന്ന നിലയിലാണ് മൊഴി എടുക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള രവി പൂജാരിയുടെ ശബ്ദസമ്പിൽ തിരിച്ചറിയുന്നതിനും, ലീനയുടെ സമ്പത്തിക സ്രോതസ്സുകളുടെ വിവരം എങ്ങനെ രവി പൂജാരി അറിഞ്ഞു എന്നതിൽ വ്യക്തത വരുത്തുന്നതിനും ആണ് മൊഴിയെടുക്കുന്നത്.

ലീന മരിയ പോളിന്റെ സുഹൃത്ത് വഴി ആണ് വിവരം രവി പൂജാരിയിലേക്ക് എത്തിയത് എന്നാണ് പൊലീസ് കണ്ടെത്തൽ. ഇതിൽ വ്യക്തത വരുത്താനാണ് നടിയെ വിളിച്ച് വരുത്തുന്നത്. ലീനി മരിയ പോളിനെ വിളിച്ച് ഭീഷണിപ്പെടുത്തിയത് പൂജാരി തന്നെയാണെന്ന് ഉറപ്പിക്കാൻ ശബ്ദ സാമ്പിളുകൾ ശേഖരിച്ചു.

കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്‌പ്പ് കേസിൽ രവി പൂജാരിക്ക് ക്വട്ടേഷൻ നൽകിയത് പെരുമ്പാവൂരിലെ ഗുണ്ട നേതാവാണെന്നാണ് കണ്ടെത്തൽ. കാസർഗോഡ് സ്വദേശി ജിയ, മൈസൂർ സ്വദേശി ഗുലാം എന്നിവർ വഴിയാണ് ഇടപാടുകൾ നടത്തിയതെന്ന് രവി പൂജാരി അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.

പനമ്പിള്ളിനഗറിൽ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിൽ നടന്ന വെടിവയ്പ് കേസിൽ തന്റെ പങ്ക് രവി പൂജാരി ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ ചോദ്യം ചെയ്യലിൽ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. രവി പൂജാരിയെ ചോദ്യം ചെയ്തതിൽ നിന്ന്, വെടിവയ്പിന് പിന്നിൽ പ്രവർത്തിച്ച മംഗലാപുരം കാസർകോട് മേഖലകളിലെ ഗുണ്ടാ സംഘത്തെക്കുറിച്ച് പൊലീസിന് സൂചനകൾ ലഭിച്ചു.

ലീന മരിയാ പോളിനെക്കുറിച്ചും ഇവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും തനിക്ക് വിവരം നൽകിയത് ഈ ഗുണ്ടാ സംഘമാണെന്ന് രവി പൂജാരി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കൊച്ചിയിൽ വെടിവയ്പിന് ആളെ നിയോഗിച്ചതും ഇവർ വഴിയായിരുന്നു. ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയത് താനാണെന്നും പൂജാരി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ഇതോടെ കേസിൽ കൂടുതൽപേർ പ്രതികളാകുമെന്ന് ഉറപ്പായി. ഫോൺ വിളിച്ച് 25 കോടി ആവശ്യപ്പെടാനായിരുന്നു തീരുമാനം. എന്നാൽ നടി ഭീഷണിക്ക് വഴങ്ങാതെ വന്നതോടെയാണ് വെടിവെയ്പ് നടത്താൻ തീരുമാനിച്ചത്.

ബ്യൂട്ടിപാർലർ വെടിവെയ്പ് കേസിൽ ചോദ്യം ചെയ്യാനായി ഈ മാസം എട്ടുവരെയാണ് രവി പൂജാരിയെ എടിഎസ് കസ്റ്റഡിയിൽ നൽകിയിരിക്കുന്നത്. കനത്ത സുരക്ഷയിലാണ് ചോദ്യം ചെയ്യൽ. ഇതിനിടെ ചോദ്യം ചെയ്യുന്ന സമയത്ത് അഭിഭാഷകന്റെ സഹായം തേടാൻ രവി പൂജാരി കോടതിയെ സമീപിച്ചു. കേരളത്തിലുൾപ്പടെയുള്ള എല്ലാ കേസുകളും ബെംഗളൂരുവിലേക്ക് മാറ്റാൻ സുപ്രീം കോടതിയെ സമീപിക്കാനും നീക്കമുണ്ട്. 2018 ഡിസംബർ 15 നാണ് ബ്യൂട്ടി പാർലറിൽ വെടിവയ്‌പ്പുണ്ടായത്. വെടിവെപ്പ് നടത്തിയ രണ്ടുപേർ നേരത്തെതന്നെ അറസ്റ്റിലായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP