Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡിന്റെ പശ്ചാത്തലത്തിൽ സർവ്വകലാശാല പരീക്ഷ റദ്ദാക്കണം; ഗവർണ്ണർക്ക് കത്തയച്ച് ശശി തരൂർ; ഓഫ്‌ളൈനായി പരീക്ഷ നിലവിൽ അപകടമാണെന്നും നടപടി നിരുത്തരവാദപരമാണെന്നും വിമർശനം

കോവിഡിന്റെ പശ്ചാത്തലത്തിൽ സർവ്വകലാശാല പരീക്ഷ റദ്ദാക്കണം; ഗവർണ്ണർക്ക് കത്തയച്ച് ശശി തരൂർ; ഓഫ്‌ളൈനായി പരീക്ഷ നിലവിൽ അപകടമാണെന്നും നടപടി നിരുത്തരവാദപരമാണെന്നും വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അവസാന വർഷ വിദ്യാർത്ഥികളുടെ സർവ്വകലാശാല പരീക്ഷകൾ റദ്ദാക്കാൻ ആഹ്വാനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശശി തരൂർ എംപി. വിഷയം ചൂണ്ടിക്കാണിച്ച് ശശി തരൂർ കേരള ഗവർണർ മുഹമ്മദ് ആരിഫ് ഖാന് കത്തയച്ചു. മഹാമാരിയുടെ മധ്യേ പരീക്ഷ നടത്തുന്ന നടപടി നിരുത്തരവാദപരമാണെന്നും ശശി തരൂർ വിമർശിച്ചു. ഓഫ്‌ളൈനായി പരീക്ഷ നടത്തുന്നത് വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിലാക്കുമെന്നും തരൂർ പറഞ്ഞു.

കേരള സർവ്വകലാശാലയുടെ പരീക്ഷ ജൂൺ 15നാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഇതിനെതിരെ ട്വീറ്റിൽ ശശി തരൂർ പ്രതിഷേധമറിയിച്ചിരുന്നു. 'കേരള സർവ്വകലാശാല പരീക്ഷകൾ ജൂൺ 15ന് നടത്തുന്നത് നിരുത്തരവാദപരമാണ്. വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിലാക്കുന്ന സാഹചര്യത്തിലേക്ക് അവരെ എത്തിക്കുന്നത് അനീതിയാണ്.' ശശി തരൂർ ട്വീറ്റിൽ കുറിച്ചു.

കോവിഡ് സാഹചര്യത്തിൽ ഓഫ്‌ളൈനായി പരീക്ഷ നടത്തുന്നതിനെതിരെയുള്ള ഗവർണർക്ക് നൽകിയ കത്തിന്റെ പകർപ്പും ശശി തരൂർ ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ സർവ്വകലാശാല പരീക്ഷകൾ നടത്തുന്നത് മനുഷ്യത്വരഹിതമാണെന്ന് വിദ്യാർത്ഥികൾ ഒന്നടങ്കം പറയുന്നു. വിദ്യാർത്ഥികളുടെ അഭ്യർത്ഥന പരിഗണിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നും ശശി തരുർ എംപി കത്തിൽ ഗവർണറോട് അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP