Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ധന വിലവർധനയിൽ കേന്ദ്രസർക്കാർ ഇടപെടണം; വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാരിന് ബാധ്യതയുണ്ടെന്നും നീതി ആയോഗ് വൈസ് ചെയർമാൻ; കോവിഡിൽ പ്രതിസന്ധിയിലായ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ തിരിച്ചു വരവ് ജൂണിൽ തുടങ്ങുമെന്നും രാജീവ് കുമാർ

ഇന്ധന വിലവർധനയിൽ കേന്ദ്രസർക്കാർ ഇടപെടണം; വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാരിന് ബാധ്യതയുണ്ടെന്നും നീതി ആയോഗ് വൈസ് ചെയർമാൻ; കോവിഡിൽ പ്രതിസന്ധിയിലായ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ തിരിച്ചു വരവ് ജൂണിൽ തുടങ്ങുമെന്നും രാജീവ് കുമാർ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ധന വിലവർധനയിൽ കേന്ദ്രസർക്കാർ ഇടപെടണമെന്ന് നീതി ആയോഗ്. വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാരിന് ബാധ്യതയുണ്ടെന്നും നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു ശേഷം തുടർച്ചയായി 20 ദിവസവും ഇന്ധനവില കൂട്ടിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് പ്രതിസന്ധിയിലായ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചു വരവ് ജൂണിൽ തുടങ്ങുമെന്നും നീതി ആയോഗ് വൈസ് ചെയർമാൻ പറഞ്ഞു. സാമ്പത്തിക രംഗത്ത് 2022-ൽ 10-10.5 ശതമാനം വളർച്ചയുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിലക്കയറ്റം പിടിച്ചുനിർത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലാണ് സർക്കാർ ഇടപെടൽ വേണമെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ ആവശ്യപ്പെട്ടത്. മുംബൈയിലും ഭോപ്പാലിലും ഒരു ലിറ്റർ പെട്രോളിന്റെ വില നൂറു രൂപ കടക്കുകയും ചെയ്തിരുന്നു.

എണ്ണവില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികൾക്കാണ്. സർക്കാരിന് ഇക്കാര്യത്തിൽ കാര്യമായ പങ്കില്ല. എന്നാൽ നയപരമായ നിർദ്ദേശങ്ങൾ എണ്ണക്കമ്പനികൾക്ക് സർക്കാർ നൽകാറുമുണ്ട്. സന്തുലിതമായ തീരുമാനമാണ് വേണ്ടത്. സർക്കാരിന്റെ ഭാഗത്തുനിന്ന് അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അതിനിടെ കോവിഡ് രണ്ടാം തരംഗം ധനക്കമ്മിയെ കാര്യമായി ബാധിക്കില്ലെന്ന് രാജീവ് കുമാർ വ്യക്തമാക്കി. മഹാമാരി കണക്കിലെടുത്ത് കൂടുതൽ പൊതു നിക്ഷേപം ഉണ്ടായിട്ടുണ്ട്. വാക്സിൻ പൂർണമായും നൽകിക്കഴിഞ്ഞാൽ ഭയംവിട്ട് ജനങ്ങൾ പുറത്തിറങ്ങും. അങ്ങനെയായാൽ ഉൽപാദന-കയറ്റുമതി മേഖലയിൽ പുരോഗതി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ് ജൂലൈയോടെ വേഗം കൈവരിക്കും. തിരിച്ചുവരവിന്റെ വേഗം കൂടിയാൽ വളർച്ച അനുമാനം പുനഃപരിശോധിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യകതമാക്കി.

കഴിഞ്ഞ ദിവസം വായപ അവലോകന യോഗത്തിന ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ അനുമാനം സംബന്ധിച്ച ഗവർണർ ശകതികാന്ത് ദാസ് പ്രസതാവന നടത്തിയിരുന്നു. ജി.ഡി.പി വളർച്ച അനുമാനം 10.5 ശതമാനത്തിൽ നിന്ന 9.5 ശതമാനമായാണ് ആർ.ബി.ഐ കുറച്ചത്. കോവിഡ് രണ്ടാം തരംഗത്തെ തുടർന്നാണ് വളർച്ച അനുമാനം കുറച്ചത്.

നേരത്തെ കോവിഡ രണ്ടാം തരംഗം മൂലം ഇന്ത്യയുടെ ജി.ഡി.പി വളർച്ചയുടെ തോത് കുറയുമെന്ന് റേറ്റിങ് ഏജൻസികൾ പ്രവചിച്ചിരുന്നു. എന്നാൽ, ഒന്നാം തരംഗത്തിൽ നേരിട്ട തിരിച്ചടി സമ്പദവ്യവസ്ഥക്ക് ഉണ്ടാവില്ലെന്നും അവർ വ്യകതമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആർ.ബി.ഐയും സാമ്പത്തിക വളർച്ച അനുമാനം കുറച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP