Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

''അറസ്റ്റ് ചെയ്യപ്പെടാൻ തയ്യാറാണ്. സ്വേച്ഛാധിപത്യ ഭരണത്തിൻ കീഴിൽ നിങ്ങൾ ജനാധിപത്യത്തിനായി പോരാടുകയാണെങ്കിൽ, അറസ്റ്റ് ചെയ്യപ്പെടുന്നത് ഒഴിവാക്കാനാവില്ല!' ഹോങ്കോങ്ങിൽ മനുഷ്യാവകാശ പ്രവർത്തക ചൗ ഹാംഗ് തുങിനെ ഭരണകൂടം തുറങ്കിലടച്ചു; അറസ്റ്റ് ടിയാനന്മെൻ കൂട്ടക്കൊലയുടെ വാർഷികാചരണങ്ങൾ വിലക്കിയതിന് പിന്നാലെ

''അറസ്റ്റ് ചെയ്യപ്പെടാൻ തയ്യാറാണ്. സ്വേച്ഛാധിപത്യ ഭരണത്തിൻ കീഴിൽ നിങ്ങൾ ജനാധിപത്യത്തിനായി പോരാടുകയാണെങ്കിൽ, അറസ്റ്റ് ചെയ്യപ്പെടുന്നത് ഒഴിവാക്കാനാവില്ല!'  ഹോങ്കോങ്ങിൽ മനുഷ്യാവകാശ പ്രവർത്തക ചൗ ഹാംഗ് തുങിനെ ഭരണകൂടം തുറങ്കിലടച്ചു; അറസ്റ്റ് ടിയാനന്മെൻ കൂട്ടക്കൊലയുടെ വാർഷികാചരണങ്ങൾ വിലക്കിയതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

ഹോങ്കോങ്: ജനാധിപത്യ പ്രക്ഷോഭകർക്കെതിരെ ബീജിംഗിൽ നടന്ന അടിച്ചമർത്തലിന്റെ രക്തസാക്ഷികൾക്കായി സംഘടിപ്പിക്കുന്ന വാർഷികാചരണങ്ങളുടെ സംഘാടകയും വൈസ് ചെയർപേഴ്സനുമായ ചൗ ഹാംഗ് തുങിനെ അനധികൃതമായി പ്രതിഷേധങ്ങൾക്ക് ആഹ്വനം ചെയ്തെന്ന പേരിൽ ഹോങ്കോങ് പൊലീസ് അറസ്റ്റ് ചെയ്തു.

ടിയാനന്മെൻ സ്‌ക്വയർ കൂട്ടക്കൊലയുടെ 32-ാം വാർഷികാചരണങ്ങൾക്ക് ഹോങ്കോങ് ഭരണകൂടം വിലക്കേർപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ചൗ ഹാംഗ് തുങിന്റെ അറസ്റ്റ് . ഇത് തുടർച്ചയായ രണ്ടാം തവണയാണ് കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ടിയാനന്മെൻ കൂട്ടക്കൊലയുടെ വാർഷികാചരണങ്ങൾ വിലക്കപ്പെടുന്നത്.

ജനാധിപത്യ അനുകൂല പ്രക്ഷോഭകർക്കെതിരായ 1989 ലെ മാരകമായ ആക്രമണത്തെ അനുസ്മരിപ്പിക്കാൻ ചൈനക്കാർക്കുള്ള രണ്ട് സ്മാരകങ്ങളാണ് ഹോങ്കോങ്ങും മക്കാവുവും. പ്രാദേശിക ക്രിമിനൽ നിയമങ്ങൾ ലംഘിക്കുമെന്ന് പറഞ്ഞ് ഈ വർഷം മക്കാവിലെ വാർഷികാചരണങ്ങളും ഭരണകൂടം നിരോധിച്ചിരുന്നു. ഇതിനു പിന്നാലെ വീടുകളിൽ വച്ചാണെങ്കിലും വിളക്കുകൾ തെളിച്ച് രക്തസാക്ഷികൾക്ക് സ്മരണയർപ്പിക്കാൻ ചൗ ആഹ്വാനം ചെയ്തിരുന്നു.

1989 ജൂൺ നാലിന് ബീജിങ്ങിലെ ടിയാനെന്മെൻ സ്‌ക്വയറിൽ സമാധാനപരമായി നടന്ന പ്രതിഷേധത്തെ ചൈന അടിച്ചമർത്തിയതിന്റെ വാർഷിക ദിനത്തിൽ ഹോങ് കോങ്ങിൽ നടക്കാറുള്ള പരിപാടിയിൽ വൻജനാവലി തടിച്ചുകൂടാറുണ്ട്. അന്ന് 100 കണക്കിന് പേർ അന്ന് കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്കെങ്കിലും ആയിരത്തിലധികം പേർ മരിച്ചെന്ന് അനൗദ്യോഗിക കണക്കുകൾ വെളിപ്പെടുത്തുന്നു.

അഭിഭാഷകയും മനുഷ്യാവകാശ പ്രവർത്തകയും പൊതുപ്രവർത്തകയുമായ ചൗ ഹാംഗ് തുങിനെ ഇന്ന് പുലർച്ചെയാണ് അറസ്‌റ് ചെയ്തത്. ''അറസ്റ്റ് ചെയ്യപ്പെടാൻ തയ്യാറാണ്. ഹോങ്കോംഗ് ഇപ്പോൾ ഇങ്ങനെയാണ്. സ്വേച്ഛാധിപത്യ ഭരണത്തിൻ കീഴിൽ നിങ്ങൾ ജനാധിപത്യത്തിനായി പോരാടുകയാണെങ്കിൽ, അറസ്റ്റ് ചെയ്യപ്പെടുന്നത് ഒഴിവാക്കാനാവില്ല. അത് നടക്കട്ടെ. ജനാധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിന് വലിയ വില നൽകാൻ ഞാൻ തയ്യാറാണ്, ' ബിബിസി ന്യുസിനോട് ചൗ അറസ്റ്റിനെ തുടർന്ന് പ്രതികരിച്ചത് ഇങ്ങനെയാണ്.

30 വർഷത്തിലേറെയായി ജനാധിപത്യത്തിനായി പോരാടുന്ന ഹോങ്കോംഗ് സഖ്യത്തിന്റെ പിൻഗാമിയായി അറിയപ്പെടുന്ന ചൗ മുൻനിരയിലേക്ക് എത്തുന്നത് സഖ്യത്തിലെ പ്രധാനവ്യക്തികളെല്ലാം ജയിലിലടക്കപ്പെട്ടതോടെയാണ്. അനധികൃത സമ്മേളനത്തിന് പ്രേരിപ്പിച്ചതിനും പങ്കെടുത്തതിനും കഴിഞ്ഞ വർഷവും ഹോങ്കോങ് പൊലീസ് ചോവിനെ അറസ്‌റ് ചെയ്തിരുന്നു.

ചൈനയിൽ ദേശീയ സുരക്ഷാ നിയമം നിലവിൽ വന്ന ശേഷം നൂറോളം പേർ ഇതിന്റെ പേരിൽ അറസ്‌റ് ചെയ്യപ്പെട്ടിരുന്നു. 7000ഓളം പൊലീസുകാരാണ് ഇന്ന് വാർഷികപരിപാടികൾ സംഘടിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ തെരുവിൽ ഉള്ളത്. മുപ്പത് വർഷത്തിലേറെയായി ഈ ദിനവും അന്നത്തെ പരിപാടികളും ഇല്ലാതാക്കാൻ ഭരണകൂടം ശ്രമിക്കുന്നുണ്ടെന്നും എന്നാൽ ഓരോ ആളിനെയും രക്തത്തിൽ അലിഞ്ഞ ചെന്ന ദിവസമാണ് ഇന്ന്, അത് മരിക്കില്ല എന്നും ചൗ പറഞ്ഞിരുന്നു. ചൈനയിൽ ഈ ദിവസം യാതൊരുവിധ പരിപാടികളും സംഘടിപ്പിക്കാൻ അനുമതിയില്ല.

എന്നാൽ തായ്വാനും അമേരിക്ക ഉൾപ്പടെയുള്ള മറ്റ് രാജ്യങ്ങളും ടിയാനന്മെൻ സ്‌ക്വയർ ദിനത്തിൽ ആശംസകൾ അറിയിക്കാറുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP