Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആയുർവേദ ആചാര്യൻ പി.കെ.വാര്യരുടെ നൂറാം പിറന്നാൾ ആഘോഷങ്ങൾ ഏറ്റെടുത്ത് കോട്ടക്കൽ ആയുർവേദശാലയുടെ ജീവനക്കാർ; ആദര സൂചകമായി ജീവനക്കാർ രണ്ടു ഭവനരഹിതർക്ക് വീട്വെച്ചു നൽകും; പിറന്നാളോഘോഷങ്ങൾ 'ശതപൂർണിമ' എന്നപേരിൽ ഓൺലൈനായി; ആശംസകളുമായി പ്രധാനമന്ത്രി വരെ

ആയുർവേദ ആചാര്യൻ പി.കെ.വാര്യരുടെ നൂറാം പിറന്നാൾ ആഘോഷങ്ങൾ ഏറ്റെടുത്ത് കോട്ടക്കൽ ആയുർവേദശാലയുടെ ജീവനക്കാർ; ആദര സൂചകമായി ജീവനക്കാർ രണ്ടു ഭവനരഹിതർക്ക് വീട്വെച്ചു നൽകും; പിറന്നാളോഘോഷങ്ങൾ 'ശതപൂർണിമ' എന്നപേരിൽ ഓൺലൈനായി; ആശംസകളുമായി പ്രധാനമന്ത്രി വരെ

ജംഷാദ് മലപ്പുറം

മലപ്പുറം: കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംങ് ട്രസ്റ്റി പത്മഭൂഷൺ ഡോ. പി.കെ. വാര്യരുടെ 100-ാംജന്മദിനത്തോടനുബന്ധിച്ചു അദ്ദേഹത്തോടുള്ള ആദര സൂചകമായി കോട്ടയ്ക്കൽ നഗരസഭയിലെ ഭവനരഹിതരായ രണ്ടു കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചുനൽകാനൊരുങ്ങി കോട്ടക്കൽ ആയുർവേദശാല ജീവനക്കാർ. ശതപൂർണ്ണിമ എന്ന പേരിൽ പി.കെ.വാര്യരുടെ ജന്മദിനം നാടു മുഴുവൻ ഏറ്റെടുത്ത് ആഘോഷിക്കുന്ന സന്ദർഭത്തിൽ ഇദ്ദേഹത്തോടൊപ്പം ജോലിചെയ്യാൻ അവസരംലഭിച്ച 2500 ഓളം ജീവനക്കാർഒത്തുചേർന്നാണ് സ്നേഹഭവനം കൈമാറാൻ തീരുമാനിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.

കോട്ടയ്ക്കൽ നഗരസഭയിലെ ഭവനരഹിതരായ ആളുകളിൽ നിന്നും അർഹരായ രണ്ടുകുടുംബങ്ങളെ തെരഞ്ഞെടുക്കാൻ ആര്യവൈദ്യശാലയിലെ യൂണിയനുകളും മാനേജ്മെന്റും അടങ്ങുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തി. പരിശോധിച്ച് അനുയോജ്യരായ കുടുംബങ്ങളെ തിരഞ്ഞെടുത്ത് ആറു മാസത്തിനകം വീട് നിർമ്മിച്ച് നൽകുന്ന ലഭിക്കുന്ന കുടുംബങ്ങളുടെ അപേക്ഷകൾ പരിശോധിച്ച് ആറു മാസത്തിനകം വീട് നിർമ്മിച്ച് നൽകുമെന്ന് ഭാരവരാഹികൾ അറിയിച്ചു.

ഇതുസംബന്ധിച്ചു ജീവനക്കാരുടെ പ്രതിനിധികൾ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ചടങ്ങിൽ വി. വേണുഗോപാൽ (കൺട്രോളർ എച്ച്.ആർ), മുരളിതായാട്ട് (ചീഫ് മാനേജർ എച്ച്.ആർ), എൻ. മനോജ് (എച്ച്.ആർ. മാനേജർ), ഒ.ടി. വിശാഖ് (ഡെപ്യൂട്ടി മാനേജർ, എച്ച്.ആർ.), കെ. ഗീത (ഡെപ്യൂട്ടി മാനേജർ, ഐ. ആർ.), ശ്രീ രാകേഷ് ഗോപാൽ (ലേബർ വെൽഫെയർ ഓഫീസർ), എം. രാമചന്ദ്രൻ (സെക്രട്ടറി, ആര്യവൈദ്യശാല വർക്കേഴ്സ് ഫെഡറേഷൻ സിഐ.ടി.യു), മധു കെ. (സെക്രട്ടറി, ആര്യവൈദ്യശാല വർക്കേഴ്സ് യൂണിയൻ എ.ഐ.ടി.യു, രാമചന്ദ്രൻ എം വി (സെക്രട്ടറി, ആര്യവൈദ്യശാല എംപ്ലോയീസ് യൂണിയൻ ഐ.എൻ.ടി.യു.സി), കെ.പി. മുരളീധരൻ (സെക്രട്ടറി, ആര്യവൈദ്യശാല മസ്ദൂർ സംഘം ബി.എം.എസ്) പങ്കെടുത്തു.

നൂറാം പിറന്നാൾ ഈമാസം എട്ടിനാണെങ്കിലും കോവിഡ് മഹാമാരികാരണമാണ് ആഘോഷങ്ങൾ ഒഴിവാക്കി ശതപൂർണിമ എന്ന പേരിൽ ഓൺലൈൻ പരിപാടികൾ മാത്രമാക്കി ചുരുക്കിയത്. കോവിഡ് സാഹചര്യങ്ങൾ മാറിയാൽ പുസ്തകപ്രകാശനം സാംസ്‌കാരിക-സാഹിത്യ കവി സമ്മേളനങ്ങൾ ചിത്രപ്രദർശനം വാർഷിക ആയുർവേദ സെമിനാർ തുടങ്ങിയവയും നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി പിറന്നാൾ ആശംസുകൾ നേർന്നതിനു പിന്നാലെ കഴിഞ്ഞ ദിവസം നടന്ന പിറന്നാൾ ആഘോഷങ്ങളുടെ ശതപൂർണിമയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

ഇതിന് പുറമെ വിവിധ ദിവസങ്ങളിലായി ശാസ്ത്രസംബന്ധവും സാംസ്‌കാരികവുമായ പരിപാടികൾ നടക്കും. ഇന്നു മൈസൂരു ജെഎസ്എസ് ആയുർവേദ കോളേജുമായി സഹകരിച്ച് ശാസ്ത്ര സെമിനാർ, എട്ടിന് കോട്ടക്കൽ വൈദ്യരത്നം പി എസ് വാരിയർ ആയുർവേദ കോളേജ് ആഭിമുഖ്യത്തിൽ പ്രഭാഷണ പരമ്പര എന്നിവയും നടക്കും.

1921ലാണ് പി.കെ വാര്യരുടെ ജനനം. മെട്രിക്കുലേഷനുശേഷം കോട്ടയ്ക്കൽ ആര്യവൈദ്യപാഠശാലയിൽ നിന്ന് ആയുർവേദത്തിൽ ഡിപ്ലോമ നേടി. 1947 ൽ ഫാക്ടറി മാനേജരായി ആര്യവൈദ്യശാലയിൽ നിയമനം. 1953 ൽ രണ്ടാ മത്തെ മാനേജിങ് ട്രസ്റ്റിയായി.ആര്യ വൈദ്യശാലയെ പ്രശസ്തിയുടെ ഉന്നതിയിൽ എത്തിച്ചതിൽ ഡോ. പി.കെ. വാരിയർക്കുള്ള പങ്ക് നിസ്തുലമാണ്.

കോട്ടയ്ക്കൽ ആര്യവൈദ്യശാല, ആയുർവേദകോളേജ്, സെന്റർ ഓഫ് മെഡി സിനൽ പ്ലാന്റ് റിസർച്ച് എന്നിവ സ്ഥാപിച്ചു. ഗവേഷണത്തിന് പരമപ്രാധാന്യം നൽകി. ഔഷധച്ചെടികളുടെ വലിയ ഒരു ഉദ്യാനം കോട്ടയ്ക്കലിൽ സംരക്ഷിച്ചുവരുന്നത് ഡോ. പി.കെ. വാരിയരുടെ നിർദ്ദേശത്തിലാണ്. പാരമ്പര്യത്തിന്റെ നന്മകൾ ഉൾക്കൊള്ളുമ്പോഴും ആധുനികവത്ക്കരണത്തേയും ഇദ്ദേഹം ഉൾക്കൊണ്ടു. കഷായത്തെ ടാബ്ലറ്റ് രൂപത്തിലാക്കി. ലേഹ്യത്തെ ഗ്രാന്യൂളുകളാക്കി. ഭസ്മത്തെ ഗുളിക രൂപത്തിലാക്കി. കോട്ടയ്ക്കലിന് പുറമെ പാലക്കാടും നഞ്ചൻകോഡും ആര്യവൈദ്യശാലയ്ക്ക് ഫാക്ടറികളുണ്ടായി.

കലയേയും കലാകാരന്മാരേയും പ്രോത്സാഹിപ്പിക്കാനും ആര്യവൈദ്യശാല മുൻകയ്യെടുത്തു. കോട്ടയ്ക്കൽ പി.എസ്.വി. നാട്യസംഘം പ്രശസ്തമായ ഒരു കഥകളി ഗ്രൂപ്പാണ്. സ്മൃതിപർവം എന്ന ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന് 2009 ലെ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 1999 ൽ പത്മശ്രീ, 2010 ൽ പത്മഭൂഷൺ, കൂടാതെ നിരവധി അവാർഡുകളും പികെ വാര്യരെ തേടിവന്നിട്ടുണ്ട്. 1987 ൽ കോപ്പൻഹേഗനിൽ നിന്ന് ഡോക്ടർ ഓഫ് മെഡിസിൻ അവാർഡ് നേടി. 1999 ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിലിറ്റ് നൽകി ആദരിച്ചു. 2009 ൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഉ.ടര. അവാർഡും നൽകി.

1997 ൽ ആൾ ഇന്ത്യാ ആയുർവേദിക് കോൺഗ്രസ് ആയുർവേദ മഹർഷിപട്ടം നൽകി ആദരിച്ചിട്ടുണ്ട്. കോടി തലപ്പണ ശ്രീധരൻ നമ്പൂതിരി, പാർവ്വതി എന്ന കുഞ്ചി വാരസ്യാർ എന്നിവരാണ് പി.കെ.വാരിയരുടെ മാതാപിതാക്കൾ. ഭാര്യ: അന്തരിച്ച കവയിത്രിയായിരുന്ന മാധവിക്കുട്ടി കെ.വാരിയർ. മക്കൾ: ഡോ.കെ.ബാലചന്ദ്ര വാരിയർ, കെ.വിജയൻ വാരിയർ (പരേതൻ), സുഭദ്രാ രാമചന്ദ്രൻ. മരുമക്കൾ: രാജലക്ഷ്മി,രതി വിജയൻ വാരിയർ, കെ.വി.രാമചന്ദ്ര വാരിയർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP