Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലേഡീസ് ഹോസ്റ്റലിലെ ശുചിമുറിയിൽ മൊബൈൽ ക്യാമറ സ്ഥാപിച്ച് ദൃശ്യം പകർത്താൻ ശ്രമം; ജനലിൽ മൊബെൽ ക്യാമറ കണ്ട യുവതി ബഹളം വെച്ചു പൊലീസിൽ വിവരം അറിയിച്ചു; പിടിയിലായത് കല്ലായി സ്വദേശി മുഹമ്മദ് സിനാഫ്

ലേഡീസ് ഹോസ്റ്റലിലെ ശുചിമുറിയിൽ മൊബൈൽ ക്യാമറ സ്ഥാപിച്ച് ദൃശ്യം പകർത്താൻ ശ്രമം; ജനലിൽ മൊബെൽ ക്യാമറ കണ്ട യുവതി ബഹളം വെച്ചു പൊലീസിൽ വിവരം അറിയിച്ചു; പിടിയിലായത് കല്ലായി സ്വദേശി മുഹമ്മദ് സിനാഫ്

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം എടപ്പാളിലെ ലേഡീസ് ഹോസ്റ്റലിലെ ശുചിമുറിയിൽ മൊബൈൽ ക്യാമറ സ്ഥാപിച്ച് ദൃശ്യം പകർത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. കോഴിക്കോട് കല്ലായി സ്വദേശി മുഹമ്മദ് സിനാഫാണ് (32)ചങ്ങരംകുളം പൊലീസിന്റെ പിടിയിലായത്. ശുചിമുറിയുടെ ജനലിൽ മൊബെൽ ക്യാമറ കണ്ട യുവതി ബഹളം വയ്ക്കുകയും പൊലീസിന് വിവരം നൽകുകയുമായിരുന്നു.

ഹോസ്റ്റലിന്റെ തൊട്ടപ്പുറത്തു ലോഡ്ജിൽ താമസക്കാരനാണ് സിനാഫ്. കല്ലായി സ്വദേശിയായ പ്രതി ഇവിടെ ഒരു ഇലക്ട്രിക്കൽ സ്ഥാപനത്തിലെ കളക്ഷൻ ഏജന്റായി ജോലിചെയ്തുവരികയായിരുന്നു. സ്ത്രീയുടെ അശ്ലീല ചിത്രം പകർത്താൻ ശ്രമിച്ചതിനാണ് കേസ് രജിസ്റ്റർചെയ്തിട്ടുള്ളത്. അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തിൽവിട്ടു.

പ്രതി കുളിമുറിയിൽ വെച്ചമൊബൈൽ ഫോൺ പൊലീസ് പരിശോധിച്ചു. ഫോണിൽ പതിഞ്ഞ ദൃശ്യങ്ങൾ പൊലീസ് ഡിലീറ്റ് ആക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP