Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു ചിത്രത്തിനായി മരത്തിന് മുകളിൽ കാത്തിരുന്നത് മണിക്കൂറുകൾ; ഒടുവിൽ മലയാളി ഫോട്ടോഗ്രാഫറെ തേടിയെത്തിയത് അന്തർദേശീയ പുരസ്‌കാരം; പുരസ്‌കാര നിറവിൽ തോമസ് വിജയൻ

ഒരു ചിത്രത്തിനായി മരത്തിന് മുകളിൽ കാത്തിരുന്നത് മണിക്കൂറുകൾ; ഒടുവിൽ മലയാളി ഫോട്ടോഗ്രാഫറെ തേടിയെത്തിയത് അന്തർദേശീയ പുരസ്‌കാരം; പുരസ്‌കാര നിറവിൽ തോമസ് വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ക്ഷമയും ഏകാഗ്രതയുമാണ് ഡിജിറ്റൽ ഫോട്ടോഗ്രഫിക്കാലത്തും ഒരു ഫോട്ടോഗ്രാഫറുടെ കൈമുതൽ എന്ന് അടിവരയിടുകയാണ് നേച്ചർ ടിടിഎൽ ഫോട്ടോഗ്രാഫർ 2021 അവാർഡുകൾ.മണിക്കൂറുകൾ കാത്തിരിന്നെടുത്ത ചിത്രത്തിലൂടെ മലയാളി ഫോട്ടോഗ്രാഫറാണ് ഇത്തവണ പുരസ്‌കാരത്തിന് അർഹനായത്.കാനഡയിൽ താമസമാക്കിയ മലയാളി തോമസ് വിജയന്റെ ചിത്രത്തിന് അനിമൽ ബിഹേവിയർ എന്ന വിഭാഗത്തിലും പൊതുവായ മികച്ച ചിത്രത്തിനുമുള്ള അവാർഡ്. ആയിരത്തി അഞ്ഞൂറ് പൗണ്ടാണ് തോമസ് വിജയന് സമ്മാനമായി ലഭിക്കുക.

ലോകം തലകീഴായി പോവുമ്പോൾ എന്ന അടിക്കുറിപ്പോടെ മരത്തിലേക്ക് കയറിവരുന്ന ഒറാങ്ങൂട്ടാന്റെ ചിത്രത്തിനാണ് അവാർഡ്. മരത്തിൽ കയറി ഇരുന്ന് നിലത്ത് ജലാശയത്തിൽ ആകാളത്തിൻഫെ പ്രതിഫലനം കാണുന്ന രീതിയിൽ മറത്തിൽ കയറി ഇരുന്നാണ് തോമസ് വിജയന്റെ ചിത്രമുള്ളത്. തോമസ് വിജയന്റെ ചിത്രം മത്സരത്തിനായി എത്തിയ ചിത്രങ്ങളിൽ വേറിട്ട് നിന്നുവെന്നാണ് ജഡ്ജിങ് പാനൽ അംഗവും നാച്ചർ ടിടിഎൽ സ്ഥാപകനുമായ വിൽ നിക്കോൾസ് പ്രതികരിക്കുന്നത്.

ബോർണിയോയിലെ പല ദിവസങ്ങൾ ചെലവിട്ടാണ് ഈ ചിത്രമെടുത്തതെന്നാണ് തോമസ് വിജയൻ ചിത്രത്തേക്കുറിച്ച് പറയുന്നത്. വെള്ളത്തിൽ വളരുന്ന ഒരു മരത്തിൽ വച്ചാണ് ചിത്രം കിട്ടിയത്. ഒറാങ്ങൂട്ടാന്റെ സ്ഥിരം സഞ്ചാരപാതയാണ് ഈ മേഖലയെന്ന് മനസിലാക്കിയ ശേഷം മണിക്കൂറുകൾ ചിത്രത്തിനായി കാത്തിരുന്നെന്നും തോമസ് വിജയൻ പറയുന്നു. 8000ത്തോളം മത്സരാർത്ഥികളിൽ നിന്നാണ് തോമസ് വിജയന്റെ നേട്ടം. ലണ്ടൻ സ്വദേശിയായ പതിമൂന്നുകാരനായ തോമസ് ഈസ്റ്റർബുക്കിന് യംഗ് നേച്ചർ ടിടിഎൽ എന്ന അവാർഡ് ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP