Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലക്ഷദ്വീപിന് ഐക്യദാർഡ്യവുമായി ഖത്തറിലെ റബ്ബാനി ഗ്രൂപ്പ്

ലക്ഷദ്വീപിന് ഐക്യദാർഡ്യവുമായി ഖത്തറിലെ റബ്ബാനി ഗ്രൂപ്പ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ലക്ഷദ്വിപിലെ സമാധാനപരമായ ജീവിതം കലുഷിതമാക്കുന്ന ഫാസിസ്റ്റ് നയങ്ങൾക്കെതിരെ പ്രതിഷേധിച്ചും ദ്വീപിലെ സാധാരണക്കാരായ ജനങ്ങളോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചും വേറിട്ട പ്രതിഷേധവുമായി രംഗത്തുവന്ന ഖത്തറിലെ മലയാളി യുവാക്കൾ നേതൃത്വം കൊടുക്കുന്ന റബ്ബാനി ഗ്രൂപ്പ് ശ്രദ്ധേയമാകുന്നു. റബ്ബാനി ഗ്രൂപ്പിന്റെ പെർഫ്യൂംസ് ഡിവിഷൻ ലക്ഷദ്വീപ് എന്ന പേരിൽ പുതിയ പെർഫ്യൂം വിപണിയിലിറക്കുമെന്ന് കമ്പനി മാനേജിങ് ഡയറക്ടർ മുഹമ്മദ് ജാഫറലി പറഞ്ഞു. മികച്ച ഗുണനിലവാരമുള്ള പെർഫ്യൂം രണ്ടാഴ്ചക്കകം ദുബൈയിൽ ലോഞ്ച് ചെയ്യുമെന്നും താമസിയാതെ ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലും പെർഫ്യൂമുകൾ ലഭ്യമാക്കുമെന്നും മാനേജ്‌മെന്റ് പ്രതിനിധികൾ പറഞ്ഞു

'എ ഫ്രാഗ്രൻസ് പ്രോട്ടെസ്റ്റ്' എന്ന ഹാഷ് ടാഗോടെ കമ്പനി തങ്ങളുടെ ഔദ്യോഗിക ഫേസ്‌ബുക് പേജിൽ ആരംഭിച്ച കാമ്പയിന് മികച്ച പ്രതികരണമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിക്കുന്നത്. ദ്വീപിലെ ജനതയുടെ അതിജീവന സമരത്തെ സുഗന്ധത്തിന്റെ പേരിൽ ചരിത്രത്തിൽ അടയാളപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെന്ന് കമ്പനിയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

റബ്ബാനി പെർഫ്യൂംസിന്റെ മാനേജ്മെന്റിലുള്ള മ്യൂസിഷ്യനും ആക്റ്റിവിസ്റ്റുമായ നാസർ മാലിക്കിനോട് ഫേസ്‌ബുക്കിൽ നടന്ന പെർഫ്യൂം റിവ്യുവിലുള്ള ചർച്ചക്കിടെയാണ് താജുദ്ധീൻ പൊതിയിൽ എന്ന വ്യക്തി ലക്ഷദ്വീപിനോട് ഐക്യദാർഢ്യം പ്രകടപ്പിച്ചു കൊണ്ട് പെർഫ്യൂം ഇറക്കാൻ ആവശ്യപ്പെട്ടതാണ് ഇത്തരമൊരു പ്രതിഷേധമാർഗം ആവിഷ്‌ക്കരിക്കുവാൻ കാരണമായത്.

ഖത്തറിൽ നിന്നും ലക്ഷദ്വീപിനുള്ള സുഗന്ധപൂരിതമായ ഐക്യദാർഡ്യം മനുഷ്യ സാഹോദര്യവും സ്‌നേഹവും അടയാളപ്പെടുത്തുന്നതാണ്. കടലിൽ നിന്നും പ്രചോദനമുൾകൊണ്ട് രൂപം കൊള്ളുന്ന ഈ പ്രത്യേക പെർഫ്യൂം കടലിന്റെ നീല നിറവും പരിമളവുമുള്ളതാകും.

അറബി സംസ്‌കാരവും പാരമ്പര്യവും പ്രതിനിധാനം ചെയ്യുന്ന അഞ്ച് പെർഫ്യൂം ബ്രാൻഡുകൾ ഇതിനകം തന്നെ റബ്ബാനി ഗ്രൂപ്പ് വിപണിയിലിറക്കിയിട്ടുണ്ട്. ദാർവിഷ്, നൂരി, ഫന, സയൂനി, സഹ്‌റ എന്നീ ബ്രാൻഡുകൾ വ്യത്യസ്ത അഭിരുചിയുള്ളവരെ തൃപ്തിപ്പെടുത്തുന്നതാണ്. സ്വദേശികളേയും വിദേശികളേയും ഉദ്ദേശിക്കുന്ന ഉൽപന്നങ്ങളാണ് ഗ്രൂപ്പ് വിപണിയിലിറക്കുന്നത്. ഓൺലൈനിലും ഹൈപ്പർമാർക്കറ്റുകളിലും ഈ ബ്രാൻഡുകൾ ലഭ്യമാണ്.

റബ്ബാനിയുടെ പെർഫ്യൂമുകൾ https://clicknbuy.qa/ വഴിയും https://www.facebook.com/rabbaniperfume1/ വഴിയും ഓർഡർ ചെയ്യാവുന്നതാണ്. മികച്ച പെർഫ്യൂം മിതമായ വിലയിൽ ലഭ്യമാക്കുകയെന്നതാണ് ഗ്രൂപ്പിന്റെ നയമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

റബ്ബാനി ഗ്രൂപ്പ് ഉടമകളായ മുഹമ്മദ് ജാഫറലി, ഷഫീഖ്, നംഷീദ്, നാസർ മാലിക് എന്നീ മലയാളി യുവാക്കളുടെ ഈ വേറിട്ട സംരംഭം എന്തുകൊണ്ടും ഇന്ത്യൻ സമൂഹത്തിന് പൊതുവിലും മലയാളി സമൂഹത്തിന് വിശേഷിച്ചും അഭിമാനാർഹമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP