Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പറഞ്ഞത് മുത്തച്ഛന്റെ ജീവിതാനുഭവങ്ങൾ; ഡേവിഡ് ദിയോപ്പിനെ തേടിയെത്തിയത് ബുക്കർ പുരസ്‌കാരം നേടുന്ന ആദ്യഫ്രഞ്ച് എഴുത്തുകാരനെന്ന നേട്ടവും; പുരസ്‌കാരം ഒന്നാം ലോക യുദ്ധത്തിൽ ഫ്രാൻസിനുവേണ്ടി പോരാടുന്ന സെനഗലുകാരായ രണ്ട് പട്ടാളക്കാരുടെ കഥപറഞ്ഞ അറ്റ് നൈറ്റ് ഓൾ ബ്ലഡ് ഈസ് ബ്ലാക്ക്' എന്ന നോവലിന്

പറഞ്ഞത് മുത്തച്ഛന്റെ ജീവിതാനുഭവങ്ങൾ;  ഡേവിഡ് ദിയോപ്പിനെ തേടിയെത്തിയത് ബുക്കർ പുരസ്‌കാരം നേടുന്ന ആദ്യഫ്രഞ്ച് എഴുത്തുകാരനെന്ന നേട്ടവും; പുരസ്‌കാരം ഒന്നാം ലോക യുദ്ധത്തിൽ ഫ്രാൻസിനുവേണ്ടി പോരാടുന്ന സെനഗലുകാരായ രണ്ട് പട്ടാളക്കാരുടെ കഥപറഞ്ഞ അറ്റ് നൈറ്റ് ഓൾ ബ്ലഡ് ഈസ് ബ്ലാക്ക്' എന്ന നോവലിന്

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ങ്ടൺ: ഒന്നാംലോക മഹായുദ്ധകാലത്ത് ഫ്രാൻസിനുവേണ്ടി പോരാടുന്ന സെനഗലുകാരായ രണ്ട് പട്ടാളക്കാരുടെ കഥ പറഞ്ഞ ഫ്രഞ്ച് നോവലിന് ഇത്തവണത്തെ അന്താരാഷ്ട്ര ബുക്കർ സമ്മാനം. ഇതോടെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് നേടുന്ന ആദ്യത്തെ ഫ്രഞ്ച് എഴുത്തുകാരനായി ഡേവിഡ് ഡിയോപ് മാറുകയും ചെയ്്തു. ഡിയോപിന്റെ രണ്ടാമത്തെ നോവലായ 'അറ്റ് നൈറ്റ് ഓൾ ബ്ലഡ് ഈസ് ബ്ലാക്ക്' എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സെനഗലീസ് മുതുമുത്തച്ഛന്റെ, ഒന്നാം ലോക മഹായുദ്ധത്തെ കുറിച്ചുള്ള നിശബ്ദതയെ മുൻനിർത്തിയുള്ള നോവലാണ് ഇത്.

പുരസ്‌കാര തുകയായ 50,000 പൗണ്ട് (ഏകദേശം 52 ലക്ഷം രൂപ) ഡിയോപും പുസ്തകം വിവർത്തനം ചെയ്ത യുഎസ് എഴുത്തുകാരിയും കവിയുമായ അന്ന മോസ്‌കാവിക്‌സും പങ്കിട്ടെടുക്കും. എറിക് വില്ലാർഡ് എഴുതിയ 'ദ വാർ ഓഫ് ദ പുവർ' അടക്കം അന്തിമപട്ടികയിൽ എത്തിയ ആറ് പുസ്തകങ്ങളിൽ നിന്നുമാണ് ഡിയോപിന്റെ നോവൽ പുരസ്‌കാരം നേടിയത്.

ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് യുകെയിലോ അയർലൻഡിലോ പ്രസിദ്ധീകരിക്കുന്ന ഒരൊറ്റ പുസ്തകത്തിനാണ് എല്ലാ വർഷവും അന്താരാഷ്ട്ര ബുക്കർ സമ്മാനം നൽകുന്നത്. ഫ്രഞ്ച്-സെനഗലീസ് എഴുത്തുകാരനും ലിറ്ററേച്ചർ പ്രൊഫസറുമായ ഡിയോപിന്റെ, പുരസ്‌കാരത്തിന് അർഹമായ നോവലിൽ പറയുന്നത് ഭ്രാന്തിലേക്കുള്ള ഒരു ചെറുപ്പക്കാരന്റെ മാറ്റവും യുദ്ധത്തിൽ ഫ്രാൻസിനുവേണ്ടി പോരാടിയ സെനഗലീസിനെയും കുറിച്ചാണ്.

തന്റെ മുതുമുത്തച്ഛന്റെ നിശബ്ദത തന്നെ എക്കാലവും സ്പർശിച്ചിരുന്നു എന്ന് ഡിയോപ് പറയുന്നു. അത് തന്നെയാണ് അദ്ദേഹത്തിന് നോവലെഴുതാനുള്ള പ്രചോദനവും ആയത്. ആ നിശബ്ദതയെ കുറിച്ച് ഡിയോപ് ബിബിസി -യോട് പറഞ്ഞത് ഇങ്ങനെ, 'അദ്ദേഹം ആ അനുഭവത്തെ കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യയോട് ഒന്നും പറഞ്ഞില്ല, എന്റെ അമ്മയോടും ഒന്നും പറഞ്ഞില്ല. അതിനാലാണ് യുദ്ധവുമായി ബന്ധപ്പെട്ട എല്ലാ കഥകളും അനുഭവങ്ങളും കേൾക്കാനും അറിയാനും എനിക്ക് താൽപര്യമുണ്ടായതെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ ദിവസം കോവെൻട്രി കത്തീഡ്രലിൽ നടന്ന വെർച്വൽ ആഘോഷത്തിനിടെയാണ് വിജയിയായി ഡിയോപിനെ പ്രഖ്യാപിച്ചത്.പ്രണയത്തിന്റെയും യുദ്ധത്തിന്റെയും വിഭ്രാന്തിയുടെയും കഥ പറയുന്ന നോവലിന്റെ ശക്തി ഭയപ്പെടുത്തുന്നതാണെന്ന് ജൂറി അധ്യക്ഷ ലൂസി ഹഗ്സ് ഹാലറ്റ് അഭിപ്രായപ്പെട്ടു. അതിന്റെ അനന്തമായ ഗദ്യവും ഇരുണ്ടതും മിഴിവുറ്റതുമായ കാഴ്ചപ്പാടും ഞങ്ങളുടെ വികാരങ്ങളെ ചൂഷണം ചെയ്യുകയും മനസിനെ തൊടുകയും ചെയ്തു. അത് ഞങ്ങൾ വിധികർത്താക്കൾക്ക് സമ്മതിക്കാതിരിക്കാൻ വയ്യ' എന്നും ഹാലറ്റ് പറഞ്ഞു.

'ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ഒരു നൂറ്റാണ്ടിലേറെ കാലം- ഒരു പുതിയ ആഫ്രിക്കൻ എഴുത്തുകാരൻ മനുഷ്യചരിത്രത്തിലെ ഈ രക്തരൂക്ഷിതമായ കറയെക്കുറിച്ച് അപൂർവവും അസാധാരണവുമായ ഈ നോവലിൽ ചോദ്യങ്ങൾ ഉയർത്തുന്നു' -ന്യൂയോർക്ക് ടൈംസ് പുസ്തകത്തെ കുറിച്ചുള്ള അവലോകനത്തിൽ പറഞ്ഞു.

സ്റ്റാർ ട്രിബ്യൂൺ പുസ്തകത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെ: 'ഹ്രസ്വമാണെങ്കിലും, അത് ആഴത്തിലുള്ളതും പ്രചോദനാത്മകവുമായ ഒരു വായനയാണ്. ട്രെഞ്ച് യുദ്ധത്തിന്റെ ഭീകരത, നിരന്തരമായ ജീവൻ നഷ്ടപ്പെടൽ, മനുഷ്യാത്മാവിനു വരുത്തിയ നികത്താനാവാത്ത നാശനഷ്ടങ്ങൾ എന്നിവയെ കുറിച്ച് പറയുകയാണ് ഈ പുസ്തകത്തിൽ'.

ബുക്കർ പുരസ്‌കാരത്തിന് മുമ്പ് തന്നെ, ഡിയോപ്പിന്റെ നോവൽ മറ്റ് സാഹിത്യ അവാർഡുകളും നേടിയിട്ടുണ്ട്. ഫ്രാൻസിന്റെ 'പ്രിക്‌സ് ഗോൺകോർട്ട് ഡെസ് ലൈസെൻസ്', 'സ്വിസ് പ്രിക്‌സ് അഹ്‌മദോ കൊറോമ', ഇറ്റലിയിലെ 'സ്‌ട്രെഗ യൂറോപ്യൻ പുരസ്‌കാരം' എന്നിവയാണത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP