Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടെക്നോപാർക്ക് ഐടി ജീവനക്കാർക്ക് വാങ്ങുന്ന വാക്സിൻ ആദ്യ ബാച്ച് എട്ടിന് എത്തും

ടെക്നോപാർക്ക് ഐടി ജീവനക്കാർക്ക് വാങ്ങുന്ന വാക്സിൻ ആദ്യ ബാച്ച് എട്ടിന് എത്തും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ടെക്നോപാർക്കിലെ ഐടി കമ്പനികളിലെ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും വിതരണം ചെയ്യാനായി ടെക്നോപാർക്ക് എംപ്ലോയീസ് കോഓപറേറ്റീവ് ഹോസ്പിറ്റൽ പൂണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് നേരിട്ട് വാങ്ങുന്ന കോവിഷീൽഡ് വാക്സിൻ ആദ്യ ബാച്ച് എട്ടിന് എത്തും. രണ്ടു ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനാണ് വാങ്ങുന്നത്.

വിമാന മാർഗം എട്ടിന് തിരുവനന്തപുരത്തെത്തുന്ന ആദ്യ ബാച്ചിൽ 25,000 ഡോസുകളാണ്. ഒരു ഡോസിന് 790 രൂപാ നിരക്കിലാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ആശുപത്രി വാക്സിൻ വാങ്ങിയത്. ഇവ ടെക്നോപാർക്ക് ജീവനക്കാർക്ക് സൗജന്യമായാണ് വിതരണം ചെയ്യുക. ചെലവ് അതത് കമ്പനികൾ വഹിക്കും.

ഈ മാസം 10 മുതൽ വാക്സിൻ വിതരണം ആരംഭിക്കുമെന്ന് ടെക്നോപാർക്ക് എംപ്ലോയീസ് കോഓപറേറ്റീവ് ഹോസ്പിറ്റൽ പ്രസിഡന്റ് ബിനു ആർ പറഞ്ഞു. ഐടി ജീവനക്കാർക്ക് കോവിഡ് ചികിത്സയ്ക്കും പ്രതിരോധപ്രവർത്തനങ്ങൾക്കുമായി ആശുപത്രി വിപുലമായ സൗകര്യങ്ങളാണ് ടെക്നോപാർക്കിൽ ഒരുക്കിയിട്ടുള്ളത്. ടെക്നോപാർക്ക് ക്ലബ്ഹൗസ് 35 കിടക്കകളുള്ള കോവിഡ് ഒന്നാംതല ചികിത്സാ കേന്ദ്രമാക്കി മാറ്റിയിരുന്നു. ഇവിടെ ഡോക്ടർമാരുടേയും നഴ്സുമാരുടേയും സേവനം മുഴുസമയം ലഭ്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP