Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുരുമുളക് വില 400 രൂപ കടന്നു; കർഷകർക്ക് പുത്തൻ പ്രതീക്ഷ

കുരുമുളക് വില 400 രൂപ കടന്നു; കർഷകർക്ക് പുത്തൻ പ്രതീക്ഷ

സ്വന്തം ലേഖകൻ

കട്ടപ്പന: ഏതാനും വർഷങ്ങൾക്ക് ശേഷം കുരുമുളക് വില 400 രൂപ കടന്നു. ഏതാനും വർഷങ്ങൾക്കു ശേഷമാണ് കുരുമുളക് വില 400 രൂപ കടന്നത്. ഗുണമേന്മയനുസരിച്ച് 400 മുതൽ 410 രൂപ വരെയാണ് ഒരു കിലോഗ്രാം കുരുമുളകിന്റെ നിലവിലെ വില. ആഭ്യന്തര വിപണിയിൽ ആവശ്യം വർധിച്ചതും ഇറക്കുമതിയിൽ ഉണ്ടായ കുറവുമാണ് വില വർദ്ധനയ്ക്ക് കാരണം.

2015ൽ കിലോഗ്രാമിന് 730 രൂപ വിലയുണ്ടായിരുന്ന കുരുമുളകിന്റെ വില ഓരോ വർഷവും ഇടിയുന്ന സാഹചര്യമായിരുന്നെങ്കിലും ഇപ്പോൾ വില ഉയർന്നത് പ്രതീക്ഷയ്ക്കു വക നൽകുന്നു.
270 മുതൽ 350 രൂപ വരെയായിരുന്നു ഏതാനും വർഷങ്ങളായുള്ള കുരുമുളകിന്റെ ശരാശരി വില. 2013ൽ 400 രൂപയിലെത്തിയ കുരുമുളക് വില പിന്നീട് ഉയർന്നാണ് 730ൽ എത്തിയത്. അതിനുശേഷം വേഗത്തിൽ ഇടിഞ്ഞ് 270 രൂപ വരെ താഴ്ന്നു.

ഇറക്കുമതി ചെയ്യുന്ന കുരുമുളകിന് 500 രൂപ തറവില നിശ്ചയിച്ചിരുന്നെങ്കിലും തദ്ദേശീയമായ കുരുമുളകിന്റെ വില ഉയർന്നില്ല. മുംബൈ, കൊൽക്കത്ത, ഡൽഹി തുടങ്ങിയ നഗരങ്ങളാണ് കുരുമുളകിന്റെ പ്രധാന ആഭ്യന്തര വിപണികൾ. കർണാടകയിൽ നിന്നുള്ള വലുപ്പം കൂടിയ കുരുമുളകിന് വിപണികളിൽ പ്രിയമേറിയതും കേരളത്തിനു തിരിച്ചടിയാകാൻ കാരണമായതായി വിലയിരുത്തലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP