Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡിസപ്പിയറിങ്ങ് മോഡ് ഇനി എല്ലാ ചാറ്റിലും; ഒരു വാട്‌സ് ആപ്പ് രണ്ട് ഡിവൈസുകളിൽ തുറക്കാം; അടിമുടി മാറാനൊരുങ്ങി വാട്‌സ് ആപ്പ്; പുതിയ ഫീച്ചറുകൾ പുറത്ത് വിട്ട് വാട്ട്‌സ്ആപ്പ് തലവൻ വിൽ കാത്ത്കാർട്ട്; അറിയാം വാട്‌സ് ആപ്പിന്റെ പുത്തൻ വിശേഷങ്ങൾ

ഡിസപ്പിയറിങ്ങ് മോഡ് ഇനി എല്ലാ ചാറ്റിലും; ഒരു വാട്‌സ് ആപ്പ് രണ്ട് ഡിവൈസുകളിൽ തുറക്കാം;  അടിമുടി മാറാനൊരുങ്ങി വാട്‌സ് ആപ്പ്; പുതിയ ഫീച്ചറുകൾ പുറത്ത് വിട്ട്  വാട്ട്‌സ്ആപ്പ് തലവൻ വിൽ കാത്ത്കാർട്ട്; അറിയാം വാട്‌സ് ആപ്പിന്റെ പുത്തൻ വിശേഷങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

സൻഫ്രാൻസിസ്‌കോ: പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് അടിമുടി മാറാനൊരങ്ങി വാട്‌സ് ആപ്പ്. പുതുതായി ആഅവതരിപ്പിക്കുന്ന ഫീച്ചറുകളെക്കുറിച്ച് ഫേസ്‌ബുക്ക് മേധാവി മാർക്ക് സുക്കർബർഗ് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നെങ്കിലും ഇപ്പോൾ വാട്‌സ് ആപ്പ് തലവൻ വിൽ കാത്ത്കാർട്ട് പുതിയ ഫീച്ചർ സംബന്ധിച്ച വിശദാംശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.പ്രധാനമായും മൂന്നു ഫീച്ചറുകളാണ് വാട്‌സ് ആപ്പിൽ അവതരിപ്പിക്കുന്നത്.

ഇപ്പോൾ ഗ്രൂപ്പിലും മറ്റും നിങ്ങൾക്ക് അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ അയക്കാൻ സാധിക്കും. എന്നാൽ ഒരാഴ്ചയാണ് ഇതിന് വാട്ട്‌സ്ആപ്പ് നൽകുന്ന കാലാവധി. എന്നാൽ ഇത് മാറ്റി ഉപയോക്താക്കൾക്ക് നിശ്ചയിക്കുന്ന സമയത്തേക്ക് എല്ലാ ചാറ്റിലും സന്ദേശം അയക്കാവുന്ന 'ഡിസപ്പിയറിങ് മോഡ്' ഉടൻ തന്നെ വാട്ട്‌സ്ആപ്പിൽ ലഭ്യമാകും എന്നാണ് ഒരു പ്രത്യേകത.

'വ്യൂ വൺസ്' എന്നതാണ് മറ്റൊരു പ്രത്യേകത, ഇത് പ്രകാരം ഒരു സന്ദേശം ഒരു വ്യക്തിക്ക് അയച്ചാൽ അത് ഒരു തവണ ആ വ്യക്തിക്ക് കാണാം. ടെക്സ്റ്റ് ആയാലും, വീഡിയോ ആയാലും, ഓഡിയോ ആയാലും അതിന് ശേഷം അത് ഡിലീറ്റായി പോകും.

മറ്റൊരു പ്രധാന പ്രത്യേകത ഒരു വാട്ട്‌സ്ആപ്പ് അക്കൗണ്ട് രണ്ടിലധികം ഡിവൈസുകളിൽ തുറക്കാം എന്നതാണ്. നേരത്തെ തന്നെ പ്രഖ്യാപിച്ചതും ലോകത്തിലെ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ ആകാംക്ഷയോടെ കാത്തിരിക്കുന്നതുമാണ് ഈ ഫീച്ചർ. ഇത് അടുത്ത രണ്ട് മാസത്തിനുള്ളിൽ ഉപയോക്താക്കളെ തേടിയെത്തുമെന്നാണ് റിപ്പോർട്ട്. ഇപ്പോൾ വാട്ട്‌സ്ആപ്പ് ഒരു ഫോണിലും, അതിന്റെ വെബ് അക്കൗണ്ട് ലാപ്‌ടോപ്പിലോ, ഡെസ്‌ക് ടോപ്പിലോ തുറക്കാനെ സാധിക്കൂ. ഇതിന് പരിഹാരമായി 4 ഡിവൈസുകളിൽ ഒരേ സമയം അക്കൗണ്ട് തുറക്കാം എന്നാണ് ഇതിന്റെ പ്രത്യേകത.

ആദ്യഘട്ടത്തിൽ ഈ പ്രത്യേകത ഐഒഎസ് ഉപയോക്താക്കൾക്കായിരിക്കും ലഭിക്കുക എന്നാണ് വാട്ട്‌സ്ആപ്പ് മേധാവി പറയുന്നത്. എന്തായാലും വാട്ട്‌സ്ആപ്പ് ഉപയോഗത്തിൽ വിപ്ലവകരമായ മാറ്റമായിരിക്കും പുതിയ ഫീച്ചറുകൾ വരുത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP