Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മകൾക്ക് ജന്മനാ നടക്കുവാനോ സംസാരിക്കുവാനോ കഴിയില്ല; മകളെ സഹായിക്കാൻ കമ്പ്യൂട്ടർ എഞ്ചിനിയറായ അച്ഛൻ സുഹൃത്തുമായി ചേർന്ന് കണ്ടെത്തിയ വേറിട്ട വഴി; മകളുടെ ചികിത്സയ്ക്കായി തുറന്ന ഉറവിടം മറ്റുള്ളവർക്കും ലഭ്യമാക്കിയപ്പോൾ ലോകം സ്വീകരിച്ചത് ഇരുകൈയും നീട്ടി; ക്ലബ് ഹൗസിന്റെ പിറവിക്ക് പിന്നിലെ കഥ

മകൾക്ക് ജന്മനാ നടക്കുവാനോ സംസാരിക്കുവാനോ കഴിയില്ല; മകളെ സഹായിക്കാൻ കമ്പ്യൂട്ടർ എഞ്ചിനിയറായ അച്ഛൻ സുഹൃത്തുമായി ചേർന്ന് കണ്ടെത്തിയ വേറിട്ട വഴി;  മകളുടെ ചികിത്സയ്ക്കായി തുറന്ന ഉറവിടം മറ്റുള്ളവർക്കും ലഭ്യമാക്കിയപ്പോൾ ലോകം സ്വീകരിച്ചത് ഇരുകൈയും നീട്ടി; ക്ലബ് ഹൗസിന്റെ പിറവിക്ക് പിന്നിലെ കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജനിതക രോഗം കൊണ്ട് കഷ്ടതയനുഭവിച്ച മകളുടെ സഹായത്തിനായി കമ്പ്യൂട്ടർ എഞ്ചിനിയറായ അച്ഛൻ സുഹൃത്തുമായി ചേർന്നുണ്ടാക്കിയ ഉറവിടം ഇന്ന് ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുന്നു. മറ്റൊന്നുമല്ല.. സോഷ്യൽ മീഡിയകളിലെ പുത്തൻതാരദയമായ ക്ലബ് ഹൗസിന്റെ പിറവിയക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇന്ന് ലോകം രണ്ടും കൈയും നീട്ടി സ്വീകരിച്ച ആ പ്ലാറ്റ്‌ഫോമിന്റെ നിർമ്മാണത്തിന് പിന്നിൽ ഒരു അച്ഛന്റെയും മകളുടെയും സ്‌നേഹത്തിന്റെ കഥയുമുണ്ട്.

രോഹൻ സേത്ത്, പോൾ ഡേവിസൺ എന്നിവരാണ് ക്ലബ് ഹൗസിന്റെ സ്ഥാപകർ.തികച്ചും ലജ്ജാശീലരാണെങ്കിലും, അവർ സൃഷ്ടിച്ചെടുത്തത് വലിയൊരു ആശയമായിരുന്നു.ഇപ്പോഴിത് ലോകമെങ്ങും തരംഗമായിരിക്കുന്നു.പ്രത്യേകിച്ചും ഇന്ത്യയിലും കേരളത്തിലും.  സഹസ്ഥാപകരിലൊരാളായ രോഹൻ സേത്ത് തന്റെ മകൾക്ക് വേണ്ടി ആരംഭിച്ച ദൗത്യമായിരുന്നു ഇത്. 2019 ന്റെ തുടക്കത്തിൽ സേത്തും ഭാര്യ ജെന്നിഫറും മകൾ ലിഡിയയെ സ്വന്തമാക്കിയപ്പോൾ, തുടർന്നുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പ്രവചിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.

തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന കെസിഎൻക്യു 2 എന്ന മ്യൂട്ടേറ്റഡ് ജീനിനൊപ്പം ജനിച്ച ലിഡിയയ്ക്ക് ജനനം മുതൽ തന്നെ പ്രശ്നങ്ങൾ തുടങ്ങി. അവൾക്കു നടക്കാനോ സംസാരിക്കാനോ കഴിവില്ലായിരുന്നു. ഏതാനും മാസങ്ങൾക്കപ്പുറത്തേക്ക് ജീവിക്കാൻ പോലും കഴിയുമോ എന്നു പോലും ഉറപ്പില്ലായിരുന്നു.ഈ അവസ്ഥയിൽ തന്റെ മകൾക്കും അവളെപ്പോലുള്ളവർക്കും ജനിതക ചികിത്സകൾ സൃഷ്ടിക്കുന്നതിനായി എന്തെങ്കിലും ചെയ്യണം എന്നിടത്ത് നിന്നാണ് ഇത്തരമൊരു ആശയം ജനിക്കുന്നത്.

സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് ലിഡിയൻ ആക്സിലറേറ്റർ എന്ന ലാഭേച്ഛയില്ലാത്ത ഗ്രൂപ്പിനെ സ്ഥാപിക്കുകയായിരുന്നു ആദ്യം.പ്രമുഖ ശാസ്ത്രജ്ഞരുമായുള്ള വിപുലമായ ഗവേഷണങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും, ദമ്പതികൾ ആന്റിസെൻസ് ഒലിഗോ ന്യൂക്ലിയോടൈഡ്സ് (എഎസ്ഒ) എന്ന സാങ്കേതികവിദ്യ കണ്ടെത്തി. ശൈശവ ഘട്ടങ്ങളിലെ ജനിതക പരിവർത്തനത്തെ ചെറുക്കാൻ കഴിയുന്നതായിരുന്നു അതിന്റെ പ്രത്യേകത. ഇത് അവരുടെ മകൾക്കും മറ്റുള്ളവർക്കും സുഖം പ്രാപിക്കാനുള്ള അവസരം നൽകുന്നു.

ഇതിനായി അവർ ആശയവിനിമയത്തിനായി ക്ലബ്ഹൗസ് എന്ന ആപ്പ് ഒരുക്കുകയായിരുന്നു. ലൈവ് ഓഡിയോ ചാറ്റാണ് ക്ലബ്ഹൗസ്. കഠിനമായ ജീൻ പരിവർത്തനങ്ങളാൽ ജനിക്കുന്ന കുട്ടികൾക്കായി ജനിതക ചികിത്സകൾ ഇഷ്ടാനുസൃതമാക്കാനുള്ള ഒരു ആക്സിലറേറ്റർ പ്രോഗ്രാം. ഓരോ രോഗിക്കും എഎസ്ഒ സാങ്കേതികവിദ്യ ഇച്ഛാനുസൃതമാക്കണമെങ്കിൽ മാസങ്ങളോളം ഗവേഷണം നടത്തേണ്ടിവരും. അതിനായി കമ്പ്യൂട്ടർ ശാസ്ത്രജ്ഞരെന്ന നിലയിൽ, മകളുടെ ചികിത്സയ്ക്കായി തുറന്ന ഉറവിടം മറ്റുള്ളവർക്ക് ലഭ്യമാക്കാനാണ് അവർ ക്ലബ്ഹൗസിനെ ഇപ്പോൾ പൊതുവായി രീതിയിലേക്ക് മാറ്റിയത്. അതാവട്ടെ, ഇന്ന് ലോകപ്രശസ്തമായി മാറിക്കൊണ്ടിരിക്കുന്നു.

കോവിഡ് യുഗത്തിലെ മറ്റുള്ളവരുമായി ബന്ധപ്പെടാനുള്ള ആവേശകരമായ സാധ്യതകൾ തുറന്നിട്ടു കൊണ്ട് ഈ വർഷം തുടക്കം മുതൽ സംഭാഷണത്തിൽ ക്ലബ്ഹൗസ് സർവവ്വാധിപത്യം പുലർത്തി.ദിനംപ്രതി കോവിഡ് കാലത്ത് ആയിരങ്ങളാണ് ഇവിടേക്ക് പ്രവേശനം നേടുന്നത്. ഇപ്പോഴത്തെ ഏറ്റവും വലിയ തരംഗമായി ക്ലബ്ഹൗസ് മാറിക്കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP