Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അയർലന്റിൽ അസ്ട്രാസെനക്കാ വാക്‌സിന്റെ ഇടവേള കുറക്കുന്ന കാര്യം എച്ച്എസ്ഇ പരിഗണനയിൽ; പന്ത്രണ്ടിൽ നിന്നും എട്ട് ആഴ്‌ച്ചയിലേക്ക് ചുരുക്കാൻ നീക്കം

അയർലന്റിൽ അസ്ട്രാസെനക്കാ വാക്‌സിന്റെ ഇടവേള കുറക്കുന്ന കാര്യം എച്ച്എസ്ഇ പരിഗണനയിൽ; പന്ത്രണ്ടിൽ നിന്നും എട്ട് ആഴ്‌ച്ചയിലേക്ക് ചുരുക്കാൻ നീക്കം

സ്വന്തം ലേഖകൻ

യർലന്റിൽ അസ്ട്രാസെനക്കാ വാക്‌സിന്റെ ഇടവേള കുറക്കുന്ന കാര്യം എച്ച്എസ്ഇ പരിഗണനയിലെന്ന് സൂചന. രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള നിലവിൽ പന്ത്രണ്ട് ആഴ്ച മുതൽ പതിനാറ് ആഴ്ചകൾ വരെയാണ്. ഇത് പന്ത്രണ്ടിൽ നിന്നും എട്ട് ആഴ്ചയിലേയ്ക്ക് ചുരുക്കാനാണ് പദ്ധതി. ദേശീയ രോഗ പ്രതിരോധ ഉപദേശക സമിതിയാണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്. ഹെൽത്ത് സർവ്വീസ് എക്സിക്യൂട്ടീവ് (എച്ച്എസ്ഇ) ആണ് ഇതു സംബന്ധിച്ചതീരുമാനമെടുക്കേണ്ടത്. പുതിയ നിർദ്ദേശം സംബന്ധിച്ച് എച്ച്എസ്ഇ പഠനം നടത്തി വരികയാണ്.

മുമ്പ് രണ്ട് ഡോസുകൾ തമ്മിലുള്ള കുറഞ്ഞ ഇടവേള പതിനാറ് ആഴ്ചകളായിരുന്നു. ഇതാണ് പന്ത്രണ്ടിലേയ്ക്ക് കുറച്ചത്. ഇവിടെ നിന്നാണ് ഇപ്പോൾ എട്ട് ആഴ്ചകളിലേയ്ക്ക് കുറയ്ക്കുന്നത്. ആളുകൾക്ക് രണ്ട് ഡോസുകളും വേഗത്തിൽ എടുത്ത് രോഗപ്രതിരോധശേഷി എളുപ്പത്തിൽ ആർജ്ജിക്കാമെന്നതിനാലാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. കോവിഡിന്റെ മാരക വ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദം ഇന്ത്യയിൽ സ്ഥിരീകരിച്ചിരുന്നു.

യുകെയിൽ നടത്തിയ പഠന പ്രകാരം അട്രാസെനകാ , ഫൈസർ വാക്സിനുകളുടെ ആദ്യഡോസ് 33 % മാത്രമാണ് ഡെൽറ്റാ വകഭേദത്തിനെതിരെ ഫലപ്രാപ്തിയുള്ളത് എന്നാൽ രണ്ട് ഡോസുകളും എടുത്താൽ 80 % ഫലപ്രദമാണ്. ഈ സാഹചര്യത്തിലാണ് ആളുകളിൽ എത്രയും വേഗം രണ്ട് ഡോസുമെത്തിക്കാൻ അയർലണ്ടിൽ ശ്രമങ്ങൾ നടക്കുന്നത്. എന്നാൽ രാജ്യത്തെ വാക്സിന്റെ ലഭ്യത കൂടി പരിഗണിച്ചായിരിക്കും എച്ച്എസ്ഇ ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP