Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സവാളയ്ക്ക് പുറത്തെ കറുത്ത പൊടി ബ്ലാക്ക് ഫംഗസിന് കാരണമാകുമോ? സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പിന്റെ സത്യാവസ്ഥ അറിയാം

സവാളയ്ക്ക് പുറത്തെ കറുത്ത പൊടി ബ്ലാക്ക് ഫംഗസിന് കാരണമാകുമോ? സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പിന്റെ സത്യാവസ്ഥ അറിയാം

സ്വന്തം ലേഖകൻ

കോവിഡിനെ പോലെ തന്നെ ബ്ലാക്ക് ഫംഗസ് രോഗവും ഭീതി ഉയർത്തിയിരിക്കുകയാണ്. പരിസ്ഥിതിയിൽ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റുകൾ എന്നറിയപ്പെടുന്ന ഒരു കൂട്ടം പൂപ്പലുകളാണ് ബ്ലാക്ക് ഫംഗസിന് കാരണം. എന്നാൽ ബ്ലാക്ക് ഫംഗസിനെ കുറിച്ച് യാഥാർത്ഥ്യത്തേക്കാൾ വ്യാജപ്രചാരണങ്ങളാണ് സോഷ്യസൽ മീഡിയയിൽ നിറഞ്ഞത്. സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് പ്രചരിച്ച ഒന്നാണ് സവാളയും ഫ്രിഡ്ജുമാണ് ബ്ലാക്ക് ഫംഗസിന് കാരണമെന്ന തരത്തിലുള്ളത്.

''ആഭ്യന്തര ബ്ലാക്ക് ഫംഗസിനെതിരെ ജാഗ്രത പാലിക്കാം. അടുത്ത തവണ നിങ്ങൾ സവാള വാങ്ങുമ്പോൾ, അതിന്റെ പുറത്തെ കറുത്ത പാളി ശ്രദ്ധിക്കണം. ശരിക്കും, അതാണ് ബ്ലാക്ക് ഫംഗസ്. റഫ്രിജറേറ്ററിനകത്തെ റബറിൽ കാണുന്ന കറുത്ത ഫിലിമും ബ്ലാക്ക് ഫംഗസിന് കാരണമാകും. ഇത് അവഗണിച്ചാൽ, ഫ്രിഡ്ജിലും മറ്റും സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ പദാർഥങ്ങളിലൂടെ ബ്ലാക്ക് ഫംഗസ് നിങ്ങളുടെ ശരീരത്തിലെത്തും'' - ഇങ്ങനെയായിരുന്നു ബ്ലാക്ക്ഫംഗസിനെ കുറിച്ച് ഫേസ്‌ബുക്കിൽ പ്രചരിച്ച സന്ദേശം.

ഈ സന്ദേശം ആളുകളിൽ കൂടുതൽ ഭീതി സൃഷ്ടിക്കുകയാണ് ചെയ്തത്. ന്യൂഡൽഹി ഇന്റർനാഷനൽ സെന്റർ ഫോർ ജെനറ്റിക് എൻജിനീയറിങ് ആൻഡ് ബയോടെക്നോളജിയിലെ ശാസ്ത്രജ്ഞനായ നസീം ഗൗർ ബ്ലാക്ക് ഫംഗസിനെ കുറിച്ച് പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കിയിരിക്കുകയാണ്. റഫ്രിജറേറ്റിനുള്ളിലെ തണുത്ത പ്രതലത്തിൽ ചില ബാക്ടീരിയകളും സൂക്ഷ്മാണുക്കളുമുണ്ടാകും. ഇവ ബ്ലാക്ക് ഫംഗസിന് കാരണമാകുകയോ ബ്ലാക്ക് ഫംഗസുമായി യാതൊരു ബന്ധമോ ഇല്ല. എന്നാൽ ചില രോഗങ്ങൾക്ക് കാരണമായേക്കാവുന്നതിനാൽ ഇത് നീക്കം ചെയ്യുന്നതാണ് ഉത്തമമെന്നാണ് നസീം ഗൗർ വ്യക്തമാക്കുന്നത്.

സവാളയുടെ കാര്യത്തിലേക്ക് വന്നാലും വിദഗ്ദർ കൂടുതൽ വിശദീകരണം നൽകുന്നുണ്ട്. മണ്ണിലുണ്ടാകുന്ന ചില ഫംഗസുകൾ കാരണമാണ് ഉള്ളിയുടെ പുറമെ കറുത്ത പാളിയുണ്ടാകുന്നത്. അപൂർവ സന്ദർഭങ്ങളിൽ ഇത് ചില ഫംഗസ് അണുബാധയ്ക്ക് കാരണമാകും. എന്നാൽ ബ്ലാക്ക് ഫംഗസിന് കാരണമാകില്ല. എന്നാൽ ഉപയോഗിക്കുന്നതിന് മുമ്പ് സവാള നന്നായി കഴുകണമെന്നാണ് ശാസ്ത്രജ്ഞനായ ഡോ. ശേഷ് ആർ. നവാംഗെ ചൂണ്ടിക്കാട്ടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP