Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ യുവതാരങ്ങളുടെ കുതിപ്പ്; സ്റ്റെഫാനോസ് സിറ്റ്സിപാസും ആന്ദ്രേ സ്വെരേവും കാസ്പർ റൂഡും മൂന്നാം റൗണ്ടിൽ; ബൗറ്റിസ്റ്റ അഗട്ട്, കരേൻ ഖച്ചനോവ് എന്നിവർ പുറത്ത്

ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ യുവതാരങ്ങളുടെ കുതിപ്പ്; സ്റ്റെഫാനോസ് സിറ്റ്സിപാസും ആന്ദ്രേ സ്വെരേവും കാസ്പർ റൂഡും മൂന്നാം റൗണ്ടിൽ; ബൗറ്റിസ്റ്റ അഗട്ട്, കരേൻ ഖച്ചനോവ് എന്നിവർ പുറത്ത്

സ്പോർട്സ് ഡെസ്ക്

പാരീസ്: റോളണ്ട് ഗാരോസ് സ്റ്റേഡിയത്തിലെ കളിമൺ കോർട്ടിൽ യുവതാരങ്ങളുടെ വിജയക്കുതിപ്പ്. സ്റ്റെഫാനോസ് സിറ്റ്സിപാസ് , ആന്ദ്രേ സ്വെരേവ്, കാസ്പർ റൂഡ് എന്നിവർ ഫ്രഞ്ച് ഓപ്പണിന്റെ മൂന്നാം റൗണ്ടിൽ കടന്നു. അതേസമയം 11-ാം സീഡ് ബൗറ്റിസ്റ്റ അഗട്ട്, 23-ാം സീഡ് റഷ്യയുടെ കരേൻ ഖച്ചനോവ് എന്നിവർ രണ്ടാം റൗണ്ടിൽ പുറത്തായി.

വനിതകളിൽ വിക്റ്റോറിയ അസരങ്ക, പവ്ല്യുചെങ്കോവ, മാർഡി കീസ് എന്നിവരും മൂന്നാം റൗണ്ടിലെത്തി. 11-ാം സീഡ് ബെലിൻഡ ബെൻസിന് പുറത്തായി.

ബുധനാഴ്ച നടന്ന രണ്ടാം റൗണ്ട് മത്സരത്തിൽ റഷ്യയുടെ റോമൻ സഫിയുളിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് സ്വെരേവ് മൂന്നാം റൗണ്ടിലെത്തിയത്. 7-6, 6-3, 7-6 എന്നി സ്‌കോറിന് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സ്വെരേവിന്റെ ജയം. നോർവെയുടെ കാസ്പർ റൂഡ് 6-3, 6-2, 6-4ന് പോളണ്ടിന്റെ കാമിൽ മസ്രാക്കിനെ തോൽപ്പിച്ചു.

ഖച്ചനോവ് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ ജപ്പാന്റെ കീ നിഷികോറിയോട് തോൽക്കുകയായിരുന്നു. സ്‌കോർ 6-4, 2-6, 6-2, 4-6, 4-6.

ഇറ്റാലിയൻ താരം ഫാബിയോ ഫോഗ്‌നിനി നേരിട്ടുള്ള സെറ്റുകൾക്ക് ഹംഗറിയുടെ മാർട്ടൺ ഫുക്സോവിച്ചിനെ തോൽപ്പിച്ചു. സ്പാനിഷ് താരം പെഡ്രോ മാർട്ടിൻസിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഗ്രീക്ക് താരം സിറ്റ്സിപാസ് തോൽപ്പിച്ചത്. സ്‌കോർ 6-3, 6-4, 6-3. ടൂർണമെന്റിലെ അഞ്ചാം സീഡാണ് സിറ്റ്സിപാസ്. 11-ാ സീഡ് അഗട്ട് 6-3, 2-6, 6-3, 6-2ന് സ്വിറ്റ്സർലൻഡിന്റെ ഹെന്റി ലാക്സൊനെനിന് മുന്നിൽ തോൽവി സമ്മതിച്ചു.

വനിതകളിൽ പവ്ല്യൂചെങ്കോവ 6-2, 6-3ന് ഓസ്ട്രേലിയയുടെ അജ്ല ടോംജാനോവിച്ചിനെ മറികടന്നു. അസരങ്ക 7-5, 6-4ന് ടൗസണേയും കീസ് 1-6, 5-7ന് കാനഡുടെ ആനി ഫെർണാണ്ടസിനേയും മറികടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP