Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ക്രിക്കറ്റിലെ ഏത് ഫോർമാറ്റിലും മറ്റാരേക്കാളും വിജയത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്താൻ കെൽപ്പുള്ള താരം'; ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ചതാരം വിരാട് കോലിയെന്ന് സൽമാൻ ബട്ട്

'ക്രിക്കറ്റിലെ ഏത് ഫോർമാറ്റിലും മറ്റാരേക്കാളും വിജയത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്താൻ കെൽപ്പുള്ള താരം'; ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ചതാരം വിരാട് കോലിയെന്ന് സൽമാൻ ബട്ട്

സ്പോർട്സ് ഡെസ്ക്

ഇസ്ലാമാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയെ പ്രശംസിച്ച് മുൻ പാക്കിസ്ഥാൻ താരം സൽമാൻ ബട്ട്. ക്രിക്കറ്റിലെ ഏത് ഫോർമാറ്റിലും മറ്റാരേക്കാളും വിജയത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്താൻ കെൽപ്പുള്ള താരമാണ് കോലി. ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ചതാരം കോലി തന്നെയാണെന്നും സൽമാൻ ബട്ട് പറഞ്ഞു.

ഇന്ത്യ ക്രിക്കറ്റ് ലോകത്തിന് സംഭാവന ചെയ്ത എക്കാലത്തേയും മികച്ച താരങ്ങളിൽ വിരാട് കോലിയുടെ പേരുണ്ടാകുമെന്നതിൽ സംശയമൊന്നുമില്ല. 1970 മുതൽ 80 വരെ സുനിൽ ഗവാസ്‌കറായിരുന്നു ഇന്ത്യയുടെ പ്രധാന ബാറ്റ്സ്മാൻ. 1990ൾക്ക് ശേഷം സച്ചിൻ ടെൻഡുൽക്കർ ഇന്ത്യയുടെ പകരം വെക്കാനില്ലാത്ത താരമായി മാറി. ആധുനിക കാലത്തിലേക്കെത്തിയപ്പോൾ ഇപ്പോഴത്തെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ആ സ്ഥാനം ഏറ്റെടുത്തു.

ഏത് ഫോർമാറ്റെടുത്താലും ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച താരമാണ് കോലിയെന്ന് ബട്ട് വ്യക്തമാക്കി. ''ക്രിക്കറ്റിലെ ഏത് ഫോർമാറ്റിലും മറ്റാരേക്കാളും വിജയത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്താൻ കെൽപ്പുള്ള താരമാണ് കോലി. അദ്ദേഹത്തിന്റെ പ്രകടനങ്ങൾ തന്നെയാണ് ഏറ്റവും വലിയ തെളിവ്. ടീമിന് വിജയം വേണ്ടപ്പോഴെല്ലാം കോലി തകർപ്പൻ പ്രകടനങ്ങൾ പുറത്തെടുത്തിട്ടുണ്ട്. മത്സരം സ്വന്തം ടീമിന് വേണ്ടി അനുകൂലമാക്കുന്നതിൽ ഇന്ത്യൻ ക്യാപ്റ്റന് പ്രത്യേക കഴിവാണ്. ഒരു കാര്യം കൂടി പറയാം, ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ചതാരം കോലി തന്നെയാണ്. കോലിക്ക് പകരമാവാൻ മൂന്ന് ഫോർമാറ്റിലും ഇന്നൊരാളില്ല.'' ബട്ട് പറഞ്ഞുനിർത്തി.

ടെസ്റ്റിൽ 52.37 കോലിയുടെ ശരാശരി. ഏകദിനത്തിൽ 59.07 ഉം ടി20യിൽ 52.65 ശരാശരിയും കോലിക്കുണ്ട്. മൂന്ന് ഫോർമാറ്റിലും 50ൽ കൂടുതൽ ശരാശരിയുള്ള ഏക താരമാണ് കോലി. നിലവിൽ 70 അന്താരാഷ്ട്ര സെഞ്ചുറികൾ കോലിയുടെ അക്കൗണ്ടിലുണ്ട്. റിക്കി പോണ്ടിങ്, സച്ചിൻ ടെൻഡുൽക്കർ എന്നിവർ മാത്രമാണ് കോലിക്ക് മുന്നിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP