Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രധാന രാജ്യങ്ങളിലെല്ലാം കോവിഡ് മൂന്നാം തരംഗം 98 ദിവസം; രണ്ടാം തരംഗം 108 ദിവസവും; മൂന്നാം തരംഗം കൂടുതൽ ഗുരുതരമാകുമെന്നും എസ്‌ബിഐ റിപ്പോർട്ട്; മരണനിരക്ക് കുറയ്ക്കാൻ മികച്ച പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശം

പ്രധാന രാജ്യങ്ങളിലെല്ലാം കോവിഡ് മൂന്നാം തരംഗം 98 ദിവസം; രണ്ടാം തരംഗം 108 ദിവസവും; മൂന്നാം തരംഗം കൂടുതൽ ഗുരുതരമാകുമെന്നും എസ്‌ബിഐ റിപ്പോർട്ട്; മരണനിരക്ക് കുറയ്ക്കാൻ മികച്ച പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശം

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം രണ്ടാം തരംഗത്തിന് സമാനമായി ഗുരുതര സ്വഭാവത്തിലുള്ളതായിരിക്കുമെന്ന് എസ്‌ബിഐ റിപ്പോർട്ട്. 98 ദിവസം വരെ ഇതു തുടരാമെന്നും എസ്‌ബിഐ ഇക്കോറാപ് ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

കോവിഡ് മൂന്നാം തരംഗവും രണ്ടാം തരംഗത്തിൽനിന്ന് അധികം വ്യത്യാസമൊന്നുമുണ്ടാകില്ല. മികച്ച തയ്യാറെടുപ്പുകൾ നടത്തിയാൽ മരണനിരക്ക് കുറച്ചുകൊണ്ടുവരാമെന്നും റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തിയും വാക്‌സിനേഷൻ നടപടികൾ വേഗത്തിലാക്കിയും ഇതു സാധ്യമാക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രധാന രാജ്യങ്ങളിലെല്ലാം 98 ദിവസമാണ് മൂന്നാം തരംഗമുണ്ടായത്. രണ്ടാം തരംഗം 108 ദിവസവും. രണ്ടാം തരംഗത്തിൽനിന്ന് 1.8 മടങ്ങ് അധികമായിരുന്നു മൂന്നാമത്തേത്. രണ്ടാം തരംഗമാകട്ടെ ആദ്യത്തേതിൽനിന്ന് 5.2 മടങ്ങ് അധികവും. ഇന്ത്യയിൽ ഇത് 4.2 ആണ് റിപ്പോർട്ടിൽ പറയുന്നു. കോവിഡ് പോരാട്ടത്തിൽ മൂന്നാം തരംഗത്തെ നേരിടാൻ ഇന്ത്യ തയ്യാറെടുക്കുന്നതിനിടെയാണ് റിപ്പോർട്ട് പുറത്തുവരുന്നത്. കോവിഡ് രണ്ടാം തരംഗത്തിൽ ഇന്ത്യയിലെ പ്രതിദിന കേസുകൾ 4.14 ലക്ഷം വരെ ഉയർന്നിരുന്നു. രാജ്യത്ത് ഇപ്പോൾ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണ്.

മേയിൽ ഇന്ത്യയിൽ 90.3 ലക്ഷം കോവിഡ് കേസുകളാണു റിപ്പോർട്ട് ചെയ്തത്. ഒരു രാജ്യത്ത് ഒരു മാസത്തിൽ ഉണ്ടാകുന്ന രോഗികളിൽ ഏറ്റവും ഉയർന്ന സംഖ്യയാണിത്. മേയുടെ രണ്ടാം പകുതിയിൽ രോഗികളുടെ എണ്ണം കുറയുകയും ചെയ്തു. ഏപ്രിലിൽ രാജ്യത്ത് 69.4 ലക്ഷം രോഗികളാണു പുതുതായുണ്ടായത്. ഇതിലും 30 ശതമാനം വർധനയാണ് മേയിലുണ്ടായത്.

മെയ്‌ മാസത്തിൽ മാത്രം 1.2 ലക്ഷം കോവിഡ് മരണങ്ങളും രാജ്യത്തു റിപ്പോർട്ട് ചെയ്തു. മൂന്നാം തരംഗത്തിൽ ഗുരുതര രോഗികളുടെ എണ്ണം അഞ്ചു ശതമാനത്തിൽ താഴെയായാൽ മരണം 40,000 ലേക്ക് കുറയ്ക്കാമെന്നാണു റിപ്പോർട്ട് പറയുന്നത്. 

അതിനിടെ മെയ് അവസാനം മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിൽ 8000 ത്തിലധികം കുട്ടികളിൽ കോവിഡ് ബാധ സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിച്ചിരുന്നു. കൊവിഡിന്റെ മൂന്നാം തരംഗം സംസ്ഥാനത്ത് പിടിമുറുക്കുകയാണോ എന്ന് അധികൃതർ സംശയിച്ചിരുന്നു.

നിലവിൽ രാജ്യത്ത് 12.3 ശതമാനം പേർ മാത്രമാണ് ഒന്നാം ഡോസ് വാക്‌സീനെങ്കിലും എടുത്തിട്ടുള്ളത്. 3.27 ശതമാനം പേർ രണ്ടാം ഡോസും എടുത്തുകഴിഞ്ഞു. ജൂലൈ പകുതിയോടെ പ്രതിദിനം വാക്‌സിനേഷനുകളുടെ എണ്ണം ഒരു കോടിയാക്കി ഉയർത്താനാണു കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP