Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇനി മുതൽ അഡ്വാൻസായി ഈടാക്കുക രണ്ടുമാസത്തെ വാടക മാത്രം; കാരാർ അവസാനിച്ച് വീടൊഴിഞ്ഞില്ലെങ്കിൽ ഉടമസ്ഥന് ഇരട്ടി വാടക വാങ്ങാം; മാതൃകാ വാടക നിയമത്തിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭാ യോഗം; വാടക കരാർ രജിസ്‌ട്രേഷനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സ്വതന്ത്ര അഥോറിറ്റിയെ നിയമിക്കണം; പ്രശ്‌നം തീർക്കാൻ ഇനിമുതൽ പ്രത്യേക കോടതി

ഇനി മുതൽ അഡ്വാൻസായി ഈടാക്കുക രണ്ടുമാസത്തെ വാടക മാത്രം; കാരാർ അവസാനിച്ച് വീടൊഴിഞ്ഞില്ലെങ്കിൽ ഉടമസ്ഥന് ഇരട്ടി വാടക വാങ്ങാം; മാതൃകാ വാടക നിയമത്തിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭാ യോഗം; വാടക കരാർ രജിസ്‌ട്രേഷനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സ്വതന്ത്ര അഥോറിറ്റിയെ നിയമിക്കണം;  പ്രശ്‌നം തീർക്കാൻ ഇനിമുതൽ പ്രത്യേക കോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മാതൃക വാടക നിയമത്തിന്റെ കരട് ബില്ലിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. സംസ്ഥാനങ്ങളുടെ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി ബിൽ ഇനി പാർലമെന്റിൽ അവതരിപ്പിക്കും. വീട്ടുവാടക നിയന്ത്രണത്തിനും കെട്ടിട ഉടമസ്ഥന്റേയും വാടകക്കാരന്റെയും താൽപര്യങ്ങൾ സംരക്ഷിക്കാനും അഥോറിറ്റി രൂപീകരിക്കും എന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ.

കെട്ടിട ഉടമയും വാടകക്കാരനും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ അഥോറിറ്റിയെ സമീപിക്കാം. സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി രണ്ടു മാസത്തെ വാടക മാത്രമേ വാങ്ങിക്കാനാകൂ എന്നതാണ് പുതിയ നിയമത്തിലെ വ്യവസ്ഥ. വ്യാപാര ആവശ്യത്തിനായി കെട്ടിടം വാടകയ്ക്ക് എടുക്കുമ്പോൾ പരമാവധി ആറുമാസത്തെ വാടക മാത്രമേ അഡ്വാൻസായി വാങ്ങാനാകൂ. പുതിയ നിയമം കൂടുതൽ വീടുകൾ വാടകയ്ക്ക് നൽകുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞു.

വാടക കരാർ രജിസ്‌ട്രേഷനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സ്വതന്ത്ര അഥോറിറ്റിയെ നിയമിക്കണം. ഉടമസ്ഥനും വാടകക്കാരനും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ പ്രത്യേക കോടതികളും സ്ഥാപിക്കണം. താമസം, വിദ്യാഭ്യാസപരം, വാണിജ്യപരം ആയ ഉപയോഗത്തിന് അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളിലും നിയമം ബാധകമാകും. വ്യവസായപരമായുള്ള ആവശ്യങ്ങളിൽ നിയമം ബാധകമായിരിക്കില്ല.

വാടകയ്ക്ക് നൽകിയിരിക്കുന്ന സ്ഥലങ്ങളിൽ ഉടമയ്ക്ക് 24 മണിക്കൂർ മുൻപ് അറിയിക്കാതെ പ്രവേശിക്കാൻ ആവില്ല എന്ന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. വാടകക്കാരനുമായി തർക്കം ഉണ്ടെങ്കിലും വൈദ്യുതിയും വെള്ളവും വിച്ഛേദിക്കാൻ ഉടമയ്ക്ക് അവകാശമുണ്ടാവില്ല. കരാർ അവസാനിച്ച ശേഷവും സ്ഥലത്തു നിന്ന് മാറാൻ വാടകക്കാരന് സാധിച്ചിട്ടില്ലെങ്കിൽ രണ്ട് മാസത്തേക്ക് ഇരട്ടി വാടക വാങ്ങാൻ ഉടമയെ പുതിയ ബിൽ അധികാരപ്പെടുത്തുന്നു. അതിന് ശേഷം നാലിരട്ടി വാടകയും ഈടാക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP