Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇത്തരം തറവേലകൾ കാണുമ്പോൾ മസ്തിഷ്‌കം ഉപയോഗിക്കുക; സംശയം തോന്നിയാൽ നേരിട്ട് ബന്ധപെടുക; മൈ ഫോൺ നമ്പർ ഈസ്!; ക്ലബ് ഹൗസിലെ വ്യാജ അക്കൗണ്ടിനെതിരെ രവിചന്ദ്രൻ രംഗത്ത്; വ്യാജ അക്കൗണ്ടുകളിലുടെ പണം തട്ടുന്ന രീതി വരെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്; അതുകൊണ്ടാണ് മുന്നറിയിപ്പെന്നും കുറിപ്പ്

ഇത്തരം തറവേലകൾ കാണുമ്പോൾ മസ്തിഷ്‌കം ഉപയോഗിക്കുക; സംശയം തോന്നിയാൽ നേരിട്ട് ബന്ധപെടുക;  മൈ ഫോൺ നമ്പർ ഈസ്!; ക്ലബ് ഹൗസിലെ വ്യാജ അക്കൗണ്ടിനെതിരെ രവിചന്ദ്രൻ രംഗത്ത്;  വ്യാജ അക്കൗണ്ടുകളിലുടെ  പണം തട്ടുന്ന രീതി വരെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്;  അതുകൊണ്ടാണ് മുന്നറിയിപ്പെന്നും കുറിപ്പ്

സ്വന്തം ലേഖകൻ


തിരുവനന്തപുരം: ക്ലബ്ബ് ഹൗസിൽ സ്വതന്ത്ര ചിന്തകനും എഴുത്തുകാരനുമായ രവിചന്ദ്രൻ സിയുടെ വ്യാജ പ്രൊഫൈൽ. രവിചന്ദ്രൻ തന്നെയാണ് തന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് ക്ലബ്ബ് ഹൗസിൽ വ്യാജ പ്രൊഫൈൽ ശ്രദ്ധയിൽപ്പെട്ടതായി അറിയിച്ചത്.ക്ലബ്ബ് ഹൗസിൽ താനിതുവരെ ജോയിൻ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പലരുടെയും വ്യാജ അക്കൗണ്ടകൾ സൃഷ്ടിച്ച് സാമ്പത്തിക ഇടപാടുകൾ നടത്തുന്നതായി മുമ്പ് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അതുകൊണ്ടുകൂടിയാണ് ഈ അറിയിപ്പെന്നും രവിചന്ദ്രൻ ഫേസ്‌ബുക്കിൽ പറഞ്ഞു

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ക്ലബ്ബ് ഹൗസ് എന്ന പുതിയ സോഷ്യൽ മീഡിയ പ്‌ളാറ്റ്‌ഫോമിൽ ഞാൻ ഇതുവരെ ജോയിൻ ചെയ്തിട്ടില്ല. എങ്കിലും ഇതിനകം എന്റെ പ്രൊഫൈൽ ചിത്രം വെച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതായി അറിയുന്നു. ഒറ്റനോട്ടത്തിൽ വ്യാജനാണെന്ന് തിരിച്ചറിയാമെങ്കിലും ചിലർക്കെങ്കിലും ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാണ്.

132 പേർ ഫോളോ ചെയ്യുന്നതായും 101 പേരെ ഫോളോ ചെയ്യുന്നതായും താഴെക്കാണുന്ന ങലലൈിഴലൃ ടരൃലലിവെീ േസൂചിപ്പിക്കുന്നു. ഇത്രയും പേർ തെറ്റിദ്ധരിക്കപെട്ടിരിക്കുന്നു എന്നർത്ഥം. ശബ്ദം അനുകരിച്ച് ചർച്ചകളിൽ പങ്കെടുക്കുന്നുണ്ടോ എന്നു വ്യക്തമല്ല. പലരുടെയും വ്യാജ അക്കൗണ്ടകൾ സൃഷ്ടിച്ച് സാമ്പത്തിക ഇടപാടുകൾ നടത്തുന്നതായി മുമ്പ് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

അതുകൊണ്ടുകൂടിയാണ് ഈ അറിയിപ്പ്. ഇത്തരം തറവേലകൾ കാണുമ്പോൾ മസ്തിഷ്‌കം ഉപയോഗിക്കുക. സംശയം തോന്നിയാൽ നേരിട്ട് ബന്ധപെടുക. മൈ ഫോൺ നമ്പർ ഈസ് 4455 ??

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP