Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിബിഎസ്ഇ പ്ലസ്ടു മാർക്ക് നിർണ്ണയം: ബദൽ നടപടിക്ക് രണ്ടു മാസം; പത്താം ക്ലാസ് മാതൃകയും സ്‌കൂളുകളുടെ നിലവാരം അനുസരിച്ചുള്ള മോഡറേഷനും പരിഗണനയിൽ

സിബിഎസ്ഇ പ്ലസ്ടു മാർക്ക് നിർണ്ണയം: ബദൽ നടപടിക്ക് രണ്ടു മാസം; പത്താം ക്ലാസ് മാതൃകയും സ്‌കൂളുകളുടെ നിലവാരം അനുസരിച്ചുള്ള മോഡറേഷനും പരിഗണനയിൽ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധികളാൽ സിബിഎസ്ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ ബദൽ മാർക്ക് നിർണ്ണയം പൂർത്തിയാക്കാൻ രണ്ടു മാസത്തെ സാവകാശം വേണ്ടിവരുമെന്ന് സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് പന്ത്രണ്ടാം ക്ലാസ് മാർക്കാണ് ആശ്രയിക്കുന്നത് എന്നിരിക്കെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയാകെ വിശ്വാസത്തിലെടുത്തായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. അവരുമായുള്ള കൂടിയാലോചനകൾ ഉടൻ നടക്കും. സ്‌കൂളുകളുടെ നിലവാരം അനുസരിച്ചുള്ള മോഡറേഷനും ആലോചനയിലുണ്ട്.

കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഇന്റേണൽ മാർക്ക് തന്നെ കർശന പരിശോധനയ്ക്ക് ശേഷമാണ് നൽകുന്നത് എന്ന കാര്യം ബോധ്യമുണ്ടെന്ന് സിബിഎസ്ഇ വ്യത്തങ്ങൾ പറഞ്ഞു.

എൻട്രൻസ് പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് തിരിച്ചടി ഏല്ക്കാതിരിക്കാൻ ബന്ധപ്പെട്ട ബോർഡുകളുമായി സംസാരിക്കും. സിബിഎസ്ഇ പരീക്ഷ റദ്ദാക്കിയ കാര്യം സർക്കാർ സുപ്രീം കോടതിയെ അറിയിക്കും.

സംസ്ഥാന ബോർഡുകളുടെ കാര്യത്തിലും കോടതി ഇടപെട്ടേക്കും. വിവേചനം അനുവദിക്കാനാകില്ലെന്ന കാരണം പറഞ്ഞ് സംസ്ഥാന ബോർഡ് പരീക്ഷകളും റദ്ദാക്കണമെന്ന ആവശ്യം നാളെ സുപ്രീംകോടതിയിൽ ഉന്നയിക്കാനാണ് ഹർജിക്കാരുടെ തീരുമാനം

സിബിഎസ്ഇ പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ മാർക്ക് നിർണ്ണയത്തിന് സിബിഎസ്ഇ പരിഗണിക്കുന്ന നിർദ്ദേശങ്ങൾ ഇവയാണ്

പത്താം ക്‌ളാസ് മാതൃകയിൽ ഒരു വർഷത്തെ ഇന്റേണൽ മാർക്കിന്റെ ശരാശരി എടുക്കുക. ഇത് കഴിഞ്ഞ മൂന്നു വർഷത്തെ ശരാശരിയുമായി ഒത്തു നോക്കുക.
പന്ത്രണ്ടാം ക്ലാസിലെ ഇന്റേണൽ മാർക്ക് മാത്രം പരിഗണിക്കുക.
പത്തിലെ ബോർഡ് പരീക്ഷ മാർക്കും 11, 12 ക്ലാസിലെ ഇന്റേണൽ മാർക്കും പരിഗണിച്ച് ശരാശരി എടുക്കുക.
പത്തിലെ ബോർഡ് മാർക്കും പന്ത്രണ്ടിലെ ഇന്റേണൽ മാർക്കും മാത്രം കണക്കിലെടുക്കുക

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തെ തീരുമാനം എങ്ങനെ ബാധിക്കും എന്ന് വ്യക്തമായിട്ടില്ല. പ്രവേശനത്തിന് സിബിഎസ്ഇ മാർക്ക് അംഗീകരിക്കാമെന്നും പ്രത്യേക എൻട്രൻസ് ഉണ്ടാവില്ലെന്നും ഡൽഹി സർവ്വകലാശാല മാത്രമാണ് ഇതുവരെ പ്രഖ്യാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP