Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടമ്പ്രയാർ നദിയുടെ പുനരുജ്ജീവനത്തിനായി കർമ്മപദ്ധതി ; സീവേജ് മാലിന്യവും ഖരമാലിന്യവും ബ്രഹ്മപുരം പ്ലാന്റിൽ നിന്നുമുള്ള ദ്രാവകങ്ങളുമാണ് നദിയുടെ മലിനീകരണത്തിന് പ്രധാന കാരണമെന്ന് മുഖ്യമന്ത്രി

കടമ്പ്രയാർ നദിയുടെ പുനരുജ്ജീവനത്തിനായി കർമ്മപദ്ധതി ; സീവേജ് മാലിന്യവും ഖരമാലിന്യവും ബ്രഹ്മപുരം പ്ലാന്റിൽ നിന്നുമുള്ള ദ്രാവകങ്ങളുമാണ് നദിയുടെ മലിനീകരണത്തിന് പ്രധാന കാരണമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാജ്യത്തെ മലിനീകരിക്കപ്പെട്ട നദികളുടെ പട്ടികയിൽ പ്രയോറിറ്റി (4) വിഭാഗത്തിലാണ് കടമ്പ്രയാർ നദി ഉൾപ്പെടുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിനെത്തുടർന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നദിയുടെ പുനരുജ്ജീവനത്തിനായി കർമ്മപദ്ധതി തയ്യാറാക്കി നടപ്പാക്കിവരികയാണ്. ഇതിന്റെ പുരോഗതി ഇതിനായി രൂപീകരിച്ച സമിതി വിലയിരുത്തുന്നുണ്ട്. സീവേജ് മാലിന്യവും ഖരമാലിന്യവും ബ്രഹ്മപുരം പ്ലാന്റിൽ നിന്നുമുള്ള ദ്രാവകങ്ങളുമാണ് നദിയുടെ മലിനീകരണത്തിന് പ്രധാന കാരണം.

നദിയിൽ നിന്നും എല്ലാ മാസവും സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചുവരുന്നു. പുഴയിൽ അലിഞ്ഞുചേർന്നിട്ടുള്ള ഓക്സിജന്റെ അളവ് കുറവായി കാണുന്നു. കൂടാതെ കോളിഫോം അളവും കൂടുതലായി കാണുന്നുണ്ട്. സമീപത്തെ ഫ്ളാറ്റ് സമുച്ചയങ്ങൾ, ഹോട്ടലുകൾ എന്നിവയിൽ പരിശോധന നടത്തി നിയമന ലംഘനം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ട്. പുഴയുമായി ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങളിലും ഇടവിട്ടുള്ള പരിശോധന നടത്തിവരുന്നു. നിയമസഭയിൽ പി.റ്റി.തോമസിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP