Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മയാമിയിൽ സംഗീതപരിപാടിക്കിടെ വെടിവയ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു; വെടിയുതിർത്തത് മൂന്നംഗസംഘം ആൾക്കൂട്ടത്തിലേക്ക് നടന്നുകയറി

മയാമിയിൽ സംഗീതപരിപാടിക്കിടെ വെടിവയ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു;  വെടിയുതിർത്തത് മൂന്നംഗസംഘം ആൾക്കൂട്ടത്തിലേക്ക് നടന്നുകയറി

മറുനാടൻ മലയാളി ബ്യൂറോ

മയാമി: ഫ്‌ളോറിഡയിലെ മയമിയിൽ സംഗീതപരിപാടിക്കിടെയുണ്ടായ വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു.7630 നോർത്ത് വെസ്റ്റ് 186 സ്ട്രീറ്റിലുള്ള എൽമുല വിരുന്നു ഹാളിൽ പുലർച്ചെ 12.30 ന് ശേഷമാണ് വെടിവയ്‌പ്പ് നടന്നത്.അക്രമണത്തിൽ 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മൂന്നു പേരടങ്ങുന്ന സംഘം ആൾക്കുട്ടത്തിനിടയിലേക്ക് കടന്നുകയറി വെടിവയ്ക്കുകയായിരുന്നു. സംഭവശേഷം ഇവർ രക്ഷപ്പെട്ടതിനാൽ പ്രതികളെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചിട്ടില്ല. പരിപാടി അവാസാനിച്ചതിന് ശേഷമാണ് അക്രമമുണ്ടായത്.അക്രമികൾ വെളുത്ത നിസ്സാൻ പാത്ത്‌ഫൈൻഡറിൽ കയറി റൈഫിളുകളും കൈ തോക്കുകളുമായി ജനക്കൂട്ടത്തിലേക്ക് വെടിയുതിർക്കുകയായിരുന്നവെന്ന് ദൃസാക്ഷികൾ പറയുന്നു.

ഗുരുതരമായ പരിക്കേറ്റ എട്ട് പേരെ പൊലീസ് തന്നെ ആശുപത്രികളിലേക്ക് മാറ്റിയതായും മറ്റ് 12 പേർ സ്വയം ആശുപത്രിയിൽ ചികിത്സ തേടിയതായും മിയാമി-ഡേഡ് പൊലീസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഫ്രെഡി റാമിറെസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP