Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവസാനമായി ഗൂഗിളിൽ സെർച്ച് ചെയ്തത് എന്താണെന്ന് ആരാധകൻ; വിരാട് കോലി പറഞ്ഞത് 'പ്രിയതാരത്തിന്റെ കാര്യം'; ധോനിയുമായുള്ള ബന്ധത്തെ കുറിച്ച് വിശ്വാസം, ബഹുമാനം എന്നും മറുപടി; നേരിടാൻ പ്രയാസമുള്ള ബൗളർ മുൻ താരം വസിം അക്രമെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഇന്ത്യൻ നായകൻ

അവസാനമായി ഗൂഗിളിൽ സെർച്ച് ചെയ്തത് എന്താണെന്ന് ആരാധകൻ; വിരാട് കോലി പറഞ്ഞത് 'പ്രിയതാരത്തിന്റെ കാര്യം'; ധോനിയുമായുള്ള ബന്ധത്തെ കുറിച്ച് വിശ്വാസം, ബഹുമാനം എന്നും മറുപടി; നേരിടാൻ പ്രയാസമുള്ള ബൗളർ മുൻ താരം വസിം അക്രമെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഇന്ത്യൻ നായകൻ

സ്പോർട്സ് ഡെസ്ക്

മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി മുംബൈയിൽ ക്വാറന്റെയ്‌നിൽ തുടരുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി അവസാനമായി ഗൂഗിളിൽ തിരഞ്ഞത് എന്തായിരിക്കും?. ഇൻസ്റ്റഗ്രാം ചാറ്റിങ്ങിനിടെ ഒരു ആരാധകന്റെ കൗതുകമുള്ള ചോദ്യത്തിന് തന്റെ പ്രിയതാരമായ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ട്രാൻസ്ഫർ എന്നായിരുന്നു കോലി നൽകിയ മറുപടി.

ഈ സമ്മറിൽ ക്രിസ്റ്റ്യാനോ ഇറ്റാലിയൻ ക്ലബ്ബ് യുവന്റസ് വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പ്രത്യേകിച്ച് യുവന്റസ് ഇറ്റാലിയൻ സീരി എ കിരീടം അടക്കം കൈവിട്ട സാഹചര്യത്തിൽ. ഇക്കാര്യമാണ് കോലി ഗൂഗ്ൾ ചെയ്തത്.

പോർച്ചുഗീസ് ഫുട്‌ബോൾ താരം ക്രിസ്റ്റിയാനൊ റൊണാൾഡോയോടുള്ള ഇഷ്ടം കോലി നേരത്തെതന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.

ക്രിക്കറ്റിന് പുറത്ത് മാതൃകയാക്കുന്ന കായികതാരം ആരാണെന്ന് ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി ഒരിക്കൽ കോലിയോട് ചോദിച്ചിരുന്നു. അന്ന് ക്രിസ്റ്റിയാനോയുടെ പേരാണ് കോലി പറഞ്ഞത്. ക്രിസ്റ്റ്യാനോയുടെ മാനസിക കരുത്താണ് തന്നെ പ്രചോദിപ്പിക്കുന്നത് എന്നും കോലി അന്ന് പറഞ്ഞിരുന്നു.

ഈസമയം ഒരു ആരാധകൻ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയെ കുറിച്ചാണ് ചോദിച്ചത്. കോലിയും ധോണിയും തമ്മിലുള്ള ബന്ധത്തെ രണ്ട് വാക്കിൽ വിശദീകരിക്കുമോ എന്നാണ് ആരാധകൻ ചോദിച്ചത്. എപ്പോഴും ധോണിയുമായി വലിയ ചങ്ങാത്തം കാണിക്കുന്ന കോലി അതിന് ഉത്തരം നൽകുകയും ചെയ്തു. ''വിശ്വാസം, ബഹുമാനം.'' എന്നാണ് കോലി മറുപടിയായി പറഞ്ഞത്.

ധോണിയെ കുറിച്ച് ചോദിക്കുമ്പോഴെല്ലാം കോലിക്ക് നൂറ് നാവാണ്. കഴിഞ്ഞ വർഷം ഇന്ത്യയുടെ ടെസ്റ്റ് സ്പിന്നർ ആർ അശ്വിനുമായി നടത്തിയ അഭിമുഖത്തിൽ കോലി സംസാരിച്ചിരുന്നു. ഞാൻ ക്യാപ്റ്റനാവുന്നതിൽ ധോണിക്ക് വലിയ പങ്കുണ്ടെന്നായിരുന്നു കോലിയുടെ വാക്കുകൾ.

ഇന്നുണ്ടായിരുന്നെങ്കിൽ ഏത് ബൗളറുടെ മുന്നിലാണ് ഏറെ പ്രയാസപ്പെടുക എന്ന ചോദ്യത്തിന് വസീം അക്രം എന്നും കോലി മറുപടി നൽകി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കോലി ഓരോ ചോദ്യവും ഉത്തരവും പങ്കുവെച്ചത്.

ഇംഗ്ലണ്ട് പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം നിലവിൽ ക്വാറന്റീനിലാണ്. ഇംഗ്ലണ്ടിൽ ആറ് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ജൂൺ 18ന് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിനെയാണ് ഇന്ത്യ ആദ്യം നേരിടുക. പിന്നാലെ അഞ്ച് ടെസ്റ്റുകളടങ്ങുന്ന പരമ്പരയിൽ ഇംഗ്ലണ്ടിനേയും ഇന്ത്യ നേരിടും.

കടുത്ത ക്വാറന്റീനിലൂടെയാണ് ഇന്ത്യൻ താരങ്ങൾക്ക് കടന്നുപോകേണ്ടത്. ഇംഗ്ലണ്ടിലെത്തിയാൽ എട്ട് ദിവസത്തെ മറ്റൊരു ക്വാറന്റൈനും ഇന്ത്യൻ താരങ്ങൾ പൂർത്തിയാക്കണം. മുംബൈയിൽ കഴിയുന്ന താരങ്ങൾ വിരസത മാറ്റുന്നത് സോഷ്യൽ മീഡയയിൽ സമയം ചെലവഴിച്ചാണ്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ഇൻസ്റ്റഗ്രാമിൽ ആരാധകർക്ക് വേണ്ടി ചോദ്യോത്തര വേള ഒരുക്കിയപ്പോഴാണ് രസകരമായ ചോദ്യങ്ങളുമായി ചിലർ എത്തിയത്.

സംഭാഷണം രസകരമായി മുന്നേറവെ ഇടയ്ക്ക് ഒരു ചോദ്യം കണ്ട് കോലി ആദ്യം ഒന്ന് ഞെട്ടി. പിന്നീട് ചിരിച്ചു. ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌കയുടെ ചോദ്യമായിരുന്നു അത്. ഹെഡ്‌ഫോൺ എവിടെയാണ് വെച്ചത് എന്നായിരുന്നു അനുഷ്‌കയ്ക്ക് അറിയേണ്ടിയിരുന്നത്. ബെഡ്ഡിന് അടുത്തുള്ള മേശയുടെ മുകളിലുണ്ടെന്ന് കോലി മറുപടിയും നൽകി.

മകൾ വാമികയെ കുറിച്ചും ആരാധകർ ചോദിച്ചു. വാമികയുടെ ഒരു ചിത്രം പങ്കുവെയ്ക്കുമോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. 'സോഷ്യൽ മീഡിയയിൽ വാമികയുടെ ചിത്രം പങ്കുവെയ്ക്കില്ല. സോഷ്യൽ മീഡിയ എന്താണെന്ന് മനസ്സിലാക്കുന്ന പ്രായമെത്തുമ്പോൾ ഇതെല്ലാം അവൾ തീരുമാനിക്കട്ടെ.' ഇതായിരുന്നു കോലി ആ ചോദ്യത്തിന് നൽകിയ മറുപടി. അനുഷ്‌കയ്‌ക്കൊപ്പം ടിവി ഷോ കണ്ടാണ് ഒഴിവുസമയം ചിലവഴിക്കാറുള്ളതെന്നും കോലി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP