Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിഗൂഡ കലയെന്ന നിലയിൽ ആഭിചാര ക്രിയകളുമായി ബന്ധപ്പെട്ട ഇന്ദ്രജാല ബോധത്തെ തകർത്ത് അതിനെ ജനകീയ കലയാക്കി; ഏഷ്യയിലെ ആദ്യത്തെ മാജിക് പഠന കേന്ദ്രമായ മുതുകാടിന്റെ മാജിക് അക്കാദമിക്ക് 25 വയസ്

നിഗൂഡ കലയെന്ന നിലയിൽ ആഭിചാര ക്രിയകളുമായി ബന്ധപ്പെട്ട ഇന്ദ്രജാല ബോധത്തെ തകർത്ത് അതിനെ ജനകീയ കലയാക്കി; ഏഷ്യയിലെ ആദ്യത്തെ മാജിക് പഠന കേന്ദ്രമായ മുതുകാടിന്റെ മാജിക് അക്കാദമിക്ക് 25 വയസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇന്ദ്രജാലത്തിന്റെയും ഇന്ദ്രജാലക്കാരുടെയും ക്ഷേമത്തിനും ഉന്നമനത്തിനുമായി മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച ഏഷ്യയിലെ ആദ്യത്തെ ഇന്ദ്രജാല പഠന കേന്ദ്രമായ മാജിക് അക്കാദമി 25ന്റെ നിറവിൽ.  

1996 മെയ് 31നാണ് അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി ടി.കെ രാമകൃഷ്ണൻ മാജിക് അക്കാദമിയെ ഇന്ദ്രജാല മേഖലയ്ക്കായി സമർപ്പിച്ചത്. മലയാറ്റൂർ രാമകൃഷ്ണൻ സ്ഥാപക രക്ഷാധികാരിയാവുകയും അദ്ദേഹത്തിന്റെ മരണശേഷം ഒ.എൻ.വി കുറുപ്പും നിലവിൽ അടൂർ ഗോപാലകൃഷ്ണനും അക്കാദമിയുടെ രക്ഷാധികാരികളായി ചുമതലയേൽക്കുകയും ചെയ്തു.

നിഗൂഡ കലയെന്ന നിലയിൽ ആഭിചാര ക്രിയകളുമായി ബന്ധപ്പെട്ട ഒരു ബോധമാണ് ഇന്ദ്രജാലത്തിനുണ്ടായിരുന്നതെങ്കിൽ മാജിക് അക്കാദമിയുടെ വരവോടെ ഇന്ദ്രജാലം തികച്ചും ജനകീയ മാവുകയായിരുന്നു. ഒരു കലാരൂപമെന്ന നിലയിൽ സമൂഹത്തിന്റെ നിരവധി മേഖലകളിലുള്ളവർ ജാലവിദ്യ അഭ്യസിച്ചതിലൂടെ ഇന്ദ്രജാലവുമായി ബന്ധപ്പെട്ട നിരവധി അന്ധ വിശ്വാസങ്ങൾ ഇല്ലാതായി. അതോടെ ഇന്ദ്രജാലത്തോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിൽ നിർണായകമായ മാറ്റം സംഭവിച്ചു. മാജിക് അക്കാദമി സ്ഥാപിക്കന്നതിനു മുമ്പുള്ള ഇന്ദ്രജാലവും അതിനു ശേഷമുള്ള ഇന്ദ്രജാലവും എന്ന വ്യക്തമായ ഒരു വേർ തിരിവുണ്ടാക്കുവാൻ മാജിക് അക്കാദമിക്കായി.

ഇന്ത്യൻ മാന്ത്രിക മേഖലയിൽ അതിനൂതനങ്ങളായ നിരവധി സംരംഭങ്ങൾക്കാണ് മാജിക് അക്കാദമി ഇതിനോടകം തന്നെ നേതൃത്വം നൽകിയിട്ടുള്ളത്. സമൂഹത്തെ കാർന്ന്തിന്നുന്ന ദുഷ് പ്രവണതകൾക്കെതിരെയും മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുമൊക്കെ കേരള യാത്രകളുൾപ്പടെ നിരവധി പരിപാടികൾ അവതരിപ്പിച്ചു.  

ദേശസ്നേഹം പ്രചരിപ്പിക്കുന്നതിനും രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിനുമായി വിസ്മയ ഭാരത യാത്ര, വിസ്മയ് സ്വരാജ് യാത്ര, മിഷൻ ഇന്ത്യ, ഗാന്ധി സന്ദേശങ്ങളുടെ പ്രചാരണാർത്ഥം ഗാന്ധിമന്ത്ര എന്നീ 4 ഭാരത യാത്രകൾ മാജിക് അക്കാദമിയുടെ പ്രവർത്തനങ്ങളിലെ മികച്ച അദ്ധ്യായങ്ങളാണ്.  നിരവധി അന്താരാഷ്ട്ര മാന്ത്രിക ഉച്ചകോടികൾ, സ്ത്രീകൾക്ക് മാത്രമായി ഇന്ദ്രജാല കൺവെൻഷനുകൾ, ഇന്ദ്രജാലവും സാഹിത്യവും ഇടകലർത്തി നിരവധി മെഗാ പരിപാടികൾ എന്നിവ സംഘടിപ്പിച്ചു.

ലോകത്തിലാദ്യമായി മാജിക്കിന് യൂണിവേഴ്സിറ്റി അംഗീകാരം ലഭിക്കുന്നതും മാജിക് അക്കാദമിയുടെ കോഴ്സുകൾക്കാണ്.  2010ൽ അംഗീകാരം ലഭിച്ച സി.എം.എ, ഡി.എം.എ കോഴ്സുകളിൽ നിരവധി പേർ പഠിച്ചുകഴിഞ്ഞു.  കൂടാതെ ആയിരക്കണക്കിന് ആളുകൾക്ക് ഇന്ദ്രജാല വിദ്യാഭ്യാസം നൽകുവാനും മാജിക് അക്കാദമിക്ക് കഴിഞ്ഞിട്ടുണ്ട്.

ഇന്ദ്രജാല മേഖലയിലെ സജീവ സാന്നിദ്ധ്യമായി മാറിയ അക്കാദമി 2014ൽ തെരുവുജാലവിദ്യക്കാരുടെയും കലാകാരന്മാരുടെയും പുനരധിവാസപ്രവർത്തനങ്ങളുടെ ഭാഗമായി ലോകത്തിലെ ആദ്യത്തെ മാജിക് മ്യൂസിയമായ മാജിക് പ്ലാനറ്റ് കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ സ്ഥാപിച്ചു.  

തുടർന്ന് ഭിന്നശേഷിക്കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതിനായി അവരുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് പിന്തുണയ്ക്കുന്നതിനായി എം പവർ, ഡിഫറന്റ് ആർട് സെന്റർ, ഭിന്നശേഷിക്കുട്ടികളുടെ അമ്മമാർക്ക് തൊഴിൽ പരിശീലന കേന്ദ്രമായ കരിസ്മ സെന്റർ എന്നിവ  സമൂഹത്തിന് മുന്നിൽ സമർപ്പിക്കുവാൻ കഴിഞ്ഞത് മാജിക് അക്കാദമിയുടെ ചരിത്രത്തിലെ സുവർണ നേട്ടമാണ്.  

വീടില്ലാത്ത കലാകാരന്മാർക്കും ഭിന്നശേഷിക്കുട്ടികൾക്കും സൗജന്യമായി താമസിക്കുവാൻ ആർട്ടിസ്റ്റ് വില്ലേജിൽ 16 വീടുകൾ പൂർത്തിയാക്കി മാജിക് അക്കാദമി സാമൂഹ്യപ്രതിബദ്ധത തെളിയിച്ചിട്ടുണ്ട്. ഭിന്ന ശേഷി കുട്ടികൾക്ക് ശാക്തീകരണത്തിലൂടെ തൊഴിൽ നൽകുന്ന യൂണിവേഴ്‌സൽ മാജിക് സെന്റർ എന്ന പദ്ധതിയും വീടില്ലാത്ത ഭിന്നശേഷി കുട്ടികൾക്ക് വീട് നൽകുന്ന ഡിഫറെന്റ് വില്ലേജ് പദ്ധതിയും അണിയറയിൽ ഒരുങ്ങുകയാണ്. ഇതോടൊപ്പം സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിരവധി പദ്ധതികളാണ് മാജിക് അക്കാദമി ആസൂത്രണം ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP