Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഴിഞ്ഞ കാലവർഷത്തിൽ ഉരുൾപ്പൊട്ടലുണ്ടായ കുറുമ്പാലക്കോട്ട മലയിൽ വൻ ഗർത്തം; വെള്ളം ഒഴുകുന്ന ശബ്ദവും കേട്ടതോടെ പേടിച്ചരണ്ട് പ്രദേശവാസികൾ: സ്ഥിതിഗതികൾ വിലയിരുത്തി കലക്ടർ

കഴിഞ്ഞ കാലവർഷത്തിൽ ഉരുൾപ്പൊട്ടലുണ്ടായ കുറുമ്പാലക്കോട്ട മലയിൽ വൻ ഗർത്തം; വെള്ളം ഒഴുകുന്ന ശബ്ദവും കേട്ടതോടെ പേടിച്ചരണ്ട് പ്രദേശവാസികൾ: സ്ഥിതിഗതികൾ വിലയിരുത്തി കലക്ടർ

സ്വന്തം ലേഖകൻ

പനമരം: കഴിഞ്ഞ കാലവർഷത്തിൽ ഉരുൾപ്പൊട്ടലുണ്ടായ കുറുമ്പാലക്കോട്ട മലയിൽ വൻ ഗർത്തം രൂപപ്പെട്ടു. ഇതിൽ നിന്നും വെള്ളം ഒഴുകുന്ന ശബ്ദവും ഇടയ്ക്കിടയ്ക്ക് കേൾക്കുന്നതിനാൽ പ്രദേശവാസികൾ ഭീതിയിൽ. കലക്ടർ അടക്കമുള്ളവർ സ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. പനമരം, കോട്ടത്തറ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന കുറുമ്പാലക്കോട്ട മലയിൽ കോട്ടത്തറ പഞ്ചായത്തിൽ പെടുന്ന കള്ളാംതോട് പ്രദേശത്തെ മലയിലാണ് വൻ ഗർത്തം രൂപപ്പെട്ടത്.

കള്ളാംതോട് പാതയോരത്തെ സെന്റ് മേരീസ് ഗ്രോട്ടോ വഴി മലമുകളിലേക്ക് കയറുന്ന ഭാഗത്തെ കാക്കശ്ശേരി ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് 2 മീറ്ററോളം വീതിയിൽമണ്ണിടിഞ്ഞ് അഗാധഗർത്തം രൂപപ്പെട്ടത്. മഴയ്ക്കു മുൻപ് തന്നെ ഗർത്തം രൂപപ്പെട്ട പ്രദേശത്തുള്ളവരെ മാറ്റി പാർപ്പിക്കണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് നാട്ടുകാർ. ഭയപ്പാടോടെ ജീവിക്കാൻ കഴിയില്ലെന്നും പ്രദേശവാസികൾ പറയുന്നു.

നാലു ദിവസം മുൻപാണ് ഗർത്തം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. പല സമയങ്ങളിലും ഇതിനുള്ളിൽ നിന്ന് വെള്ളം ഒഴുകുന്ന ശബ്ദം കേൾക്കാമെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശത്ത് ഇരുപതിലധികം വീടുകൾ ഉണ്ട്. അതേസമയം ഗർത്തത്തിന് എത്ര താഴ്ചയുണ്ടെന്ന് കാണാൻ സാധിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ മഴക്കാലത്ത് ഈ മലയിൽ വിവിധയിടങ്ങളിലായി പതിനാറോളം സ്ഥലങ്ങളിൽ ഉരുൾപൊട്ടലുകളും മലയിടിച്ചിലും വിള്ളലും ഉണ്ടായിരുന്നു. അന്ന് ഏറ്റവും വലിയ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിൽ ഒന്നിന് സമീപമാണ് ഇപ്പോൾ ഗർത്തം രൂപപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞവർഷം പെരുമഴയ്ക്കു ശേഷവും ഭൂമി വിണ്ടു കീറുകയും ഒട്ടേറെ സ്ഥലങ്ങൾ നിരങ്ങി നീങ്ങുകയും കംപ്രഷൻ മുക്കിൽ നിന്നു വിളക്കുമാടത്തേക്കും കുരിശുമലയിലേക്കും ഉള്ള ടാറിങ് റോഡുകൾ അടക്കം തകരുകയും ആദിവാസികളടക്കമുള്ളവരുടെ വീടുകളും ആരോഗ്യ കേന്ദ്രം കെട്ടിടവും വിണ്ടുകീറി നശിക്കുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP