Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നേരിട്ട് സാധനങ്ങളോ സേവനങ്ങളോ നൽകുന്ന വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല; മാളുകളും വിനോദ കേന്ദ്രങ്ങളും അടഞ്ഞ് കിടക്കും; ബഹ്‌റൈനിൽ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോൾ

നേരിട്ട് സാധനങ്ങളോ സേവനങ്ങളോ നൽകുന്ന വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല; മാളുകളും വിനോദ കേന്ദ്രങ്ങളും അടഞ്ഞ് കിടക്കും;  ബഹ്‌റൈനിൽ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോൾ

സ്വന്തം ലേഖകൻ

കോവിഡ് വ്യാപനവും മരണ നിരക്കും ഉയർന്ന സാഹചര്യത്തിൽ ബഹ്‌റൈനിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്ഉപഭോക്താക്കൾക്ക് നേരിട്ട് സാധനങ്ങളോ സേവനങ്ങളോ നൽകുന്ന വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾ ഇന്ന് മുതൽ തുറക്കാൻ പാടില്ല.മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും ട്രേഡിങ് സ്ഥാപനങ്ങളിലും വിൽപന ഓൺലൈൻ വഴിയോ ഹോം ഡെലിവെറിയോ മാത്രമായിരിക്കുമെന്ന് വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം വ്യക്തമാക്കി.

മാളുകൾ, വാണിജ്യ സ്ഥാപനങ്ങൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, സ്പോർട്സ് ഹാളുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവ പ്രവർത്തിക്കില്ല. റസ്റ്റോറന്റുകൾ, കഫേകൾ എന്നിവിടങ്ങളിൽ ടേക് എവേ, ഡെലിവറി എന്നിവ മാത്രമായി സേവനം പരിമിതപ്പെടുത്തും. ബാർബർ ഷോപ്പുകൾ, സലൂണുകൾ, ബ്യൂട്ടി പാർലർ, മസാജ് സെന്റർ , സിനിമാ തിയറ്ററുകൾ എന്നിവക്ക് പ്രവർത്തനാനുമതി ഉണ്ടാവില്ല.നീന്തൽക്കുളങ്ങൾ, ബീച്ചുകൾ തുടങ്ങിയവ അടച്ചിടും. സർക്കാർ ഓഫീസുകളിൽ 70 ശതമാനം വരെ ജീവനക്കാർക്കവീട്ടിലിരുന്ന് ജോലി അനുവദിക്കും.

അതേസമയം, ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, കോൾഡസ്‌റ്റോറുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്കഇളവ് അനുവദിച്ചിട്ടുണ്ട്?.കോവിഡനിയന്ത്രണങ്ങളോട് പൗരന്മാരും പ്രവാസികളും പൂർണമായും സഹകരിക്കണമെന്നും മുൻകരുതലുകൾ കർശനമായി പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്നും നാഷണൽ മെഡിക്കൽ ടീം ആഹ്വാനം ചെയ്?തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP