Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സീസണിൽ ലാ ലീഗയിലും ചാമ്പ്യൻസ് ലീഗിലും കീരടനേട്ടമില്ല; റയലിൽ രണ്ടാം ഊഴത്തിന് വിരാമമിട്ട് സിനദിൻ സിദാൻ; പരിശീലകസ്ഥാനം ഒഴിയാനുള്ള തീരുമാനം സ്ഥിരീകരിച്ച് ക്ലബ്ബ് അധികൃതർ; സിദാൻ യുഗത്തിന് വിരാമമിടുന്നത് ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടമടക്കം നേട്ടങ്ങളുടെ പട്ടികയുമായി

സീസണിൽ ലാ ലീഗയിലും ചാമ്പ്യൻസ് ലീഗിലും കീരടനേട്ടമില്ല; റയലിൽ രണ്ടാം ഊഴത്തിന് വിരാമമിട്ട് സിനദിൻ സിദാൻ; പരിശീലകസ്ഥാനം ഒഴിയാനുള്ള തീരുമാനം സ്ഥിരീകരിച്ച് ക്ലബ്ബ് അധികൃതർ; സിദാൻ യുഗത്തിന് വിരാമമിടുന്നത് ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടമടക്കം നേട്ടങ്ങളുടെ പട്ടികയുമായി

സ്പോർട്സ് ഡെസ്ക്

മാഡ്രിഡ്: പരിശീലകനായി റയൽ മാഡ്രിഡിൽ സിനദീൻ സിദാന്റെ രണ്ടാം അധ്യായത്തിന് വിരാമം. സീസണിൽ ലാ ലീഗയിലും ചാമ്പ്യൻസ് ലീഗിലും റയൽ മാഡ്രിഡിനെ കിരീടനേട്ടത്തിലെത്തിക്കാൻ സാധിക്കാതെ വന്നതോടെയാണ് സിദാന്റെ പടിയിറക്കം. പരിശീലകസ്ഥാനം ഒഴിയാനുള്ള സിദാന്റെ തീരുമാനം റയൽ മാഡ്രിഡ് ഔദ്യോഗിക വാർത്താക്കുറിപ്പിൽ സ്ഥിരീകരിച്ചു.

നേരത്തെ തന്നെ സ്പാനിഷ് മാധ്യമമായ മാർസയും പ്രമുഖ മാധ്യമപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോയും സിദാൻ റയൽ വിട്ടെന്ന വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ക്ലബ് വിടുകയാണെന്ന് സിദാൻ താരങ്ങളെയും കോച്ചിങ് സ്റ്റാഫിനെയും അറിയിച്ചതായാണ് ദ് ഗാർഡിയൻ റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് ക്ലബ്ബിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നത്.

സിദാന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും ക്ലബ്ബിനോടും കളിക്കാരോടും അദ്ദേഹം കാണിച്ച അർപ്പണബോധത്തിനും പ്രഫഷണലിസത്തിനും എന്നും കടപ്പെട്ടിരിക്കുന്നുവെന്നും റയൽ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ക്ലബ്ബിനെ പുതിയ ഉയരങ്ങളിൽ എത്തിച്ച സിദാൻ റയലിന്റെ ഇതിഹാസമാണെന്നും ക്ലബ്ബ് വ്യക്തമാക്കി.

റയലിന്റെ മുൻതാരം കൂടിയായ സിദാന് പരിശീലകനായി 2022 വരെയാണ് ക്ലബിൽ കരാറുണ്ടായിരുന്നത്. എന്നാൽ ഈ സീസണിൽ കിരീടങ്ങളൊന്നും നേടാനാവാഞ്ഞത് കരാർ തീരും മുമ്പെ ക്ലബ്ബ് വിടാൻ സിദാനെ പ്രേരിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ സീസണിൽ സിദാന് കീഴിൽ ലാ ലിഗ കിരീടം നേടാൻ റയലിനായിരുന്നു. എന്നാൽ ഇത്തവണ അത്‌ലറ്റിക്കോക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ലീഗിൽ റയൽ ഫിനിഷ് ചെയ്തത്.

റയലിൽ 2016 ജനുവരി മുതൽ 2018 മെയ് വരെയായിരുന്നു പരിശീലകനായി സിദാന്റെ ആദ്യ ഊഴം. ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടമെന്ന റെക്കോർഡും ഒരു ലാ ലീഗ കിരീടവും നേടി സിദാൻ റയലിലേക്ക് പരിശീലകനായുള്ള ഒന്നാം വരവ് ആവേശമാക്കി.

സാന്റിയാഗോ സൊളാരിക്ക് പകരക്കാരനായി 2019 മാർച്ചിൽ സിദാൻ റയലിൽ തിരിച്ചെത്തി. 2019-20 സീസണിൽ ലാ ലീഗ കിരീടവും സ്പാനിഷ് സൂപ്പർ കപ്പും നേടിയെങ്കിലും ഈ സീസണിൽ പൂർണ നിരാശയായിരുന്നു ഫലം.

ലാ ലീഗയിൽ നഗരവൈരികളായ അത്ലറ്റിക്കോ മാഡ്രിഡിനോട് കിരീടപ്പോരിൽ അടിയറവ് പറഞ്ഞപ്പോൾ ചാമ്പ്യൻസ് ലീഗ് സെമിയിൽ ചെൽസിയോട് തോറ്റ് പുറത്തായി. മുൻനിര താരങ്ങളുടെ പരിക്കും സീസണിൽ റയലിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP