Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫ്‌ളിപ്കാർട്ടിൽ ഓഫർ പെരുമഴയുമായി തോംസൺ; 13,799 രൂപയ്ക്ക് സ്മാർട്ട് ടിവി, 6,999 രൂപയ്ക്ക് വാഷിങ് മെഷീൻ

ഫ്‌ളിപ്കാർട്ടിൽ ഓഫർ പെരുമഴയുമായി തോംസൺ; 13,799 രൂപയ്ക്ക് സ്മാർട്ട് ടിവി, 6,999 രൂപയ്ക്ക് വാഷിങ് മെഷീൻ

സ്വന്തം ലേഖകൻ

രാജ്യത്തെ മുൻനിര ഇകൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാർട്ടിൽ ഓഫർ പെരുമഴയുമായി തോംസൺ. ടിവിയും വാഴിങ് മെഷീനും അടക്കം തോംസണിന്റെ എല്ലാ വിഭാഗത്തിലുള്ള ടിവികൾക്കും ഗാർഹിക ഉപകരണങ്ങൾക്കും വൻ ഓഫറാണ് നൽകുന്നത്. മെയ് 27 മുതൽ 29 വരെയുള്ള 'ബിഗ് സേവിങ്‌സ് ഡേ സെയിൽ' ന്റെ ഭാഗമായാണ് ഈ ഓഫർ പെരുമഴ. തോംസണിന്റെ മിക്ക ഉൽപന്നങ്ങൾക്കും വൻ ഇളവുകളാണ് നൽകുന്നത്.

ഫ്‌ളിപ്കാർട്ട് സെയിലിൽ കേവലം 13,799 രൂപയ്ക്കാണ് ഏറ്റവും കുറഞ്ഞ വിലയുടെ സ്മാർട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത്. 40 ഇഞ്ച് എൽഇഡി സ്മാർട് ടിവി 18,999 ന് ഫ്‌ളിപ്കാർട്ട് പ്ലസ് ഉപയോക്താക്കൾക്ക് ലഭിക്കും. മറ്റു ടിവി മോഡലുകളുടെ വില 9,499 രൂപയിലും തുടങ്ങുന്നു. തോംസൺ 32PATH0011, 32 ഇഞ്ച് എച്ച്ഡി എൽഇഡി സ്മാർട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത് 13,799 രൂപയ്ക്കാണ്. 40 ഇഞ്ച് മോഡലിനു 19,999 രൂപയും 75 ഇഞ്ച് അൾട്രാ എച്ച്ഡി 4കെ സ്മാർട് ടിവിക്ക് 105,999 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. 65 ഇഞ്ച് 4കെ ടിവിയുടെ വില 54,999 രൂപയാണ്. 24 ഇഞ്ചിന്റെ എൽഇഡി ടിവി 9,499 രൂപയ്ക്കും വിൽക്കുന്നു.

ഫ്‌ളിപ്കാർട് വഴി തോംസണിന്റെ സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീനുകളും വിൽക്കുന്നുണ്ട്. സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീനുകൾ 6.5, 7, 7.5, 8.5 കിലോഗ്രാം എന്നിങ്ങനെ 4 വ്യത്യസ്ത വേരിയന്റുകളിൽ ലഭ്യമാണ്. 6.5 കിലോഗ്രാം സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീന് 6,999 രൂപയ്ക്കാണ് വിൽക്കുക. 10.5 കിലോഗ്രാം ഫുൾ ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിങ് മെഷീന് 28,499 രൂപയാണ് ലിസ്റ്റ് ചെയ്തിരിക്കുന്ന വില.

ഇതോടൊപ്പം തന്നെ ഫ്‌ളിപ്കാർട്ട് വഴി എയർകൂളറുകളും തോംസൺ വിൽക്കുന്നുണ്ട്. തോംസൺ 50 എൽ വിൻഡോ എയർ കൂളർ വിൽക്കുന്നത് 5,699 രൂപയ്ക്കാണ്. തോംസൺ 90 എൽ ഡിസേർട്ട് എയർ കൂളറിന് ലിസ്റ്റ് ചെയ്തിരിക്കുന്ന വില 9,199 രൂപയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP