Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്മാർട്ട് കിച്ചൺ പദ്ധതിക്ക് മാർഗരേഖയും ശുപാർശയും സമർപ്പിക്കുവാൻ മൂന്നംഗ സമിതി; ലക്ഷ്യം സ്ത്രീകളുടെ വീട്ടുജോലിഭാരം ലഘൂകരിക്കുക; ഗാർഹിക ഉപകരണങ്ങൾ ലഭ്യമാക്കുന്നതുൾപ്പെടെ പദ്ധതിയുടെ ഭാഗമെന്ന് മുഖ്യമന്ത്രി

സ്മാർട്ട് കിച്ചൺ പദ്ധതിക്ക് മാർഗരേഖയും ശുപാർശയും സമർപ്പിക്കുവാൻ മൂന്നംഗ സമിതി; ലക്ഷ്യം സ്ത്രീകളുടെ വീട്ടുജോലിഭാരം ലഘൂകരിക്കുക; ഗാർഹിക ഉപകരണങ്ങൾ ലഭ്യമാക്കുന്നതുൾപ്പെടെ പദ്ധതിയുടെ ഭാഗമെന്ന് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്മാർട്ട് കിച്ചൺ പദ്ധതിക്ക് ആവശ്യമായ മാർഗരേഖയും ശുപാർശയും സമർപ്പിക്കുവാൻ വനിത ശിശു വികസന വകുപ്പ് മൂന്നംഗ സമിതിയെ നിയമിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗാർഹിക ജോലിയിൽ ഏർപ്പെട്ട സ്ത്രീകൾക്ക് സർക്കാരിൽ നിന്നും ലഭ്യമാക്കേണ്ട സഹായം, ഗാർഹിക ജോലിയുടെ ഭാരവും കാഠിന്യവും ലഘൂകരിക്കാൻ പദ്ധതി നടപ്പാക്കൽ എന്നിവ സംബന്ധിച്ച മാർഗരേഖയും ശുപാർശകളും സമർപ്പിക്കാനാണ് മൂന്നംഗ സമിതി രൂപീകരിച്ചത്. റിപ്പോർട്ട് 2021 ജൂലൈ 10നകം സമർപ്പിക്കണമെന്ന് നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രി പറഞ്ഞത്: 'എൽഡിഎഫ് പ്രകടനപത്രികയിലെ പ്രധാനപ്പെട്ട ഒരിനമാണ് സ്മാർട്ട് കിച്ചൺ പദ്ധതി. അതിനുള്ള മാർഗരേഖയും ശുപാർശയും സമർപ്പിക്കുവാൻ വനിത ശിശു വികസന വകുപ്പ് മൂന്നംഗ സമിതിയെ നിയമിച്ചു. ഗാർഹിക ജോലിയിൽ ഏർപ്പെട്ട സ്ത്രീകൾക്ക് സർക്കാരിൽ നിന്നും ലഭ്യമാക്കേണ്ട സഹായം, ഗാർഹിക ജോലിയുടെ ഭാരവും കാഠിന്യവും ലഘൂകരിക്കാൻ സ്മാർട്ട് കിച്ചൺ പദ്ധതി നടപ്പാക്കൽ എന്നിവ സംബന്ധിച്ച മാർഗരേഖയും ശുപാർശകളും സമർപ്പിക്കാനാണ് മൂന്നംഗ സമിതി രൂപീകരിച്ചത്. ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, വനിതശിശുക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവരാണ് സമിതിയിൽ. റിപ്പോർട്ട് 2021 ജൂലൈ 10നകം സമർപ്പിക്കണമെന്ന് നിർദ്ദേശം നൽകി.

ഗാർഹിക അദ്ധ്വാനത്തിലേർപ്പെടുന്നത് മഹാഭൂരിപക്ഷവും സ്ത്രീകളാണ്. വീട്ടിലെ ജോലിക്കൊപ്പം പുറമേയുള്ള മറ്റു ജോലികളിലും ഇവർ ഏർപ്പെടുന്നുണ്ട്. സ്ത്രീകളുടെ വീട്ടിലെ അധ്വാനം നമ്മുടെ സമ്പദ്ഘടനയുടെ ആകെ മൂല്യം കണക്കാക്കുന്ന മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ ഉൾപ്പെടുന്നുമില്ല. ഗാർഹിക അധ്വാനത്തിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് അർഹിക്കുന്ന പരിഗണന നൽകുക, അവരുടെ വീട്ടുജോലിഭാരം ലഘൂകരിക്കുക എന്നിവയാണ് സ്മാർട്ട് കിച്ചൺ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായുള്ള ഗാർഹിക ഉപകരണങ്ങൾ ലഭ്യമാക്കുന്നതുൾപ്പെടെ ഈ പദ്ധതിയുടെ ഭാഗമായിരിക്കും.''

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP