Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആശുപത്രിയിലേക്ക് പോകവെ യുവതിക്ക് കാറിനുള്ളിൽ സുഖ പ്രസവം; കാറിനുള്ളിൽ പ്രസവത്തിനുള്ള സജ്ജീകരണങ്ങൾ ഒരുക്കി ആംബുലൻസ് ഡ്രൈവറും മെഡിക്കൽ ടെക്‌നീഷ്യനും: ഇരുവരേയും അഭിനന്ദിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്

ആശുപത്രിയിലേക്ക് പോകവെ യുവതിക്ക് കാറിനുള്ളിൽ സുഖ പ്രസവം; കാറിനുള്ളിൽ പ്രസവത്തിനുള്ള സജ്ജീകരണങ്ങൾ ഒരുക്കി ആംബുലൻസ് ഡ്രൈവറും മെഡിക്കൽ ടെക്‌നീഷ്യനും: ഇരുവരേയും അഭിനന്ദിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്

സ്വന്തം ലേഖകൻ

തൊടുപുഴ: ആംബുലൻസ് ഡ്രൈവറുടെയും ആരോഗ്യപ്രവർത്തകന്റെയും പരിചരണത്തിൽ യുവതിക്കു കാറിനുള്ളിൽ സുഖപ്രസവം. ഇടുക്കി വട്ടവട കോവിലൂർ സ്വദേശി കൗസല്യയാണ് (20) കാറിനുള്ളിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിലായിരുന്നു യുവതിയുടെ പ്രസവം. യുവതിയുടെ നില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകാനായി ആംബുലൻസ് എത്തിയെങ്കിലും അപ്പോഴത്തെ സാഹചര്യത്തിൽ പ്രസവത്തിന് ആംബുലൻസിൽ തന്നെ സൗകര്യം ഒരുക്കുക ആയിരുന്നു.

ആംബുലൻസ് ഡ്രൈവർ നൗഫൽ ഖാനെയും എമർജൻസി മെഡിക്കൽ ടെക്‌നിഷ്യൻ ബി.എസ്. അജീഷിനെയും മന്ത്രി വീണാ ജോർജ് ഫേസ്‌ബുക് കുറിപ്പിലൂടെ അഭിനന്ദിച്ചു. ഇന്നലെ പുലർച്ചെ 2.15ഓടെയാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കൗസല്യയെ ബന്ധുക്കൾ കാറിൽ ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ കൗസല്യയുടെ നില വഷളാവുകയായിരുന്നു. ഇതിനിടയിൽ ഇവർ 108 ആംബുലൻസിന്റെ സേവനവും തേടി. കൺട്രോൾ റൂമിൽ നിന്ന് ഉടൻ തന്നെ അത്യാഹിതസന്ദേശം വട്ടവട കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിനു കൈമാറി.

കാറിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ വന്നതോടെ പാമ്പാടുംചോല ദേശീയോദ്യാനത്തിനു സമീപം ആംബുലൻസിനായി കാത്തിരുന്നു. പിന്നാലെയെത്തിയ ആംബുലൻസിലെ എമർജൻസി മെഡിക്കൽ ടെക്‌നിഷ്യൻ അജീഷ് നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ കൗസല്യയെ ആംബുലൻസിലേക്കു മാറ്റാൻ കഴിയില്ലെന്നു മനസ്സിലായി. തുടർന്ന് ഇരുവരും ചേർന്നു കാറിനുള്ളിൽ തന്നെ പ്രസവമെടുക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കി. 2.15ന് കാറിനുള്ളിൽ അജീഷിന്റെ പരിചരണത്തിൽ കൗസല്യ കുഞ്ഞിനു ജന്മം നൽകുകയും ചെയ്തു.

പ്രസവശേഷം അമ്മയ്ക്കും കുഞ്ഞിനും പ്രഥമശുശ്രൂഷ നൽകിയ ശേഷം ഇരുവരെയും ആംബുലൻസിനുള്ളിലേക്കു മാറ്റി. ഉടൻ തന്നെ അമ്മയെയും കുഞ്ഞിനെയും മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിലേക്കും തുടർന്ന് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP