Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിശാഖപട്ടണത്തെ എണ്ണശുദ്ധീകരണ ശാലയിൽ വൻ തീപിടിത്തം; ആളപായം റിപ്പോർട്ടു ചെയ്തില്ല; തീപിടിത്തത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്

വിശാഖപട്ടണത്തെ എണ്ണശുദ്ധീകരണ ശാലയിൽ വൻ തീപിടിത്തം; ആളപായം റിപ്പോർട്ടു ചെയ്തില്ല; തീപിടിത്തത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്

മറുനാടൻ ഡെസ്‌ക്‌

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ എണ്ണ ശുദ്ധീകരണ ശാലയിൽ തീപിടിത്തം. വിശാഖപട്ടണം ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിലാണ് (എച്ച്.പി.സി.എൽ) വൻ തീപിടിത്തം. തീപിടിത്തമുണ്ടായതോടെ അഗ്‌നിരക്ഷാ സേനയടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ നേവിയും സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമല്ല.

എച്ച്.പി.സി.എല്ലിലെ എല്ലാ ജീവനക്കാരെയും സുരക്ഷിത സ്ഥാനത്തേക്ക് നീക്കിയതായാണ് വിവരം. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടം നടക്കുമ്പോൾ ആറു ജീവനക്കാർ സ്ഥലത്തുണ്ടായിരുന്നതായാണ് വിവരം.

തീപിടിത്തത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ശാലയിൽനിന്ന് കനത്ത പുകയും തീയും ഉയരുന്നതിന്റെ വിഡിയോയാണ് പുറത്തുവന്നത്. തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ലെന്നാണ് വിവരം.

ക്രൂഡ് ഡിസ്റ്റിലേഷൻ യൂനിറ്റിലെ (സി.ഡി.യു) പൈപ്പ്‌ലൈനിലുണ്ടായ ചോർച്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടർന്ന് സി.ഡി.യു താൽകാലികമായി അടച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP