Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പ്രവാസി സേവനത്തിൽ ജിദ്ദാ ഇന്ത്യൻ കോൺസുലേറ്റിന്റെ കുതിച്ചുചാട്ടം; പ്രവാസികൾക്ക് അനുഗ്രഹമായി പുതിയ ''വിർച്വൽ അപ്പോയന്റ്‌മെന്റ് സിസ്റ്റം''; ദൂരദിക്കുകളിലുള്ളവർക്ക് ഇനി കോൺസുലേറ്റിൽ നേരിട്ട് എത്തണമെന്നില്ല

പ്രവാസി സേവനത്തിൽ ജിദ്ദാ ഇന്ത്യൻ കോൺസുലേറ്റിന്റെ കുതിച്ചുചാട്ടം; പ്രവാസികൾക്ക് അനുഗ്രഹമായി പുതിയ ''വിർച്വൽ അപ്പോയന്റ്‌മെന്റ് സിസ്റ്റം''; ദൂരദിക്കുകളിലുള്ളവർക്ക് ഇനി കോൺസുലേറ്റിൽ നേരിട്ട് എത്തണമെന്നില്ല

അക്‌ബർ പൊന്നാനി

ജിദ്ദ: സൗദി പശ്ചിമ പ്രവിശ്യയിലെ ഇന്ത്യൻ സമൂഹത്തിന് തങ്ങളുടെ രാജ്യത്തിന്റെ നയതന്ത്ര കേന്ദ്രവുമായുള്ള അകലം കുറക്കുകയെന്ന ലക്ഷ്യത്തോടെ നൂതന ഓൺലൈൻ സിസ്റ്റം ആവിഷ്‌കരിച്ചിരിക്കുകയാണ് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ.

കോൺസുലേറ്റിന്റെ അധികാര പരിധിയിൽ ദൂര ദിക്കുകളിൽ കഴിയുന്ന ഇന്ത്യക്കാർക്ക് വിവിധ അടിയന്തര സേവങ്ങൾക്കായി കോൺസുലേറ്റിൽ നേരിട്ട് എത്തേണ്ടതുണ്ടെന്ന ദുഷ്‌കരമായ പതിവ് രീതി പുതിയ സമ്പ്രദായത്തോടെ വലിയ തോതിൽ മാറും.

ജിദ്ദാ കോൺസുലേറ്റിൽ നടപ്പാക്കി തുടങ്ങിയ പുതിയ ഓൺലൈൻ ക്രമീകരണമായ ''വിർച്വൽ അപ്പോയ്ന്റ്‌മെന്റ് സിസ്റ്റം'' (വാസ്) കോൺസുലേറ്റ് സേവങ്ങളിൽ ഗുണപരമായ മറ്റൊരു അദ്ധ്യായം തുന്നിച്ചേർക്കുമെന്നുറപ്പ്.

കോൺസുലേറ്റിന്റെ അധികാര പരിധിയിൽ അധിവസിക്കുന്ന പശ്ചിമ പ്രവിശ്യയിലെ ഇന്ത്യക്കാരുമായി കോൺസുലേറ്റിനെ കൂടുതൽ ബന്ധിപ്പിക്കുന്നതിന് പുതിയ ഓൺലൈൻ സിസ്റ്റം ഏറെ പ്രയോചനപ്രദമായിരിക്കുമെന്ന് പുതിയ സിസ്റ്റം വെളിപ്പെടുത്തികൊണ്ട് കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പ്രത്യാശ പ്രകടിപ്പിച്ചു.

ജിദ്ദ, മക്ക എന്നിവിടങ്ങൾക്ക് പുറത്ത്, പശ്ചിമ സൗദിയിലെ, യാമ്പു, മദീന, അബ്ഹ, ജിസാൻ, നജ്റാൻ, തബൂക്ക് തുടങ്ങിയ ദൂര ദിക്കുകളിലുള്ള പ്രവാസികൾക്ക് വലിയ അനുഗ്രഹമായിരിക്കും പുതിയ ''വാസ്''.

ഡിജിറ്റൽ ടെക്‌നോളജി പ്രയോജനപ്പെടുത്തി കൊണ്ടുള്ള ''വാസ്'' ഇന്ത്യക്കാരെ അവരുടെ സർക്കാർ സംവിധാങ്ങളുമായി കൂടുതൽ അടുപ്പിക്കുകയും അതവർക്ക് അനുഗ്രഹമാവുകയുമാണ്.

കൊറോണാ മഹാമാരിയുടെ പശ്ചാത്തലത്തിൽ പശ്ചിമ പ്രവിശ്യയിലെ ദൂര ദിക്കുകളിൽ നിന്നുള്ള പ്രവാസി ഇന്ത്യക്കാർക്ക് ജിദ്ദയിലെ കോണ്‌സുലേറ്റ് നൽകുന്ന സേവനങ്ങൾ സംബന്ധിച്ച് അറിയാനും അനുഭവിക്കാനുമായി അവിടേയ്ക്ക് നേരിട്ടെത്തണമെന്ന പ്രയാസകരമായ കാര്യത്തിന് പുതിയ സിസ്റ്റം വലിയ തോതിലുള്ള പരിഹാരമാവുമെന്ന് അദ്ദേഹം ആശിച്ചു.

അതോടൊപ്പം, പഴയ സമ്പ്രദായത്തിലുള്ള സേവനങ്ങളും കോൺസുലേറ്റ് പ്രവർത്തനങ്ങളും മാറ്റമില്ലാതെ തുടരുമെന്നും കോൺസൽ ജനറൽ വിശദീകരിച്ചു. ഗൂഗിൾ പ്ലേസ്റ്റോറിലും ആപ്പിൾ ഐഒഎസിലും ലഭ്യമായ 'ഇന്ത്യ ഇൻ ജിദ്ദ' എന്ന് പേരിട്ടിരിക്കുന്ന കോൺസുലേറ്റ് ആപ്പ്വഴി വിർച്വൽ അപ്പോയന്റ്‌മെന്റ് ബുക്ക് ചെയ്യാം.

അപ്ലിക്കേഷനിലെ 'ബുക്ക് അപ്പോയിന്മെന്റ്' എന്നത് സെലക്ട് ചെയ്ത് അവിടെ ഉപയോക്താക്കൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ച തീയതിയും സമയവും തെരഞ്ഞെടുത്ത് കോൺസുലേറ്റുമായി വെർച്വൽ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം.

ഇപ്രകാരം മീറ്റിങ് ബുക്ക് ചെയ്തുകഴിഞ്ഞാൽ അനുവദിക്കപ്പെട്ട സമയത്ത് കോൺസുലേറ്റ് ഉദ്യോഗസ്ഥർ സൂം വീഡിയോ കോൾ അപ്ലക്കേഷൻ വഴി ഉപയോക്താക്കളുമായി നേരിട്ട് ബന്ധപ്പെടും. ഈ സമയം തങ്ങളുടെ ആവശ്യങ്ങൾ / ആശങ്കകൾ / ചോദ്യങ്ങൾ ഉദ്യോഗസ്ഥരോട് നേരിട്ട് അവതരിപ്പിക്കാനും പരിഹാരം കാണാനും സാധിക്കും.

വെർച്വൽ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുന്ന ആളുടെ മൊബൈലിൽ സൂം വീഡിയോ അപ്ലിക്കേഷൻ നിർബന്ധമായും ഉണ്ടായിരിക്കണം. വിസ, പാസ്പോർട്ട്, അറ്റസ്റ്റേഷൻ, ഒ സി ഐ, ജയിൽ, തൊഴിൽ, മരണം നഷ്ടപരിഹാരം, മിസ്സിങ്, ഫൈനൽ എക്‌സിറ്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലെല്ലാം ''വിർച്വൽ അപ്പോയന്മെന്റ് സിസ്റ്റം'' പ്രവാസി ഇന്ത്യക്കാർക്ക്‌സേ വനങ്ങൾ തേടുകയും നേടിയെടുക്കുകയും ചെയ്യാനാകും.

ഇന്ത്യക്കാർക്ക് കോൺസുലേറ്റുമായി ഓൺലൈൻ മുഖേന ബന്ധപ്പെടാനുള്ള നൂതന മാർഗമാണ് ''വിർച്വൽ അപ്പോയ്ന്റ്‌മെന്റ് സിസ്റ്റം'' (വാസ്). ഇത് ഏർപ്പെടുത്തിയതിലൂടെ പശ്ചിമ സൗദിയിലെ വിവിധ നഗര, ഗ്രാമങ്ങളിൽ കഴിയുന്ന ഇന്ത്യൻ പ്രവാസികൾക്ക് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റുമായി നേരിട്ട് ഓൺലൈനിലൂടെ ബന്ധപ്പെടാനും ലഭ്യമായ സേവനങ്ങൾ ആവശ്യപ്പെടാനും അനുഭവിക്കാനും സാധിക്കും. അതിനായി ജിദ്ദയിലെ കോൺസുലേറ്റിൽ എത്തിപ്പെടണമെന്ന ദുരിതാവസ്ഥയ്ക്ക് ഇനി മുതൽ വിട

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP