Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഇടത് സർക്കാറിന്റെ തുടർഭരണം ബഹ്‌റൈൻ നവകേരള ആഘോഷിച്ചു

ഇടത് സർക്കാറിന്റെ തുടർഭരണം ബഹ്‌റൈൻ നവകേരള ആഘോഷിച്ചു

സ്വന്തം ലേഖകൻ

മനാമ: രണ്ടാം ഇടത് പക്ഷജനാധിപത്യ മുന്നണി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ മെയ് 20 വ്യാഴാഴ്ച ബഹ്‌റൈൻ നവകേരളയുടെ വനിതാ വേദി പ്രവർത്തകരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പായസവും മധുരങ്ങളും വിതരണം ചെയ്തുകൊണ്ട് വിവിധ മേഖലാ കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു.

ഹമദ് ടൗൺ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നപരിപാടിക്ക്
നവകേരളാ കോഡിനേഷൻ കമ്മിറ്റി അംഗങ്ങളായ നുഹമശിAK സുഹൈൽ, ബിജു ജോൺ, മേഖലാ സെക്രട്ടറി ശ്രീജിത്ത് മൊകേരി, സൽമാബാദ് യൂനിറ്റ് സെക്രട്ടറി MC പവിത്രൻ, അസീസ് ഏഴാം കുളം ,രാമദാസ് , ജിഷ ശ്രീജിത്ത്, പ്രിയേഷ്, ബിനോയി, രജീഷ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.

ഹൂറ/മുഹറഖ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിക്ക് കോർഡിനേഷൻ സെക്രട്ടറി ഷാജി മൂതല, മേഖല സെക്രട്ടറി പ്രവീൺ , കോർഡിനേഷൻ കമ്മറ്റി അംഗം NK ജയൻ, ശ്രീമതി. ഷിദ പ്രവീൺ, ലസി ജയൻ തുടങ്ങിയവർ നേതൃത്വം കൊടുത്തു.

മനാമ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിക്ക് നവകേരള സെക്രട്ടറി റെയ്‌സൺ വർഗീസ്, മേഖല സെക്രട്ടറി രജീഷ് പട്ടാഴി തുടങ്ങിയവർ നേതൃത്വം കൊടുത്തു.

കേരളത്തിലെ ജനങ്ങളോടൊപ്പം തന്നെ ലോകമെമ്പാടുമുള്ള പ്രവാസി സഹോദരങ്ങളും ഈ ചരിത്ര വിജയത്തിൽ അത്യധികം ആഹ്ലാദത്തിലാണ്. പ്രവാസികളോടും കുടുംബങ്ങളോടും കഴിഞ്ഞ സർക്കാർ കാണിച്ച കരുതലും സ്‌നേഹവും അതിൽകൂടുതലായി തന്നെ തുടരുമെന്നും ബഹ്റൈൻ നവകേരള കോർഡിനേഷൻ സെക്രട്ടറി ഷാജി മുതലയും നവകേരള സെക്രട്ടറി റെയ്‌സൺ വർഗീസും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP