Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പന്ത്രണ്ടാം തവണ സഭയിലെത്തുന്ന ഉമ്മൻ ചാണ്ടി കാരണവർ; ആദ്യമായി സഭയിലെത്തുന്ന എം ബി രാജേഷ് നാഥനാകും; മുഖ്യമന്ത്രിയായി രണ്ടാം ഊഴത്തിന് പിണറായി; പ്രതിപക്ഷ നേതൃസ്ഥാനത്ത് അരങ്ങേറ്റം കുറിക്കാൻ വി ഡി സതീശനും; 17 മന്ത്രിമാരും 53 സാമാജികരും 'പുതുമുഖങ്ങൾ'; പതിനഞ്ചാം സഭയുടെ ആദ്യ സമ്മേളനം പുതുമകളുടെ പെരുമഴയോടെ

പന്ത്രണ്ടാം തവണ സഭയിലെത്തുന്ന ഉമ്മൻ ചാണ്ടി കാരണവർ; ആദ്യമായി സഭയിലെത്തുന്ന എം ബി രാജേഷ് നാഥനാകും; മുഖ്യമന്ത്രിയായി രണ്ടാം ഊഴത്തിന് പിണറായി; പ്രതിപക്ഷ നേതൃസ്ഥാനത്ത് അരങ്ങേറ്റം കുറിക്കാൻ വി ഡി സതീശനും; 17 മന്ത്രിമാരും 53 സാമാജികരും 'പുതുമുഖങ്ങൾ'; പതിനഞ്ചാം സഭയുടെ ആദ്യ സമ്മേളനം പുതുമകളുടെ പെരുമഴയോടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം. 53 പുതുമുഖങ്ങൾ ഉൾപ്പടെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് തിങ്കളാഴ്ച നടക്കുക. പുതുമകളുടെ പെരുമഴയോടെയാണ് പതിനഞ്ചാം നിയമസഭ രൂപീകൃതമാകുന്നത്. ജൂൺ 14 വരെ സമ്മേളനം തുടർന്നേക്കും.

പ്രോടെം സ്പീക്കർ പി.ടി.എ. റഹീം സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന്റെ തുടർച്ചയാണ് പതിനഞ്ചാം നിയമസഭയുടെ മുഖ്യസവിശേഷത.

140 എംഎൽഎമാരിൽ 53 പേർ സഭാതലത്തിലെത്തുന്നത് ആദ്യമായി. മന്ത്രിമാരിലും 17 പേർ പുതുമുഖങ്ങൾ. മൂന്നുവനിതകൾ. ആദ്യമായി സഭയിലെത്തുന്ന എം.ബി. രാജേഷ് സഭയുടെ അധ്യക്ഷപദത്തിലെത്തും. പ്രതിപക്ഷനേതാവ് എന്നനിലയിൽ പുതുതലമുറയുടെ പ്രതിനിധി വി.ഡി. സതീശൻ.

മറ്റു ചില സവിഷേതകൾ ഇവയാണ്: പുതുപ്പള്ളിയിൽനിന്ന് തോൽവിയറിയാതെ എത്തുന്ന ഉമ്മൻ ചാണ്ടി പന്ത്രണ്ടാം തവണ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്യും. തൊടുപുഴയിൽ നിന്നെത്തുന്ന പി.ജെ. ജോസഫിന് ഇത് പത്താമൂഴം. പി.കെ. കുഞ്ഞാലക്കുട്ടി എട്ടാംതവണയും തിരുവഞ്ചൂർ രാധാകൃഷ്ണൻ ഏഴാംതവണയുമാണ് നിയമസഭാംഗമാകുന്നത്. പിണറായി വിജയൻ, എ.കെ.ശശീന്ദ്രൻ, ഡോ. എം.കെ.മുനീർ, കെ.പി.എ.മജീദ്, കെ.ബാബു എന്നിവർക്കിത് ആറാമൂഴം.

അനുഭവസമ്പത്തിന്റെയും സമ്പന്നയുവത്വത്തിന്റെയും മികച്ച മിശ്രണമാകും സഭാതലം. കോവിഡ് നിയന്ത്രണങ്ങൾ കാരണം തൽക്കാലം അകലം പാലിച്ചായിരിക്കും സാമാജികരുടെ ഇരിപ്പിടം. നിയസഭാതലം ഉൾപ്പടെ അണുവിമുക്തമാക്കാനുള്ള നടപടികൾ പൂർത്തിയായിവരുന്നു.

25ന് സ്പീക്കർ തിരഞ്ഞെടുപ്പും പ്രോടെം സ്പീക്കറുടെ അദ്ധ്യക്ഷതയിലാവും നടക്കുക. എം.ബി. രാജേഷാണ് ഭരണമുന്നണിയുടെ സ്പീക്കർ സ്ഥാനാർത്ഥി. പ്രതിപക്ഷം സ്ഥാനാർത്ഥിയെ നിറുത്തിയില്ലെങ്കിൽ മത്സരമില്ലാതെ രാജേഷ് തിരഞ്ഞെടുക്കപ്പെടും.

28ന് പുതിയ സർക്കാരിന്റെ നയം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രഖ്യാപിക്കും. അടുത്ത മന്ത്രിസഭായോഗം നയപ്രഖ്യാപന പ്രസംഗത്തിന് അന്തിമരൂപം നൽകി അംഗീകരിക്കും.

മെയ്‌ 31, ജൂൺ 1, 2 തീയതികളിൽ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച. നാലിന് രാവിലെ ഒൻപതിന് പുതിയ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കും. ഏഴുമുതൽ ഒൻപതുവരെ ബജറ്റിന്മേലുള്ള പൊതുചർച്ച. അതിന്മേലുള്ള ധനകാര്യ നടപടികൾ അടുത്തദിവസങ്ങളിൽ പൂർത്തിയാക്കി 14 സഭ പിരിയാനാണ് ധാരണ.

ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റ് ധനമന്ത്രിയായിരുന്ന തോമസ് ഐസക് അവതരിപ്പിച്ചിരുന്നു. ഭരണത്തുടർച്ചയായതിനാൽ അതിലെ നയപരിപാടികളിൽ കാര്യമായ മാറ്റങ്ങളില്ലാതെയാവും പുതുക്കിയ ബഡ്ജറ്റെന്ന് സൂചനയുണ്ട്.

കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ അംഗങ്ങളുടെ ഇരിപ്പിടം അകലം വിട്ട് ക്രമീകരിക്കും.സന്ദർശകർക്ക് പ്രവേശനമുണ്ടാകില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP