Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂറോ കപ്പ് ഫുട്‌ബോൾ; മരണഗ്രൂപ്പിൽ പോരാടാൻ സൂപ്പർ താരനിരയുമായി പോർച്ചുഗൽ; ഇരുപത്തിയാറംഗ ടീമിനെ റൊണാൾഡോ നയിക്കും

യൂറോ കപ്പ് ഫുട്‌ബോൾ; മരണഗ്രൂപ്പിൽ പോരാടാൻ സൂപ്പർ താരനിരയുമായി പോർച്ചുഗൽ; ഇരുപത്തിയാറംഗ ടീമിനെ റൊണാൾഡോ നയിക്കും

സ്പോർട്സ് ഡെസ്ക്

ലിസ്‌ബൺ: യൂറോ കപ്പ് ഫുട്‌ബോളിനുള്ള പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു. ഇരുപത്തിയാറംഗ ടീമിനെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കും.

ഫെർണാണ്ടോ സാന്റോസ് പ്രഖ്യാപിച്ച ടീമിൽ ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ, പെപെ, റൂബൻ ഡിയാസ് തുടങ്ങിയ പ്രമുഖ താരങ്ങൾ ഇടംപിടിച്ചു.

നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗൽ ഇത്തവണ മരണ ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ലോക ചാമ്പ്യന്മാരായ ഫ്രാൻസും മുൻ ചാമ്പ്യന്മാരായ ജർമനിയും ഹങ്കറിയുമാണ് പോർച്ചുഗലിന്റെ എതിരാളികൾ.

ജൂൺ പതിനഞ്ചിന് ഹങ്കറിക്കെതിരെയാണ് ആദ്യ മത്സരം. ഇതിന് മുൻപ് സ്പെയ്ൻ, ഇസ്രയേൽ എന്നിവർക്കെതിരെ പോർച്ചുഗൽ സന്നാഹമത്സരം കളിക്കും.

Goalkeepers: Anthony Lopes (Lyon), Rui Patrício (Wolves), Rui Silva (Granada)

Defenders: João Cancelo (Manchester City), Nélson Semedo (Wolves), José Fonte (LOSC Lille), Pepe (Porto), Rúben Dias (Manchester City), Nuno Mendes (Sporting CP), Raphael Guerreiro (Dortmund)

Midfielders: Danilo Pereira (Paris), João Palhinha (Sporting CP), Rúben Neves (Wolves), Bruno Fernandes (Manchester United), João Moutinho (Wolves), Renato Sanches (LOSC Lille), Sérgio Oliveira (Porto), William Carvalho (Real Betis)

Forwards: Pedro Gonçalves (Sporting CP), André Silva (Eintracht Frankfurt), Bernardo Silva (Manchester City), Cristiano Ronaldo (Juventus), Diogo Jota (Liver), Gonçalo Guedes (Valencia), João Félix (Atlético Madrid), Rafa Silva (Benfica)

യൂറോ കപ്പിനുള്ള ടീമിനെ കഴിഞ്ഞ ദിവസം ജർമനിയും ഫ്രാൻസും പ്രഖ്യാപിച്ചിരുന്നു. 2014ൽ ലോകകപ്പ് കിരീടമുയർത്തിയ ടീമിൽ അംഗമായ തോമസ് മുള്ളർ, മാറ്റ്സ് ഹമ്മൽസ് എന്നിവരുടെ തിരിച്ചുവരവാണ് ജർമ്മൻ നിരയിൽ ശ്രദ്ധേയം. രണ്ട് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്കൊടുവിലാണ് പരിശീലകൻ ജോക്വിം ലോ ഇരുവരെയും ടീമിലെടുത്തത്.

ലോകകപ്പ് നിരയിൽ ഇടംപിടിക്കാതെ പോയ കരിം ബെൻസേമയുടെ തിരിച്ചുവരവാണ് ഫ്രാൻസ് നിരയിൽ ശ്രദ്ധേയം. യൂറോപ്യൻ ലീഗ് പോരാട്ടങ്ങളിൽ റയൽ മാഡ്രിഡിനായി മിന്നുന്ന പോരാട്ടം കാഴ്ചവച്ച ബെൻസേമയെ ദീർഘമായ ചർച്ചകൾക്കൊടുവിലാണ് പരിശീലകൻ ദിദിയർ ദെഷാം ഉൾപ്പെടുത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP