Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബലിദാനികളുടെ നാട്ടിൽ മണ്ഡലം കമ്മിറ്റി പോലുമില്ലാതെ ബിജെപി; കെ പി മോഹനന് മറിച്ചു കൊടുത്തത് ഏഴായിരത്തിന് മുകളിൽ വോട്ടുകൾ; കുത്തുപറമ്പിലെ സദാനന്ദൻ മാസ്റ്ററുടെ തോൽവിയെ കുറിച്ച് ആർ.എസ്.എസ് ഉന്നയിക്കുന്ന ആരോപണങ്ങൾ ഇങ്ങനെ

ബലിദാനികളുടെ നാട്ടിൽ മണ്ഡലം കമ്മിറ്റി പോലുമില്ലാതെ ബിജെപി; കെ പി മോഹനന് മറിച്ചു കൊടുത്തത് ഏഴായിരത്തിന് മുകളിൽ വോട്ടുകൾ; കുത്തുപറമ്പിലെ സദാനന്ദൻ മാസ്റ്ററുടെ തോൽവിയെ കുറിച്ച് ആർ.എസ്.എസ് ഉന്നയിക്കുന്ന ആരോപണങ്ങൾ ഇങ്ങനെ

അനീഷ് കുമാർ

കൂത്തുപറമ്പ് :കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുത്തുപറമ്പ് മണ്ഡലത്തിൽ ബിജെപി വോട്ടു മറിച്ചെന്ന വ്യക്തമായ തെളിവുമായി ആർ.എസ്.എസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഏകദേശം ഏഴായിരത്തിന് മുകളിൽ വോട്ട് എൽ.ജെ.ഡി സ്ഥാനാർത്ഥി കെ.പി മോഹനന് നൽകിയെന്നാണ് ഓരോ പ്രദേശത്തെയും വോട്ടിങ് കണക്കുകൾ നിരത്തി വെച്ച് ആർ.എസ്.എസ് സമർത്ഥിക്കുന്നത്. 2016 ന് ശേഷം ഇപ്പോൾ നടന്ന തെരഞ്ഞെടുപ് വരെ എൻ.ഡി.എയ്ക്ക് ഏഴായിരത്തിന് മുകളിൽ വോട്ടാണ് സ്വാഭാവികമായി വർധിക്കേണ്ടിയിരുന്നത്.

കൂത്തുപറമ്പ് മണ്ഡലം എൻ.ഡി.എസ്ഥാനർത്ഥി സദാനന്ദൻ മാസ്റ്റർ ഇക്കുറി ഏറ്റവും ചുരുക്കിയത് മുപ്പതിനായിരം വോട്ടു പിടിക്കുന്നൊയിരുന്നു ആർ.എസ്.എസിന്റെ കണക്കുകൂട്ടൽ. എന്നാൽ വെറും 450 വോട്ടുകൾ മാത്രമേ ഇവിടെ അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളൂ. ബിജെപിക്ക് ഏറെ സ്വാധീനമുള്ള കുന്നോത്ത്പറമ്പ്, തൃപങ്ങോട്ടു ർ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ വോട്ട് ചോർച്ചയുണ്ടായി.

ബി.ജെ പി സ്വാധീന മേഖലകളിൽ നിന്നു പോലും എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി.മോഹനനാണ് വോട്ടു കൂടുതൽ ലഭിച്ചത്. ആർ എസ്.എസിന് ഏറെ വൈകാരിക പ്രാധാന്യമുള്ള സ്ഥാനാർത്ഥി കൂടിയാണ് സി. സദാനന്ദൻ മാസ്റ്റർ. ജീവിക്കുന്ന ബലിദാനിയായിട്ടാണ് അദ്ദേഹത്തെ സംഘം കാണുന്നത്. സി.പിഎമ്മുകാരാൽ ഇരുകാലുകളും വെട്ടിമാറ്റപെട്ട അദ്ദേഹത്തെ ബിജെപിയുടെ സംഘടനാ ചുമതല നൽകി നിയോഗിച്ചതും ആർ.എസ്.എസിന്റെ നിർദ്ദേശപ്രകാരമാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷനായ സി.സദാനന്ദൻ സംഘ്പരിവാർ പ്രസ്ഥാനത്തിനായി നിസ്വാർത്ഥ പ്രവർത്തനം നടത്തുന്ന സ്വയം സേവകരിൽ ഒരാൾ കൂടിയാണ്.

രണ്ടാമത് കുത്തു പറമ്പ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സദാനന്ദൻ മാസ്റ്റർക്ക് ഇക്കുറി പ്രതീക്ഷിച്ച വോട്ടു പോലും ലഭികാത്തത് ആർ.എസ്.എസിനെ ഞെട്ടിച്ചിട്ടുണ്ട്. അതുകൊണ്ടു കൂടിയാണ് കൂത്തുപറമ്പ് മണ്ഡലത്തിലെ പരാജയത്തെ കുറിച്ച് അന്വേഷിക്കാൻ ആർ.എസ്.എസ് മുന്നിട്ടിറങ്ങിയതും. ബിജെപിയുടെ തെരഞ്ഞെടുപിലെ പിന്നോട്ട് പോക്ക് തലശേരി താലുക്കിലെ സംഘ്പരിവാർ പ്രസ്ഥാന പ്രവർത്തകരിൽ നിരാശ പടർത്തിയിട്ടുണ്ടെന്നാണ് ആർ.എസ്.എസ് വിലയിരുത്തൽ.

1924 മുതൽ ഹിന്ദു മഹാ സഭയ്ക്ക് ശാഖകളുള്ള പ്രദേശമാണ് തലശേരി താലൂക്ക്. പിന്നീട് ആർ.എസ്.എസായി സഭ മാറിയപ്പോഴും ശാഖകൾ വർധിക്കുകയും മുകുന്ദ് മല്ലാർ പ്രദേശത്തടക്കം ശക്തികേന്ദ്രമായി മാറുകയും ചെയ്തു. 1950-കളിൽ കമ്യുണിസ്റ്റ് പാർട്ടിയിൽ നിന്നും അതി ശക്തമായ തിരിച്ചടി നേരിട്ടപ്പോഴും സംഘപ്രസ്ഥാനം നാമാവശേഷമായില്ല വാടിക്കൽ രാമകൃഷ്ണനിൽ തുടങ്ങി നുറുകണക്കിന് ബലിദാനികൾ ഇതിനിടെ എതിരാളികളുടെ കൊലക്കത്തിയാൽ ജീവൻ ഹോമിക്കപ്പെടുകയും ചെയ്തു.

ഇത്തരം പാരമ്പര്യമുള്ള തലശേരി താലുക്കിലെ പ്രധാന മണ്ഡലങ്ങളിലെന്നായ കൂത്തുപറമ്പിൽ ബിജെപിക്ക് പുതിയ മണ്ഡലം കമ്മിറ്റിയെ പോലും തെരഞ്ഞെടുക്കാൻ ഇതുവരെ കഴിഞ്ഞില്ലെന്ന് ആർ.എസ്.എസ് കുറ്റപെടുത്തുന്നു. കൂത്തുപറമ്പ് മണ്ഡലത്തിൽ നേതാക്കളുടെ കീഴിൽ നാലും അഞ്ചും ഗ്രൂപ്പുകളായാണ് പോരടിക്കുന്നത്. ഇതു കൂടാതെ കേന്ദ്ര നേത്യത്വം എക്‌ളാസ് മണ്ഡലമെന്ന പരിഗണനയാൽ ലക്ഷങ്ങൾ തെഞ്ഞെടുപ് ഫണ്ടായി നൽകിയിരുന്നുവെങ്കിലും അതൊക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിക്കപ്പെട്ടില്ലെന്നും ചില നേതാക്കളുടെ പോക്കറ്റിൽ ഭൂരിഭാഗവും പോയെന്ന വിമർശനവും ഉയർന്നുവന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP