Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവായിരുന്നപ്പോൾ അദ്ദേഹത്തിനെ നാവായി തിളങ്ങി; ലോട്ടറി സംവാദത്തിൽ ഐസക്കിനെ മലർത്തിയടിച്ചിട്ടും ഭരണംകിട്ടിയപ്പോൾ മന്ത്രിയാക്കിയില്ല; സുകുമാരൻ നായരുടെ പിന്തുണയിൽ ശിവകുമാർ മന്ത്രിയായപ്പോൾ നിരാശനായി; ഇപ്പോൾ ഉമ്മൻ ചാണ്ടി - ചെന്നിത്തല കൂട്ടുകെട്ടിനെ തകർത്ത് ഒന്നാമൻ; ഗ്രൂപ്പു മാനേജർമാർക്ക് തിരിച്ചടിയായി സതീശന്റെ സ്ഥാനലബ്ദി

ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവായിരുന്നപ്പോൾ അദ്ദേഹത്തിനെ നാവായി തിളങ്ങി; ലോട്ടറി സംവാദത്തിൽ ഐസക്കിനെ മലർത്തിയടിച്ചിട്ടും ഭരണംകിട്ടിയപ്പോൾ മന്ത്രിയാക്കിയില്ല; സുകുമാരൻ നായരുടെ പിന്തുണയിൽ ശിവകുമാർ മന്ത്രിയായപ്പോൾ നിരാശനായി; ഇപ്പോൾ ഉമ്മൻ ചാണ്ടി - ചെന്നിത്തല കൂട്ടുകെട്ടിനെ തകർത്ത് ഒന്നാമൻ; ഗ്രൂപ്പു മാനേജർമാർക്ക് തിരിച്ചടിയായി സതീശന്റെ സ്ഥാനലബ്ദി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വിഡി സതീശൻ എത്തുന്നത് മുതിർന്ന നേതാക്കളുടെ പാരവെപ്പുകളെ അതീജിവിച്ചു കൊണ്ടാണ്. ഗ്രൂപ്പിന്റെ ഭാഗമായെങ്കിലും അതിന് അതീതമായ പിന്തുണയോടെയാണ് സതീശൻ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തുന്നത് എന്നതു കൊണ്ട് തന്നെയാണ് പുതിയ സ്ഥാനലബ്ധി ശ്രദ്ധേയമാകുന്നത്. ഒരിക്കൽ തന്നെ സമുദായ രാഷ്ട്രീയത്തിന്റെ പേരിൽ തഴിഞ്ഞ ഉമ്മൻ ചാണ്ടിക്ക് നൽകിയ തിരിച്ചടി കൂടിയാണ് ഇത്.

ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ നാവായി പ്രവർത്തിച്ചത് സതീശനായിരുന്നു. പ്രതിപക്ഷ നിരയിലെ സതീശന്റെ മിന്നുന്ന പ്രകടനമായിരുന്നു പിന്നീട് കോൺഗ്രസിനെ അധികാരത്തിലേക്കും എത്തിച്ചത്. സമാജികനെന്ന നിലയിലും എംഎ‍ൽഎ. എന്ന നിലയിലും നല്ല ട്രാക്ക് റെക്കോഡായിരുന്നു അദ്ദേത്തിന് ഉണ്ടായിരുന്നത്. ഭരണം കിട്ടയപ്പോൾ സതീശൻ മന്തരിയാകുമെന്ന് കരുതിയതാണ്. എന്നാൽ, സസ്‌പെൻസിൽ സതീശന് പകരം വി എസ്. ശിവകുമാർ സർപ്രൈസ് എൻട്രിയായി.

സുകുമാരൻ നായരുടെ ഇഠപെടലായിരുന്നു സതീശനെ മാറ്റി ശിവകുമാർ മന്ത്രിയമാകാൻ കാരണം. അന്ന് ചെന്നിത്തലയുടെ കരങ്ങളും ഇതിന് പിന്നിലുണടായിരുന്നു. മന്ത്രിപദവിക്ക് പകരം അന്ന് വിപ്പാക്കി സതീശൻ ഒതുക്കപ്പെട്ടു. 10 വർഷം കഴിയുമ്പോൾ അതേ ചെന്നിത്തലയെ മാറ്റി പ്രതിപക്ഷ നേതാവായി കോൺഗ്രസിന്റെ സഭാനാഥനായി സതീശൻ അവരോധിക്കപ്പെടുന്നു. മന്ത്രിയാകുന്നത് തടഞ്ഞവരെ തന്നെ വെട്ടിമാറ്റിയുള്ള തിരിച്ചുവരവ്.

രമേശ് ചെന്നിത്തല- ഉമ്മൻ ചാണ്ടി ദ്വദ്വത്തെ വകുത്തു മാറ്റിയാണ് സതീശൻ മുന്നോട്ടു വന്നിരിക്കുന്നത്. തലമുറ മാറ്റം എന്ന അനിവാര്യതക്ക് കോൺഗ്രസ് ഹൈക്കമാൻഡും പച്ചക്കൊടി കാട്ടിയപ്പോൾ അത് കോൺഗ്രസ് പ്രവർത്തകർക്ക് ആവേശം പകരുന്ന വാർത്തയായി മാറി. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ കസേരയിൽ കടിച്ചു തൂങ്ങാൻ ശ്രമിച്ച ചെന്നിത്തലക്കും നാണംകെട്ടുള്ള പടിയിറങ്ങലായി മാറി. ഇനി രണ്ടാം നിരയിൽ നിന്നും സതീശൻ ഒന്നാമനായി തന്നെ മുന്നേറും.

ഗ്രൂപ്പ് മൂപ്പന്മാരുടെ കൽപനകൾ യുവാക്കൾ കൊട്ടയിലിട്ടു. ചെന്നിത്തലയുടെ പേര് പറയാൻ 'ഐ'യിലേയും 'എ'യിലേയും മാനേജർമാർ ഓതിവിട്ട യുവ എംഎ‍ൽഎമാർ നിരീക്ഷകർക്ക് മുന്നിൽ മനസ്സു തുറന്നു. അവിടെ കാര്യങ്ങൾ കൈവിട്ടു. ഗ്രൂപ്പു മാനേജർമാർക്ക് നേരിട്ട തിരിച്ചടി കൂടിയാണ് സതീശന്റെ പ്രതിപക്ഷ നേതൃസ്ഥാനത്തുള്ള നിയോഗം. ഗ്രൂപ്പിന് അതീതമായി യുവനേതാക്കൾ കൈക്കൊണ്ട നിലപാട് കൂടിയാണ് സതീശന് സ്ഥാനം ലഭികകാൻ ഇടയാക്കിയത്. അതിനനുസരിച്ച് ക്ലൈമാക്‌സിൽ കളി മാറ്റി കളിച്ചു. എംപിമാരിൽ പലരും ചെന്നിത്തലയെ കൈവിട്ടു. അതാണ് സതീശൻ എന്ന ട്വിസ്റ്റ് ഉറപ്പാക്കിയത്. ഇതിൽ കെ. സുധാകരന്റെ റോളും നിർണായകമായിരുന്നു. 'ഐ' ഗ്രൂപ്പിലാണെങ്കിലും ചെന്നിത്തലയുമായി അത്ര അടുപ്പത്തിലല്ല കുറേക്കാലമായി സുധാകരൻ. സുധാകരനവും സതീശനൊപ്പം നിലകൊണ്ടു. കെ സി വേണുഗോപാലും ഒപ്പം നിന്നു.

ഗ്രൂപ്പുസമവാക്യങ്ങളിലെ പൊളിച്ചെഴുത്തിനും സതീശന്റെ വരവ് തുടക്കമാകും കരുണാകരൻ-ആന്റണി കോൺഗ്രസിൽനിന്ന് ചെന്നിത്തല-ഉമ്മൻ ചാണ്ടി കോൺഗ്രസ് ആയി മാത്രമാണ് കോൺഗ്രസ് മാറിയതും 15 വർഷത്തോളം സഞ്ചരിച്ചതും. ഈ സ്ഥിതിയിൽ നിന്നും മാറി കോൺഗ്രസിനെ ഗ്രൂപ്പിസം തോൽപ്പിച്ചു തുടങ്ങിയ ഘട്ടത്തിലാണ് സതീശന്റെ കടന്നു വരവും.

ഇരു ക്യാമ്പും തമ്മിൽ നടന്ന ദിവസങ്ങൾ നീണ്ട രൂക്ഷമായ വടംവലികൾക്കൊടുവിലാണ് ഇപ്പോൾ രാഹുൽ ഗാന്ധിയുടെ തീരുമാനം സതീശന് അനുകൂലമായി ഉണ്ടായിരിക്കുന്നത്. കെ.സി. വേണുഗോപാലിന്റെ നോമിനിയായ സജീവ് ജോസഫും യുവ എം/എൽ/എമാരിൽ മൂന്നു പേരും ഒഴികെ എ, ഐ ഗ്രൂപ്പുകൾ സംയുക്തമായി ചെന്നിത്തലയെ പിന്തുണച്ചു എന്ന അവകാശവാദമായിരുന്നു ചെന്നിത്തല ക്യാമ്പ് ആദ്യം ഉന്നയിച്ചിരുന്നത്. എന്നാൽ 'ഐ' ഗ്രൂപ്പിലെ ഭൂരിപക്ഷവും 'എ' ഗ്രൂപ്പിലെ ഏതാനും എംഎ‍ൽഎമാരും അടക്കം 12 എംഎ‍ൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് സതീശനെ അനുകൂലിക്കുന്നവർ അവകാശപ്പെട്ടു.

ഉമ്മൻ ചാണ്ടി ചെന്നിത്തലയ്ക്കായി ശക്തമായി വാദിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. വിവേകത്തോടെയുള്ള സമീപനം സ്വീകരിക്കണമെന്നും ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവായിരുന്നെന്നും അദ്ദേഹം ഹൈക്കമാൻഡിനെ അറിച്ചതായായിരുന്നു റിപ്പോർട്ട്. എന്നാൽ, ഇതിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം ശക്തമായ കാമ്പയിൻ രൂപപ്പെട്ടു. പ്രവർത്തകരുടെ വികാരഗതി തിരിച്ചറിഞ്ഞ്, താൻ ചെന്നിത്തലയ്ക്കായി വാദിച്ചിട്ടില്ലെന്ന് ഉമ്മൻ ചാണ്ടിക്ക് വിശദീകരിക്കേണ്ട സാഹചര്യംവരെ ഉണ്ടായി. അതിനെല്ലാം ഒടുവിലാണ് സതീശന് ഹൈക്കമാൻഡിന്റെ അനുകൂലവിധി ഉണ്ടായിരിക്കുന്നത്.

മൂന്നാം ഗ്രൂപ്പിൽ തുടങ്ങി 'ഐ' ഗ്രൂപ്പിലെത്തി ഏറക്കുറേ ഒറ്റയാനായി നിന്ന സതീശൻ സമീപകാലത്തായി ചെന്നിത്തലയുടെ വിശ്വസ്തനായിരുന്നു. വാഴക്കനും പന്തളവും ശൂരനാടും അടങ്ങുന്ന 'ഐ' ഗ്രൂപ്പിലെ മാനേജർമാർ ചെന്നിത്തലയെ വീണ്ടും വാഴിക്കാൻ കൊണ്ടുപിടിച്ചു ശ്രമിച്ചു. 'എ' ഗ്രൂപ്പിലെ ഒരു വിഭാഗവും ഗ്രൂപ്പ് വൈര്യം മറന്ന് പിന്തുണച്ചു. സ്വന്തം സാധ്യത തേടിയത് തിരുവഞ്ചൂരും പി.ടിയും മാത്രമാണെന്നാണ് സൂചന. പി.സി.സി. പദം മോഹിച്ച് ചെന്നിത്തലയ്ക്കായി കളത്തിലിറങ്ങിയ 'എ' ഗ്രൂപ്പ് മാനേജരും കളിപിഴച്ചു. ഗ്രൂപ്പ് മാനേജർമാർക്ക് അപ്പുറത്തേക്ക് ചിന്തിക്കുകയും അഭിപ്രായം പറയുകയും ചെയ്ത യുവ എംഎൽഎമാരാണ് അവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്. ചെന്നിത്തലയ്ക്ക് കസേര ഉറപ്പിച്ച് പി.സി.സി. അധ്യക്ഷ പദമെന്ന പ്രത്യുപകാരമായിരുന്നു 'എ' ഗ്രൂപ്പിന്റെ സ്വപ്നം.

പുതു ടീമുമായി കൂടുതൽ ഉറപ്പോടെ പിണറായി വിജയൻ കൂടുതൽ കരുത്തനാകുമ്പോൾ ഉറപ്പാക്കിയ തുടർഭരണത്തിൽ ഉറപ്പായും പ്രതീക്ഷിച്ച കെ.കെ. ശൈലജ പാർട്ടി വിപ്പിൽ ഒതുങ്ങുന്നു. അതേസമയം സതീശൻ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക എത്തുകയും ചെയ്യുന്നു. കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.യുവിലൂടെയാണ് വി.ഡി. സതീശന്റെ രാഷ്ട്രീയ പ്രവേശനം. തേവര സേക്രട്ട് ഹാർട്ട് കോളജിലെ ആർട്‌സ് ക്ലബ് സെക്രട്ടറിയായിരുന്നു. 1986-87 കാലത്ത് എം.ജി സർവകലാശാല യൂണിയൻ വൈസ് ചെയർമാനായി. എൻ.എസ്.യു ദേശീയ കമ്മിറ്റി സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്.

2001ലെ തെരഞ്ഞെടുപ്പിൽ പറവൂരിൽ നിന്ന്? വിജയിച്ച്? കന്നിയംഗമായി നിയമസഭയിലെത്തി. 2006ലും 2011ലും 2016ലും വിജയം ആവർത്തിച്ചു. 2021ലെ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി. പന്ത്രണ്ടാം നിയമസഭയിൽ കോൺഗ്രസ് വിപ്പായിരുന്നു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം, യു.ഡി.എഫ് ഉന്നതകാര്യ സമിതി അംഗം എന്നി പദവികൾ വഹിച്ചിട്ടുണ്ട്.

1964 മെയ്‌ 31ന് എറണാകുളം നെട്ടൂരിലായിരുന്നു സതീശന്റെ ജനനം. പരേതരായ വടശ്ശേരി കെ. ദാമോദര മേനോൻ പിതാവും വിലാസിനി അമ്മ മാതാവുമാണ്. സോഷ്യോളജിയിലും നിയമത്തിലും ബിരുദധാരിയായ അദ്ദേഹം, നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു.

ഇരുപത്തിയഞ്ച് പ്രധാന സ്ഥാപനങ്ങളുടെ ട്രേഡ് യൂണിയൻ നേതാവാണ്. തമിഴ്‌നാടിന്റെ ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറിയായിരുന്നു. നിലവിൽ എ.ഐ.സി.സി സെക്രട്ടറിയായ സതീശൻ അഞ്ചു വർഷം കെപിസിസി ഉപാധ്യക്ഷ പദവിയും വഹിച്ചു. കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള മികച്ച എംഎ‍ൽഎക്കുള്ള രണ്ട് ഡസനിലേറെ അവാർഡുകൾക്ക് അർഹനായിട്ടുണ്ട്. ലക്ഷ്മി പ്രിയയാണ് ഭാര്യ. മകൾ ഉണ്ണി മായ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ്. നാലു സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP