Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിപിഐ മന്ത്രിമാർക്ക് പ്രൈവറ്റ് സെക്രട്ടറിയായി പരിചയ സമ്പത്തുള്ളവർ; പരിചയ സമ്പന്നരെത്തുന്നത് മന്ത്രിമാർ പുതുമഖങ്ങളായതിനാൽ

സിപിഐ മന്ത്രിമാർക്ക് പ്രൈവറ്റ് സെക്രട്ടറിയായി പരിചയ സമ്പത്തുള്ളവർ; പരിചയ സമ്പന്നരെത്തുന്നത് മന്ത്രിമാർ പുതുമഖങ്ങളായതിനാൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സിപിഐയുടെ 4 മന്ത്രിമാരുടെയും പ്രൈവറ്റ് സെക്രട്ടറിമാർ സർക്കാർ സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥർ. പലരും മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ പ്രവർത്തിച്ച് പരിചയമുള്ളവരാണ്. മന്ത്രിമാർ പുതുമുഖങ്ങൾ ആയതിനാലാണു പ്രൈവറ്റ് സെക്രട്ടറിമാരായി പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ നിയമിച്ചത്.

റവന്യു മന്ത്രി കെ.രാജന്റെ പ്രൈവറ്റ് സെക്രട്ടറിയായി സെക്രട്ടേറിയറ്റ് പൊതുഭരണ വിഭാഗത്തിൽ സ്പെഷൽ സെക്രട്ടറി പദവിയിലുള്ള പി.വി.മനോജിനെ നിയമിച്ചു. മുൻ കൃഷി മന്ത്രി വി എസ്.സുനിൽ കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. സി ദിവാകരൻ ഭക്ഷ്യ മന്ത്രി ആയിരിക്കെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. റവന്യു മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിമാരായും സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരെയാണു നിയമിച്ചിരിക്കുന്നത്.

കൃഷി മന്ത്രി പി. പ്രസാദിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കേരള ഗസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷൻ സംസ്ഥാന ഭാരവാഹിയും ജലവിഭവ വകുപ്പിലെ എക്‌സിക്യൂട്ടീവ് എൻജിനീയറുമായ വിനോദ് മോഹനെ നിയമിച്ചു.

മൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചുറാണിയുടെ പ്രൈവറ്റ് സെക്രട്ടറിയായി അനിൽ ഗോപിനാഥിനെയാണു നിയമിച്ചത്. ഇദ്ദേഹം മുൻ മന്ത്രി പി.തിലോത്തമന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഭക്ഷ്യ മന്ത്രി ജി.ആർ.അനിലിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമ വകുപ്പിലെ ഡപ്യൂട്ടി സെക്രട്ടറി പി.പ്രദീപ് കുമാറിനെ നിയമിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP