Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദീപിക പദുക്കോണിന്റെ പാട്ടിന് ചുവട് വെച്ച് മീനാക്ഷി; ദിലീപിന്റെയും മഞ്ജുവിന്റെയും മകളുടെ ഡാൻസ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ദീപിക പദുക്കോണിന്റെ പാട്ടിന് ചുവട് വെച്ച് മീനാക്ഷി; ദിലീപിന്റെയും മഞ്ജുവിന്റെയും മകളുടെ ഡാൻസ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ

മീനാക്ഷി ദിലീപിന്റെ പുതിയ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. താൻ അമ്മയെ പോലെ തന്നെ നല്ല നർത്തകിയാണെന്ന് തെളിയിക്കുന്നതാണ് ഡാൻസ് വീഡിയോ. ദീപിക പദുക്കോൺ പത്മവത് എന്ന സിനിമയിൽ അവതരിപ്പിച്ച 'നൈനോവാലെ നെ' എന്ന ഗാനത്തിനാണ് മീനാക്ഷി ചുവടുവെച്ചത്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഈ നൃത്തത്തിന്റെ വിഡിയോ ചുരുങ്ങിയ സമയം കൊണ്ട് വൈറലായി.

      View this post on Instagram

A post shared by Meenakshi G (@i.meenakshidileep)

വളരെ മനോഹരമായാണ് മീനാക്ഷി നൃത്തം ചെയ്യുന്നത്. നിരവധിപേരാണ് മീനാക്ഷിയെ പ്രശംസിച്ചു വിഡിയോയുടെ താഴെ കമന്റ് ചെയ്തിരിക്കുന്നത്. മീനാക്ഷിയുടെ ഉറ്റ സുഹൃത്തായ നടി നമിത പ്രമോദും വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തി.

മീനാക്ഷി മികച്ച നർത്തകിയാണെന്ന് ഇതിനു മുൻപും തെളിയിച്ചിട്ടുണ്ട്. തന്റെ ബാല്യകാല സുഹൃത്തും നാദിർഷയുടെ മകളുമായ ആയിഷയുടെ വിവാഹ സൽക്കാരത്തിന് മീനാക്ഷിയും നമിതയും ചേർന്നവതരിപ്പിച്ച നൃത്തം വൈറലായിരുന്നു. ആയിഷയുടെ വിവാഹത്തിന് നിറസാന്നിധ്യമായ മീനാക്ഷി, ദിലീപും കാവ്യയും കാണികളായി ഇരിക്കുമ്പോഴാണ് നൃത്തം അവതരിപ്പിച്ചത്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP