Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗ്രൂപ്പ് പോരിൽ നഷ്ടമായത് മലബാറിൽ നിന്നും സിപിഐക്ക് ഒരു മന്ത്രി സ്ഥാനം; മന്ത്രിസഭയിൽ മലബാറിൽ നിന്നും പ്രാതിനിധ്യമില്ലാതെ ആദ്യത്തെ സിപിഐ ഭരണത്തിലുള്ള മന്ത്രി സഭ; കാനത്തിന്റെ വിശ്വസ്തർ എല്ലാം കൊണ്ട് പോയി; കെഇ ഇസ്മായീലിനെ പിന്തുണച്ചതിന്റെ ശിക്ഷ ഇകെ വിജയന് കിട്ടുമ്പോൾ

ഗ്രൂപ്പ് പോരിൽ നഷ്ടമായത് മലബാറിൽ നിന്നും സിപിഐക്ക് ഒരു മന്ത്രി സ്ഥാനം; മന്ത്രിസഭയിൽ മലബാറിൽ നിന്നും പ്രാതിനിധ്യമില്ലാതെ ആദ്യത്തെ സിപിഐ ഭരണത്തിലുള്ള മന്ത്രി സഭ; കാനത്തിന്റെ വിശ്വസ്തർ എല്ലാം കൊണ്ട് പോയി; കെഇ ഇസ്മായീലിനെ പിന്തുണച്ചതിന്റെ ശിക്ഷ ഇകെ വിജയന് കിട്ടുമ്പോൾ

ടിപി ഹബീബ്

കോഴിക്കോട്:ഗ്രൂപ്പ് പോരിൽ മലബാറിൽ നിന്നും മന്ത്രി സ്ഥാനം തന്നെ എടുത്തു മാറ്റപ്പെട്ട നിലയിലാണ് സിപിഐ.കോഴിക്കോട് ജില്ലയിലെ നേതാക്കളുടെ ഗ്രൂപ്പ് പോരും പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രന്റെ ഇഷ്ടക്കാർക്കുള്ള വീതം വെപ്പുമായതോടെ മലബാറിൽ നിന്നും മന്ത്രി സ്ഥാനം തന്നെ ഇല്ലാത്ത അവസ്ഥയിലാണ് പാർട്ടി.

സിപിഐ.നേതാക്കളുടെ പ്രവർത്തനങ്ങളിൽ അണികളുടെ പ്രതിഷേധം ശക്തമായിട്ടുണ്ട്.കാനത്തിന്റെ ഇഷ്ടക്കാരായ കെ.രാജൻ, പി.പ്രസാദ്, ജി.ആർ.അനിൽ, ചിഞ്ചുറാണി എന്നിവരെ നിയമിച്ചതിലൂടെ പിണറായിയേക്കൾ വലിയ ക്യാപ്റ്റനായി സ്വയം പ്രഖ്യാപിക്കുന്ന അവസരത്തിലേക്ക് കാനം മാറിയെന്ന ചർച്ച പാർട്ടി നേതാക്കളിൽ ശക്തമാണ്.വലിയ ആർഭാടമായി സത്യപതിക്ഞ നടത്താനുള്ള തീരുമാനനത്തെ എഫ്.ബിയിലൂടെ വിമർശിച്ചതിന്റെ പേരിൽ ബിനോയ് വിശ്വത്തെ രൂക്ഷമായി വിമർശിക്കുകയും കാനം ചെയ്തിട്ടുണ്ട്.കെ.ഇ.ഇസ്മായീൽ വിഭാഗത്തെ അരിഞ്ഞു വീഴ്‌ത്തുന്ന രീതിയിലേക്ക് കാനം മാറിയെന്ന ചർച്ച ഒരു വിഭാഗം പാർട്ടി നേതാക്കൾക്കുണ്ട്.പാർട്ടിയിലെ ജനകീയനും നിസ്വാർത്ഥനുമായ ഇ.കെ.വിജയനെ ഗ്രൂപ്പിന്റെ പേരിൽ മാത്രമാണ് തഴഞ്ഞതെന്ന് സിപിഐ.യിലെ നിക്ഷപക്ഷ നേതാക്കൾ പറയുന്നു.

മൂന്നാം ഊഴത്തിൽ മൽസരിക്കുമ്പോൾ കോഴിക്കോട് ജില്ലയിലെ നാദാപുരം നിയോജക മണ്ഡലത്തിലെ പ്രധാന പ്രചരണം തുടർഭരണം ലഭിച്ചാൽ ഇ.കെ.വിജയൻ മന്ത്രിയാകും എന്നതായിരുന്നു.എൽ.ഡി.എഫ്.നേതാക്കളും പ്രവർത്തകരും ഇക്കാര്യത്തിൽ നല്ല പ്രചരണം നടത്തി.അതിന്റെ ഗുണം തിരഞ്ഞെടുപ്പിലും ലഭിച്ചതായി ഫലം വ്യക്തമാക്കുന്നു. പുതുമുഖങ്ങൾക്ക് നല്ല അവസരം നൽകുന്ന സിപിഐ.യിൽ നിന്നും അത്തരമൊരു തീരുമാനം പാർട്ടി പ്രവർത്തകരും പ്രതീക്ഷിച്ചു.എന്നാൽ തീരുമാനം വന്നപ്പോൾ മലബാറിൽ നിന്നും രണ്ടാം പിണറായി മന്ത്രിസഭയിൽ സിപിഐ.ക്ക് പ്രാതിനിധ്യമില്ല.ആദ്യമായാണ് ഇടത് മുന്നണി മന്ത്രിസഭയിൽ സിപിഐ.ക്ക് മലബാറിൽ നിന്നും മന്ത്രിയിലാതെ പോകുന്നത്.

ഒന്നാം പിണറായി മന്ത്രി സഭയിൽ കാഞ്ഞങ്ങാട് നിന്നും വിജയിച്ച ഇ.ചന്ദ്രശേഖരനായിരുന്നു സിപിഐ.യെ പ്രതിനിധീകരിച്ച് റവന്യൂ മന്ത്രി സഭയിലിലുണ്ടായത്.വി എസ്.മന്ത്രി സഭയിൽ നാദാപുരത്ത് നിന്നും വനം മന്ത്രിയായി ബിനോയ് വിശ്വവുമെത്തി.ഇ.കെ.നായനാർ മന്ത്രി സഭയിൽ പട്ടാമ്പിയിൽ നിന്നും വിജയിച്ച കെ.ഇ.ഇസ്മായിൽ റവന്യു മന്ത്രിയായി. അൻപത് വർഷം മുമ്പ് നാദാപുരത്ത് നിന്നും വിജയിച്ച സിപിഐ.യിലെ കാന്തലോട്ട് കുഞ്ഞമ്പുവിലൂടെയാണ് നാദാപുരത്ത് നിന്നും ആദ്യമായി മന്ത്രി സ്ഥാനം ലഭിക്കുന്നത്.തുടർന്ന് വി എസ്.മുഖ്യമന്ത്രിയായപ്പോൾ വനം മന്ത്രിയായി നാദാപുരത്ത് നിന്നും തിരഞ്ഞെടുക്കപ്പെട്ട ബിനോയ് വിശ്വവുമെത്തി.

കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ മന്ത്രിയായ ഇ.ചന്ദ്രശേഖരനെ മന്ത്രിസഭയിൽ നിന്നും മാറ്റി നിർത്തുന്നതോടെ മലബാറിൽനിന്നും ഇ.കെ.വിജയൻ മന്ത്രിസഭയിലേക്ക് വരുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു മലബാറുകാറിലെ പാർട്ടി പ്രവർത്തകർ.ഇ.കെ.വിജയന്റെ ജനകീയത കൊണ്ട് മാത്രമാണ് നാദാപുരം സീറ്റ് നിലനിർത്താൻ സാധിച്ചത്.പുതുമുഖങ്ങളെ മൽസരിപ്പിച്ചാൽ നാദാപുരം സീറ്റ് നഷ്ടമാകുമെന്ന കാര്യം എൽ.ഡി.എഫിന്റെ ജില്ലാ നേത്യത്വം സംസ്ഥാന നേത്യത്വത്തെ അറിയിച്ചിരുന്നു.അതേ തുടർന്നാണ് ഇ.കെ.വിജയന് മൂന്നാം ഊഴം നൽകിയത്.ജില്ലയിലെ മറ്റ് നിയോജക മണ്ഡലങ്ങളിൽ ഇടതു തരംഗത്തിൽ നല്ല ഭൂരിപക്ഷത്തിന് എൽ.ഡി.എഫ്.വിജയിച്ചപ്പോൾ നേരിയ ഭൂരിപക്ഷത്തിനാണ് ഇ.കെ.വിജയൻ നാദാപുരത്ത് രണ്ട് തവണയും വിജയിച്ചത്.

സിപിഐ.മന്ത്രിമാരെ പ്രഖ്യാപിക്കുന്ന സമയത്ത് മലബാറിൽ നിന്നും സിപിഐ.ക്ക് മന്ത്രിമാരില്ലാത്ത കാര്യം മാധ്യമ പ്രവർത്തകർ പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.അത് ശരിവെക്കുന്ന തരത്തിലും എന്നാൽ മറ്റ് വഴിയൊന്നുമില്ലെന്ന തരത്തിലുമാണ് അദേഹം പ്രതികരിച്ചത്. തിരുവനന്തപുരം ജില്ലക്ക് പതിവിൽ കവിഞ്ഞ പരിഗണന കൊടുത്തത് മലബാറിലെ പാർട്ടി പ്രവർത്തകർക്കിടയിൽ നിരാശയും പ്രതിഷേധവും ഉടലെടുത്തിട്ടുണ്ട്.പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രനോട് അടുപ്പമുള്ളവർ മാത്രമാണ് മന്ത്രിസ്ഥാന പട്ടികയിൽ ഇടം പിടിച്ചതെന്ന ആരോപണവും പാർട്ടി നേതാക്കൾക്കിടയിൽ ശക്തമായിട്ടുണ്ട്.

നാദാപുരത്ത് നിന്നും നേരത്തെ മൽസരിച്ച സത്യൻ മൊകേരിയും ബിനോയ് വിശ്വും ഒരോ മൽസരത്തിന് ശേഷവും ഭൂരിപക്ഷം കുത്തനെ വർധിപ്പിച്ചതായും എന്നാൽ ഇ.കെ.വിജയന് ഒരോതവണയും ഭൂരിപക്ഷം കുത്തനെ കുറയുക മാത്രമാണ് ചെയ്തതെന്നും സിപിഐ.യിലെ ഒരു വിഭാഗം നേതാക്കൾ മേൽഘടകത്തെ അറിയിച്ചത്.ഇ.കെ.വിജയന് ജനപിന്തുണയില്ലെന്നതിന്റെ കാരണമിതാണെന്ന് ഇത്തം നേതാക്കളുടെ വാദം.എന്നാൽ നാദാപുരത്ത് യു.ഡി.എഫിന്റെ വോട്ടുകളിൽ വൻ വർധനവാണ് ഒരോ വർഷവും ഉണ്ടാകുന്നതെന്നും ഇ.കെ.വിജയൻ മൽസരിച്ചതുകൊണ്ട് മാത്രമാണ് വിജയിച്ചതെന്നുമാണ് സിപിഐ.യിലെ ഒരു വിഭാഗത്തിന്റെ വിശദീകരണം.അഞ്ച് വർഷം മണ്ഡലത്തിൽ സജീവ സാന്നിധ്യമായി നിന്ന കെപിസിസി.ജനറൽ സെക്രട്ടറി അഡ്വ:കെ.പ്രവീൺകുമാർ വിജയിക്കുമെന്ന് തിരിച്ചറിഞ്ഞ സിപിഎം.ജില്ലാ സെക്രട്ടറി പി.മോഹനൻ മാഷുടെ നേത്യത്വത്തിലുള്ള എൽ.ഡി.എഫ്.നേതാക്കൾ ഏറെ പണിപ്പെട്ടാണ് നാദാപുരത്ത് ഇ.കെ.വിജയൻ തന്നെ സ്ഥാനാർത്ഥിയാകട്ടെ എന്ന തീരുമാനം എൽ.ഡി.എഫിന്റെ മേൽഘടകത്തെ അറിയിച്ചത്.

സിപിഐ.നേതാവായിരുന്ന സത്യൻ മൊകേരിയുടെ ഭാര്യ പി.വസന്തത്തെ നാദാപുരത്ത് സ്ഥാനാർത്ഥിയാക്കാൻ ചില കേന്ദ്രങ്ങൾ ആദ്യ ഘട്ടത്തിൽ ശ്രമം നടത്തിയിരുന്നു.എന്നാൽ സിപിഐ.യിലും സിപിഎമ്മിലും വസന്തത്തിനെതിരെ വൻ എതിർപ്പാണുയർന്നത്.സിപിഎം.നേതാക്കൾ ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധമാണുയർത്തിയത്. നാദാപുരത്തെ സിപിഐ.സ്ഥാനാർത്ഥിയുടെ കാര്യത്തിൽ സിപിഎം.അമിതമായി ഇടപെട്ടു എന്ന പരാതി സിപിഐ.ക്കുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP