Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആഗ്രഹിച്ചതുകൊച്ചിയിൽ അമ്മയ്‌ക്കൊപ്പം ആഘോഷം; ചെന്നൈയിലേക്ക് പറന്നത് ബിഗ് ബോസ് മുടങ്ങാതിരിക്കാൻ; പൊലീസ് എത്തി ബിഗ് ബോസിന് താഴിട്ടതോടെ ചാനലുകാരുടെ പദ്ധതികളും പാളി; അർദ്ധ രാത്രിയിൽ കേക്ക് മുറിച്ച് പിറന്നാൾ ദിനത്തിലേക്ക് കടക്കൽ; വീട്ടിലുള്ളത് കുടുംബവും സമീറും മാത്രം; ലാലേട്ടന് പിറന്നാൾ ആശംസകളുമായി ആരാധകർ

ആഗ്രഹിച്ചതുകൊച്ചിയിൽ അമ്മയ്‌ക്കൊപ്പം ആഘോഷം; ചെന്നൈയിലേക്ക് പറന്നത് ബിഗ് ബോസ് മുടങ്ങാതിരിക്കാൻ; പൊലീസ് എത്തി ബിഗ് ബോസിന് താഴിട്ടതോടെ ചാനലുകാരുടെ പദ്ധതികളും പാളി; അർദ്ധ രാത്രിയിൽ കേക്ക് മുറിച്ച് പിറന്നാൾ ദിനത്തിലേക്ക് കടക്കൽ; വീട്ടിലുള്ളത് കുടുംബവും സമീറും മാത്രം; ലാലേട്ടന് പിറന്നാൾ ആശംസകളുമായി ആരാധകർ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: അറുപത്തിയൊന്നാം പിറന്നാൽ കൊച്ചിയിൽ ആഘോഷിക്കാനായിരുന്നു മോഹൻലാലിന് താൽപ്പര്യം. കോവിഡിൽ ലോക്ഡൗൺ എത്തിയപ്പോൾ ബിഗ് ബോസ് മുടങ്ങാതിരിക്കാൻ ലാലും കുടുംബവും ചെന്നൈയിൽ എത്തി. കോവിഡ് തമിഴ്‌നാടിനെ ഭീതിയിലാക്കിയപ്പോൾ ബിഗ് ബോസിന് താഴു വീണു. ലോക്ഡൗൺ 24ന് തീരുമെന്നും ബിഗ് ബോസ് വീണ്ടും തുടങ്ങാൻ കഴിയുമെന്നും പ്രതീക്ഷ. എന്നാൽ ഇതിന് സാധ്യത തീരെ കുറവാണ്. ചർച്ചകൾ തുടരുന്നു. ഇതിനിടെയാണ് ലാലേട്ടന്റെ അറുപത്തിയൊന്നാം പിറന്നാൽ. വീട്ടുകാരും സുഹൃത്ത് സമീർ ഹംസയും മാത്രമാണ് ആഘോഷങ്ങൾക്ക് ലാലിനൊപ്പമുള്ളത്.

മോഹൻലാലിന്റെ ജന്മദിന ദിവസം ബിഗ് ബോസ് വലിയ ആഘോഷങ്ങൾ പദ്ധതിയിട്ടു. അതും നടക്കാതെ പോയി. മോഹൻലാലിന്റെ ഭാര്യയും മക്കളും പിന്നെ സമീറുമായുള്ളതായി ഈ പിറന്നാൾ. ബറോസിന്റെ ഷൂട്ടിംഗിനിടെയാണ് വില്ലനായി കോവിഡിന്റെ രണ്ടാം തരംഗമെത്തിയത്. അങ്ങനെ കോവിഡിൽ തീർത്തും ലോക്ഡൗണിലായി ലാൽ. ദൃശ്യം രണ്ടിന്റെ ഒടിടിയിലെ വൻ വിജയവും മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് ലഭിച്ച ദേശീയ അംഗീകാരവും ലാലിനെ കൂടുതൽ ഉയരങ്ങളിൽ എത്തിച്ചു. കോവിഡുകാരണം ഈ നേട്ടങ്ങളൊന്നും പിറന്നാൾ ദിന ആഘോഷത്തിൽ പ്രതിഫലിക്കുന്നില്ല.

മോഹൻലാൽ അമ്മയ്‌ക്കൊപ്പം കൊച്ചിയിലാണ് സാധാരണ കഴിയുന്നത്. എന്നാൽ കോവിഡുകാലത്ത് കഴിഞ്ഞ വർഷവും ചെന്നൈയിൽ കുടുങ്ങി. അതിന് ശേഷം കൊച്ചിയിൽ എത്തി ക്വാറന്റൈൻ കാലം ഹോട്ടലിൽ പൂർത്തിയാക്കിയാണ് അമ്മയെ കണ്ടത്. ഇത്തവണ പിറന്നാൾ അമ്മയ്‌ക്കൊപ്പം കൂടാനായിരുന്നു ആഗ്രഹം. പക്ഷേ അതും കോവിഡിൽ തകിടം മറിഞ്ഞു. ബിഗ് ബോസ് എന്ന ബയോ ബബിളിന്റെ പെർഫക്ഷനേയും കോവിഡ് തകർത്തുവെന്നതാണ് മറ്റൊരു വസ്തുത.

ആരാധകർ ഈ ദിനത്തെ കാത്തിരിക്കുന്നുവെന്ന് മോഹൻലാലിന് അറിയാം. അതുകൊണ്ടു തന്നെ ഇന്നലെ അർദ്ധ രാത്രിയിൽ തന്നെ കേക്കു മുറിയും നടന്നു. കൃത്യം 12 കഴിഞ്ഞപ്പോൾ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചു. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ 1980 ലാണ് മോഹൻലാൽ സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഇന്ന് സിനിമയിൽ നാല് പതിറ്റാണ്ട് പിന്നിടുമ്പോൾ മൂന്നൂറിലേറെ ചിത്രങ്ങളുമായി ഹൃദയസ്പർശിയായ കഥാപാത്രങ്ങളുമായി ഒട്ടേറെ പുരസ്‌കാരങ്ങളുമായി മോഹൻലാൽ ജൈത്രയാത്ര തുടരുന്നു.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 ആണ് ഒടുവിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. പ്രിയദർശന്റെ കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹമാണ് ഏറെ പ്രതീക്ഷയോടെ ആരാധർ കാത്തിരിക്കുന്ന ചിത്രം. മമ്മൂട്ടി അടക്കമുള്ളവർ ലാലിന് പിറന്നാൾ ആശംസകൾ നേർന്നു. മോഹൻലാലിന്? പിറന്നാളാശംസ നേർന്ന്? മുൻ ഇന്ത്യൻ ക്രിക്കറ്റ്? താരം യുവരാജ്? സിങ്?. 61ാം പിറന്നാഘോഷിക്കുന്ന ലാലിന്? ട്വിറ്ററിലൂടെയാണ്? യുവിയുടെ പിറന്നാൾ ആശംസാ സന്ദേശം. 'മോഹൻലാൽ സാറിന്? ആഹ്ലാദഭരിതമായ പിറന്നാൾ ആശംസകൾ. മികച്ച ആരോഗ്യവും എക്കാലവും നീണ്ടുനിൽക്കുന്ന വിജയവും നേരുന്നു. എന്റെ എല്ലാ ആശംസകളും' -യുവി ട്വിറ്ററിൽ കുറിച്ചു.

മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിലെ ലിറിക്കൽ ?ഗാനം പുറത്തിറങ്ങി. 'ചെമ്പിന്റെ ചേലുള്ള...' എന്നാരംഭിക്കുന്ന ഗാനമാണ് സൈന മ്യൂസിക്ക് പുറത്തിറക്കിയത്. പ്രിയദർശൻ എഴുതി റോണി റാഫേൽ സംഗീതം പകർന്ന് വിഷ്ണു രാജാണ് ?ഗാനം ആലപിച്ചത്. തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങിയ അഞ്ചു ഭാഷകളിലും ഈ ഗാനം അവതരിപ്പിക്കുന്നുണ്ട്. അർജ്ജുൻ സർജ, സുനിൽ ഷെട്ടി, പ്രഭു, മുകേഷ്, നെടുമുടി വേണു, സിദ്ദിഖ്, മഞ്ജു വാര്യർ, കീർത്തി സുരേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുപ്രധാന താരങ്ങൾ. ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.

നടൻ എന്ന നിലയിൽ മലയാള സിനിയിൽ വന്ന് , നിർമ്മാതാവ്, ഗായകൻ ഒടുവിൽ സംവിധായകൻ എന്ന വേഷപ്പകർച്ചയിലെത്തിനിൽക്കുന്നു മോഹൻലാൽ. എങ്കിലും നമ്മൾ നമ്മളെത്തന്നെ കണ്ട കഥാപാത്രങ്ങളിലൂടെയാണ് ലാൽ എന്ന നടൻ മനസ്സുകളുടെ അധിപനായത്. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനായ വിശ്വനാഥൻ നായരും ഭാര്യ ശാന്തകുമാരിയും ഇളയമകന് മോഹൻലാൽ എന്ന പേരിടുമ്പോൾ ആ കുട്ടി ലോകത്തെമുഴുവൻ മോഹിപ്പിക്കുവനായി മാറുമെന്ന് കരുതിക്കാണില്ല. ഇന്ന് ലാൽ മലയാളിയുടെ ആവേശമാണ്. പ്രതീക്ഷയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP