Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മകളുടെ ഭർത്താവായതു കൊണ്ട് പ്രത്യേക പരിഗണനയൊന്നും അദ്ദേഹം തരാൻ പോകുന്നില്ല; വീട്ടിൽ ഒരുമിച്ചുള്ളപ്പോൾ ഒന്നിച്ച് സിനിമ കാണാനും തമാശകൾ പറയാനും സമയം കണ്ടെത്തുന്നയാളാണ് പിണറായി; മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

മകളുടെ ഭർത്താവായതു കൊണ്ട് പ്രത്യേക പരിഗണനയൊന്നും അദ്ദേഹം തരാൻ പോകുന്നില്ല; വീട്ടിൽ ഒരുമിച്ചുള്ളപ്പോൾ ഒന്നിച്ച് സിനിമ കാണാനും തമാശകൾ പറയാനും സമയം കണ്ടെത്തുന്നയാളാണ് പിണറായി; മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് ആദ്യമായി മുനസ്സു തുറന്ന് നിയുക്ത പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മകൾ വീണയുടെ ഭർത്താവെന്ന നിലയിൽ എങ്ങനെയാണ് വീട്ടിൽ ഇരുവരും തമ്മിലുള്ള ആത്മബന്ധമെന്നായിരുന്നു റിയാസ് തുറന്നു പറഞ്ഞത്. പിണറായി വിജയനെന്ന ജനപ്രതിനിധിയുടെ മികവ് അദ്ദേഹമെന്ന ഗൃഹനാഥനിലും കാണാമെന്ന് മുഹമ്മദ് റിയാസ് പറയുന്നു. വീട്ടിൽ ഒരുമിച്ചുള്ളപ്പോൾ ഒന്നിച്ച് സിനിമ കാണാനും തമാശകൾ പറയാനും സമയം കണ്ടെത്തുന്നയാളാണ് പിണറായി വിജയനെന്ന് റിയാസ് പറഞ്ഞു.

മകളുടെ ഭർത്താവായതുകൊണ്ട് പ്രത്യേക പരിഗണനയൊന്നും അദ്ദേഹം തനിക്ക് തരാൻ പോകുന്നില്ലെന്നും അത് താൻ ആഗ്രഹിച്ചിട്ടുമില്ലെന്നും റിയാസിന്റെ വാക്കുകൾ. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് തനിക്കുനേരെ വ്യക്തിഹത്യ നടത്തിയവരും മോശം പ്രചരണങ്ങൾ നടത്തിയവരുമെല്ലാം ഇന്ന് തന്റെ സുഹൃത്തുക്കളാണ്. പരിഹസിച്ചവരോടെല്ലാം പ്രവർത്തിച്ചുകൊണ്ട് മറുപടി പറയാനാണ് താൽപര്യമെന്നും റിയാസ് അഭിപ്രായപ്പെട്ടു.

അതേസമയം വിമർശനങ്ങളെ സഹിഷ്ണുതയോടെ സ്വീകരിച്ചും ആലോചിച്ച് നിലപാടെടുത്തും മുന്നോട്ടു പോവാനാണ് താൽപര്യമെന്നും റിയാസ് വ്യക്തമാക്കി. കഴിഞ്ഞദിവസം മന്ത്രിസഭയിലെ അംഗങ്ങളെകുറിച്ചുള്ള വാർത്തയിൽ മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവ് മന്ത്രിസഭയിൽ, പാർട്ടി സെക്രട്ടറിയുടെ ഭാര്യ മന്ത്രിസഭയിൽ തുടങ്ങിയ പ്രയോഗങ്ങൾ നടത്തിയതിന് മാതൃഭൂമി പത്രത്തിന് നേരെ വലിയ വിമർശനം ഉയർന്നിരുന്നു.

അഡ്വക്കേറ്റ് പി.എ. മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ മരുമകൻ എന്ന നിലയിലല്ല മന്ത്രിസഭയിൽ കയറിയതെന്നും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റും സജീവ രാഷ്ട്രീയ പ്രവർത്തകനുമാണെന്നും ഇടതുപ്രൊഫൈലുകൾ ചൂണ്ടിക്കാട്ടിയിരുന്നു. 2014ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിൽ എം.കെ.രാഘവനെതിരെ മത്സരിച്ചു പരാജയപ്പെട്ടിരുന്നു റിയാസ്. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എന്ന നിലയിൽ യുവജനപ്രാതിനിധ്യം കൂടി കണക്കിലെടുത്താണ് റിയാസിന് ഇടം ലഭിച്ചത്.

സെയ്ന്റ് ജോസഫ് ബോയ്‌സ് ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐ.യിലുടെയാണ് രാഷ്ട്രീയസംഘടനാ പ്രവർത്തനമാരംഭിച്ചത്. കോഴിക്കോട് ലോ കോളേജിൽനിന്ന് നിയമബിരുദം നേടി. 2017 ലാണ് ഡിവൈഎഫ്ഐ. ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.സിഐ.ടി.യു രംഗത്തും ജില്ലയിൽ സജീവമായിരുന്നു. നിലവിൽ സിപിഎം. സംസ്ഥാന കമ്മിറ്റിയംഗമാണ്. റിട്ട.ഐ.പി.എസ്. ഉദ്യോഗസ്ഥൻ പി.എം. അബ്ദുൽ ഖാദറിന്റെയും കെ.എം. ആയിശാബിയുടെയും മകനാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP