Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊറോണ വൈറസ് പത്തുമീറ്റർ വരെ സഞ്ചരിക്കും; ഇരട്ട മാസ്‌കും സാമൂഹിക അകലവും വായുസഞ്ചാരവും ഉറപ്പാക്കണം; മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ; കോവഡ് രണ്ടാം തരംഗം രണ്ട് മാസം കൂടി; ഇന്ത്യയിൽ കോവിഡ് രോഗ ബാധയുടെ മൂന്നാം തരംഗത്തിന്റെ നാളുകൾ പ്രവചിച്ച് ശാസ്ത്രലോകം

കൊറോണ വൈറസ് പത്തുമീറ്റർ വരെ സഞ്ചരിക്കും; ഇരട്ട മാസ്‌കും സാമൂഹിക അകലവും വായുസഞ്ചാരവും ഉറപ്പാക്കണം; മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ; കോവഡ് രണ്ടാം തരംഗം രണ്ട് മാസം കൂടി; ഇന്ത്യയിൽ കോവിഡ് രോഗ ബാധയുടെ മൂന്നാം തരംഗത്തിന്റെ നാളുകൾ പ്രവചിച്ച് ശാസ്ത്രലോകം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ അതിതീവ്രവ്യാപനത്തിന് കാരണം കോവിഡ് വൈറസ് വായുവിലൂടെയും അതിവേഗം പടരുന്നതാണെന്ന് കണ്ടെത്തൽ. വായുവിലൂടെയും കോവിഡ് പകരുമെന്ന കണ്ടെത്തൽ രാജ്യത്ത് ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. വായുവിൽ കൊറോണ വൈറസ് പത്തുമീറ്റർ വരെ സഞ്ചരിക്കുമെന്നാണ് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിന് ഇരട്ട മാസ്‌കും സാമൂഹിക അകലവും വായുസഞ്ചാരവും ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാർ പുതിയ മാർഗനിർദേശത്തിൽ പറയുന്നു.

കോവിഡ് രോഗിയുടെ ശരീരത്തിൽ നിന്ന് പുറത്തുവരുന്ന സൂക്ഷ്മകണികകൾ പത്തുമീറ്റർ വരെ സഞ്ചരിക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പിൽ പറയുന്നത്. അതിനാൽ മുറിയിൽ വായുസഞ്ചാരം ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാർ മാർഗനിർദേശത്തിൽ പറയുന്നു. ജനലുകളും വാതിലുകളും തുറന്നിടണമെന്ന് കേന്ദ്രസർക്കാരിന്റെ മുഖ്യ ശാസ്്ത്ര ഉപദേഷ്ടാവ് കെ വിജയ്‌രാഘവൻ പറഞ്ഞു.

കോവിഡ് രോഗിയുടെ ശരീരത്തിൽ നിന്ന് തുമ്മുമ്പോഴോ, ചുമയ്ക്കുമ്പോഴോ പുറത്തുവരുന്ന ജലകണിക രണ്ടുമീറ്റർ വരെ സഞ്ചരിക്കും. എന്നാൽ സൂക്ഷ്മകണികകളിലൂടെ കൊറോണ വൈറസിന് പത്തുമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കുമെന്നാണ് കണ്ടെത്തൽ. രോഗലക്ഷണങ്ങളില്ലാത്തവരിൽ നിന്നും രോഗം പകരും. മുറിയിൽ ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പാക്കാൻ സാധിച്ചാൽ വൈറസിന്റെ സാന്ദ്രത കുറയ്ക്കാൻ സാധിക്കുമെന്നും മാർഗനിർദേശത്തിൽ പറയുന്നു. കോവിഡിനെ പ്രതിരോധിക്കാൻ എൻ95 മാസ്‌കാണ്് ഉചിതം. അല്ലെങ്കിൽ സർജിക്കൽ മാസ്‌കും അതിന് മുകളിൽ കോട്ടൺ മാസ്‌കും ധരിക്കണം. സാമൂഹിക അകലം പാലിക്കുന്നതിൽ ഒരു വീഴ്ചയും വരുത്തരുതെന്നും മാർഗനിർദേശത്തിൽ പറയുന്നു.

അതേസമയം കഴിഞ്ഞ വർഷമുണ്ടായ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നു പോകുന്നത്. മുൻ ആഴ്ചകളിൽ നിന്നും ആശ്വാസമായി രോഗ ബാധിതരുടെ പ്രതിദിന കണക്കിൽ ഇപ്പോൾ കുറവു വന്നിട്ടുണ്ടെങ്കിലും മരണ നിരക്ക് കുറയാത്തത് കടുത്ത വെല്ലുവിളിയായി തുടരുകയാണ്. എന്നാൽ കോവിഡ് മൂന്നാം തരംഗത്തിന്റെ നാൾ കുറിച്ചിരിക്കുകയാണ് വിദഗ്ദ്ധരിപ്പോൾ. അടുത്ത വർഷം ആദ്യം രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആരംഭിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിൽ രൂപീകരിച്ചിരിക്കുന്ന മൂന്ന് അംഗ ശാസ്ത്രജ്ഞരുടെ പാനൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് കോവിഡ് രണ്ടാം വ്യാപനം ജൂലായ് മാസത്തോടെ അവസാനിക്കുമെന്നാണ്. മെയ്‌ അവസാനമാകുമ്പോൾ രാജ്യത്തെ കോവിഡ് പ്രതിദിന കണക്ക് 1.5 ലക്ഷം കേസുകളായി കുറയും, ജൂൺ അവസാനത്തോടെ ഇത് 20000 കേസുകളായി ചുരുങ്ങുമെന്നും കണക്കാക്കുന്നു.

നിലവിൽ മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കർണാടക, മദ്ധ്യപ്രദേശ്, ഛാർഖണ്ഡ്, രാജസ്ഥാൻ, കേരളം, സിക്കിം, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹരിയാന, ഡൽഹി, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം അതിന്റെ പാരതമ്യത്തിലാണ്. ഇനി ഇവിടങ്ങളിലെ കേസുകൾ കുറയും. എന്നാൽ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ മെയ്‌ അവസാനം വരെ കേസുകൾ വർദ്ധിക്കുമെന്നും അതിന് ശേഷം കുറയുമെന്നും ഐഐടി കാൺപൂരിലെ പ്രൊഫസർ മനീന്ദ്ര അഗർവാൾ അഭിപ്രായപ്പെടുന്നു.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും തമിഴ്‌നാടിന് തുല്യമാണ് അവസ്ഥ.കോവിഡ് മൂന്നാം തരംഗംരാജ്യത്ത് കോവിഡ് മൂന്നാം തരംഗവും വിദഗ്ദ്ധർ പ്രവചിക്കുന്നുണ്ട്. ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ മൂന്നാമത്തെ തരംഗം പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ ഇക്കാലയളവിൽ വാക്‌സിനേഷനിലൂടെ ജനങ്ങളിൽ പ്രതിരോധ ശേഷി കൈവരുന്നതിലൂടെ മൂന്നാം തരംഗം ഇന്ത്യയെ ബാധിക്കുവാൻ ഇടയില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP