Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലാലേട്ടൻ എടുത്ത റിസ്‌കും വെറുതെയായി; ബിഗ്‌ബോസ് ഹൗസിന് താഴിട്ട് കോവിഡ്; സീസൺ 3 ഷൂട്ടിങ്ങ് തമിഴ്‌നാട് പൊലീസ് തടഞ്ഞു; നടപടി ആറ് അണിയറ പ്രവർത്തകർക്ക് കോവിഡ് സ്ഥീരീകരിച്ചതിനെത്തുടർന്ന്; ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം പൊലീസ് ഷൂട്ടിങ്ങ് സെറ്റ് സീൽ ചെയ്തു; ഷോയുടെ സംപ്രേഷണം താത്കാലികമായി നിർത്തിവയ്ക്കുന്നതായി ചാനൽ

ലാലേട്ടൻ എടുത്ത റിസ്‌കും വെറുതെയായി; ബിഗ്‌ബോസ് ഹൗസിന് താഴിട്ട് കോവിഡ്; സീസൺ 3 ഷൂട്ടിങ്ങ് തമിഴ്‌നാട് പൊലീസ് തടഞ്ഞു;  നടപടി ആറ് അണിയറ പ്രവർത്തകർക്ക് കോവിഡ് സ്ഥീരീകരിച്ചതിനെത്തുടർന്ന്; ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം പൊലീസ് ഷൂട്ടിങ്ങ് സെറ്റ് സീൽ ചെയ്തു; ഷോയുടെ സംപ്രേഷണം താത്കാലികമായി നിർത്തിവയ്ക്കുന്നതായി ചാനൽ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: മലയാളം ബിഗ്‌ബോസ് സീസൺ 3 യുടെ ഷൂട്ടിങ്ങ് തമിഴ്‌നാട് പൊലീസ് തടഞ്ഞു. ബിഗ്‌ബോസ് സീസൺ 3യുടെ ആറ് അണിയറ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് നടപടി. ഗവൺമെന്റ് ഉത്തരവ് അനുസരിച്ച് ഷൂട്ടിങ്ങ് സെറ്റ് പൊലീസ് സീൽ ചെയ്തതായാണ് വിവരം.നടപടിയുടെ പശ്ചാത്തലത്തിൽ ഷോയുടെ സംപ്രേഷണം താൽക്കാലികമായി നിർത്തിവെക്കുന്നതായി ചാനൽ അറിയിച്ചു.

ചെന്നൈ ഇവിപി ഫിലീംസിറ്റിയിലാണ് മലയാളം ബിഗ്‌ബോസിന്റെ ഷൂട്ടിങ്ങ് നടന്നുകൊണ്ടിരുന്നത്. ഇതിൽ ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് പുറത്ത് വരുന്ന വിവരം. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന തരത്തിലുള്ള വാർത്തകൾ തമിഴ്‌നാട് മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഈ സാഹചര്യത്തിലും ഷൂട്ടിങ്ങ് നിർത്തിവെക്കാൻ അണിയറ പ്രവർത്തകർ തയ്യാറായില്ലെന്നും തമിഴ്മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഈ സാഹചര്യത്തിലാണ് സംസ്ഥാന ഗവൺമെന്റ് ഇടപെട്ട് ഷൂട്ടിങ്ങ് നിർത്തിവെക്കാൻ ഉത്തരവിട്ടത്. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് ഷൂട്ടിങ്ങ് നടത്തുന്നതെന്നും മത്സരാർത്ഥികൾ ഉൾപ്പടെ കോവിഡ് ടെസ്റ്റ് നടത്തിയതായും അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.

മാത്രമല്ല പിതാവിന്റെ മരണത്തെത്തുടർന്ന് ഷോയിൽ നിന്നും പുറത്ത് പോയ ഡിംപൽ ഉൾപ്പടെ ക്വാറന്റീനും കഴിഞ്ഞ് ആർ ടി പി സി ആർ ടെസ്റ്റും എടുത്തതിന് ശേഷമാണ് മത്സരത്തിൽ തിരികെ പ്രവേശിച്ചതെന്നും പിന്നണി പ്രവർത്തകർ വ്യക്തമാക്കുന്നു.ഇതിനുപുറമെ പിപി കിറ്റുൾപ്പടെ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചാണ് അണിയറ പ്രവർത്തകർ മത്സരാർത്ഥികൾക്കുള്ള സാധനങ്ങൾ ഉൾപ്പടെ ഷൂട്ടിങ്ങ് സെറ്റിൽ എത്തിക്കുന്നത്.

എന്നാൽ തമിഴ്‌നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽക്കൂടിയാണ് മുൻകരുതൽ എന്ന നിലയ്ക്ക് ഷൂട്ടിങ്ങ് നിർത്തിവെക്കാൻ ആവശ്യപ്പെട്ടതെന്നും അധികൃതർ വിശദീകരിക്കുന്നു.

അതേസമയം ബിഗ് ബോസ് സീസൺ 3 യുടെ സംപ്രേഷണം തമിഴ്‌നാട്ടിൽ കോവിഡിന്റെ വ്യാപനം മൂലം ലോക്ക് ഡൗൺ പ്രഖാപിച്ച സാഹചര്യത്തിൽ താത്കാലികമായി നിർത്തിവയ്ക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഈ പ്രതിസന്ധി മാറിയാൽ ഉടൻതന്നെ ബിഗ് ബോസ്സിന്റെ സംപ്രേഷണം പുനഃരാരംഭിക്കുന്നതായിരിക്കുമെന്നും ചാനൽ വിശദീകരിച്ചു.ഇവിപി ഫിലിം സിറ്റിയിൽ ആരോഗ്യവകുപ്പും പൊലീസും പരിശോധന നടത്തിയതിനെത്തുടർന്ന് ഫിലിം സിറ്റിയിൽ നിന്ന് മത്സരാർത്ഥികളെ ഹോട്ടലിലേക്ക് മാറ്റി.

മലയാളത്തിൽ ഏറ്റവും ജനപ്രീതിയാർജിച്ച റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. നോബി, ഡിംപൽ, കിടിലം ഫിറോസ്, മണിക്കുട്ടൻ, മജ്‌സിയ ഭാനു, സൂര്യ ജെ മേനോൻ, ലക്ഷ്മി ജയൻ, സായ് വിഷ്ണു, അനൂപ് കൃഷ്ണൻ, അഡോണി ടി ജോൺ, റംസാൻ മുഹമ്മദ്, റിതു മന്ത്ര, സന്ധ്യാ മനോജ്, ഭാഗ്യലക്ഷ്മി എന്നിവരായിരുന്നു തുടക്കത്തിൽ ബിഗ് ബോസിൽ മത്സാർഥികളായി എത്തിയത്. വൈൽഡ് എൻട്രിയായി ഫിറോസ്- സജ്‌ന ദമ്പതിമാരും, മിഷേലും രമ്യാ പണിക്കരുമെത്തി.

ബിഗ് ബോസിലെ നിയമം തെറ്റിച്ചതിന്റെ പേരിൽ ഫിറോസ്- സജ്‌ന ദമ്പതിമാരെ പുറത്താക്കിയിരുന്നു.ഗ്രാന്റ് ഫിനാലെക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ കിടിലൻ ഫിറോസ്, റിതു മന്ത്ര, സായ് വിഷ്ണു, റംസാൻ, മണിക്കുട്ടൻ, നോബി, ഡിംപൽ, അനൂപ് കൃഷ്ണൻ എന്നിവരാണ് ഏറ്റവുമൊടുവിൽ ബിഗ് ബോസിൽ ഉണ്ടായിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP