Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കല്ലുംതാഴം കേന്ദ്രീകരിച്ച് ഹൈടെക് വാറ്റ് കേന്ദ്രം; 35 ലിറ്റർ ചാരായവും 750 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടടുത്തു

കല്ലുംതാഴം കേന്ദ്രീകരിച്ച് ഹൈടെക് വാറ്റ് കേന്ദ്രം; 35 ലിറ്റർ ചാരായവും 750 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടടുത്തു

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊല്ലം കല്ലുംതാഴത്ത് ആൾതാമസമില്ലാതെ സ്വകാര്യ വ്യകതിയുടെ പറമ്പിൽ നിന്ന് 35 ലിറ്റർ വാറ്റ് ചാരായവും 750 ലിറ്റർ കോടയും കണ്ടെടുത്തു. ആധുനിക രീതിയിൽ വാറ്റ്‌സെറ്റ് സെറ്റ്‌ചെയ്തു വ്യവസായിക അടിസ്ഥാനത്തിൽ ചാരായം വാറ്റി കൊണ്ടിരുന്ന വാറ്റ് കേന്ദ്രം കൊല്ലം എക്‌സൈസ് സ്‌പേഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഐ.നൗഷാദും പാർട്ടിയും ചേർന്ന് കണ്ടുപിടിച്ചു കേസ്സെടുത്തു.

കല്ലും താഴം കുറ്റിച്ചിറ റോഡിന്റെ വശത്തുള്ള ആൾ താമസമില്ലാത്ത വീടിന്റെ പിറക് വശം കാട്പിടിച്ചു കിടക്കുന്ന ഭാഗത്ത് വച്ച് പകൽ സമയത്ത് ഗ്യാസ് അടുപ്പ് ഉപയോഗിച്ചു വൻതോതിൽ നാല് പേർ ചേർന്ന് ചാരായം വാറ്റി വൻ തോതിൽ വിലപ്പന നടത്തി വരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രഹസ്യമായി ടീ ഭാഗത്ത് എത്തിയത്. എന്നാൽ എക്‌സൈസ് പാർട്ടി എത്തുന്നത് ദൂരേ വച്ച് കണ്ട വാറ്റു കാർ പറമ്പിന്റെ പിറകിലുള്ള കാട് പിടിച്ചു കിടക്കുന്ന ഭാഗം വഴി ഓടി മറഞ്ഞതി നാൽ പിടികൂടുവാൻ കഴിഞ്ഞില്ല.

ഇരുമ്പ്ഡ്രമ്മിൽ പ്രത്യേകരീതിയിൽ വാൽവ് ഘടിപ്പിച്ചു അതിൽ കൂടി കോട ഡ്രമ്മിനുള്ളിലേക്ക് ഒഴിച്ചു ഗ്യാസ് അടുപ്പ് ഉപയോഗിച്ചു ചൂടാക്കി കോപ്പർ കോയിലു വഴി കടത്തിവിട്ടാണ് ചാരായം വാറ്റി കൊണ്ടിരുന്നത്. 500 ലിറ്ററിന്റെ സിന്തറ്റിക്ടാങ്ക് 200 ലിറ്ററിന്റെ ബാരൽ എന്നിവയിൽനിറയെ കോടകലക്കി ഇട്ടിരിക്കുകയായിരുന്നു. 100 ലിറ്ററിന്റെ ഇരുമ്പ് ഡ്രമ്മിൽ 50 ലിറ്റർ കോടയും 35ലിറ്റർ ചാരായവും സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്തു. സമീപ പ്രദേശത്തുള്ള നാല് പേർ ചേർന്നാണ് ചാരായം വാറ്റിയത് എന്ന് വിവരം ലഭിച്ചു. അവരെ കുറിച്ചു വൃക്തമായ സൂചന ലഭിച്ചു.

ഒരു ലിറ്റർ ചാരായം 3000 രൂപാ നിരക്കിലാണ് വില്പന നടത്തി വന്നിരുന്നത് എന്ന് വിവരം ലഭിച്ചു. ചാരായം വാങ്ങാൻ നിരവധി ആളുകൾ എത്തിയിരുന്നതായും വിവരം ലഭിച്ചു. കോട വേഗം പാകം ആകാൻ വേണ്ടി കോടയിൽ അമോണിയ ചേർക്കുന്നതും കണ്ടുപിടിച്ചു. മഴയത്ത് വാറ്റൻ വേണ്ടി പ്രത്യേകം ഷെഡ് നിർമ്മിച്ച് ആയിരുന്നു പ്രതികൾ ചാരായം വാറ്റിയത് ലോക്ഡൗൺ പ്രമാണിച്ച് മദ്യശാലകൾ അടഞ്ഞു കിടക്കുന്നതിനാൽ വ്യാജ മദ്യ ഉദ്പാദനം വർദ്ധിക്കുവാൻ സാധ്യത യുണ്ടെന്നുള്ള ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പട്രോളിങ് ശക്തമാക്കി.

 ലോക് ഡൗൺ ആരംഭിച്ചതിനു ശേഷം നിരവധി വാറ്റ് കേസ്സു കൾ കണ്ടെടുത്ത് കേസ്റ്റ് രജിസ്റ്റർ ചെയ്തു അന്യേഷണം നടന്നു വരുന്നു. ചാരായം വാറ്റ് ലഹരി വ്യാപാരം എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ 9400069439, 9400069440 എന്നീ നമ്പരുകളിൽ വിളിച്ചറിയിക്കാവുന്നതാണ് വിവരം നൽകുന്ന വ്യക്തികളുടെ വിവരം രഹസ്യമായി സൂക്ഷിക്കുന്നതാണ്.എക്‌സൈസ് ഇൻസ്‌പെക്ടർ രാജീവ് പ്രീ: ഓഫീസറന്മാരായ മനോജ്‌ലാൽ, നിർമലൻ തമ്പി ,ബിനുലാൽ , സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീനാഥ് .വിഷ്ണു, നിതിൻ അനിൽകുമാർ , ഡ്രൈവർ നിതിൻ എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP