Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഹാഷിഷ് വിൽപനക്കാരനെ സാഹസികമായി പിടികൂടി വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ മാൻകൊമ്പ് മുതൽ ആയുധങ്ങൾ വരെ; താനൂരിൽ അറസ്റ്റിലായത് ജാഫർ അലി; പ്രതി ഹാഷിഷ്, കഞ്ചാവ് വിൽപനകളിലെ പ്രധാനിയെന്ന് പൊലീസ്

ഹാഷിഷ് വിൽപനക്കാരനെ സാഹസികമായി പിടികൂടി വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ മാൻകൊമ്പ് മുതൽ ആയുധങ്ങൾ വരെ; താനൂരിൽ അറസ്റ്റിലായത് ജാഫർ അലി; പ്രതി ഹാഷിഷ്, കഞ്ചാവ് വിൽപനകളിലെ പ്രധാനിയെന്ന് പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: ഹാഷിഷ് വിൽപനക്കാരനെ സാഹസികമായി പിടികൂടി വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ മാൻകൊമ്പ് മുതൽ ആയുധങ്ങൾ വരെ കണ്ടെടുത്തു. ജാഫർ അലിയുടെ വീട്ടിൽ നിന്നും പിടികൂടിയത് കത്തിയും വാളും മാൻകൊമ്പും മുളക്സ്‌പ്രേയും ഉൾപ്പെടെയുള്ളവ. പ്രതി ഹാഷിഷ്, കഞ്ചാവ് വിൽപനകളിലെ പ്രധാനിയെന്ന് പൊലീസ്.

താനൂരിൽ ഹാഷിഷ് (കഞ്ചാവ് ഓയിൽ ) വിൽപന നടത്തുന്ന പ്രതിയെയാണ് ഇന്നു പൊലീസ് സാഹസികമായി പിടികൂടിയത്. തുടർന്നാണ് പ്രതിയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്് ഹാഷിഷ് കഞ്ചാവ് എന്നിവ താനൂർ പരിസരങ്ങളിൽ സ്ഥിരമായി വിൽപന നടത്തി വരികയായിരുന്ന കണ്ണന്തളി, പനങ്ങാട്ടൂർ ജാഫർ അലി(36)യാണ് പിടിയിലായത്.

പ്രതി മൂന്നു കുപ്പികളിലായി വില്പന നടത്താൻ സൂക്ഷിച്ച ഹാഷിഷ് സഹിതം താനൂർ തെയ്യല പരിസരങ്ങളിൽ ഹാഷിഷ് വില്പന നടത്തുന്നതായി വിവരം കിട്ടിയതിനെതുടർന്നു താനൂർ ഡി വൈ എസ് പി . എം. ഐ ഷാജി, താനൂർ ഇൻസ്പെക്ടർ ജീവൻ ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്.

പ്രതിയെ തന്ത്രപരമായി തെയ്യാല എന്ന സ്ഥലത്തു വെച്ച് സഹസികമായി പിടികൂടുകയായിരുന്നു. ശേഷം പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽവച്ചാണ് നിരവധി ആയുധങ്ങൾ കണ്ടെടുത്തത്. കത്തി, വാൾ, മാൻകൊമ്പ്, മുളക് സ്‌പ്രേ എന്നിവയാണ് പിടിച്ചെടുത്തത്. ഹാഷിഷ് കഞ്ചാവ് എന്നിവ താനൂർ പരിസരങ്ങളിൽ സ്ഥിരമായി വില്പന നടത്തുന്നതിലെ പ്രധാന കണ്ണിയാണ് പിടിയിലായ ജാഫർ അലിയെന്ന് പൊലീസ് പറഞ്ഞു.

അന്വേഷണ സംഘത്തിൽ താനൂർ ഡി.വൈ.എസ്‌പി: എം.ഐ.ഷാജി, എസ്.എച്ച്.ഒ ജീവൻ ജോർജ് എന്നിവർക്കുപുറമെ എസ്‌ഐ രാജു, എഎസ്ഐ: ജയകൃഷ്ണൻ, സി.പി.ഒ: ജിനേഷ്, രാജേഷ്, ജിജി എന്നിവരും ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP