Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ടി20 ലോകകപ്പ് വേദി: പ്രത്യേകയോഗം വിളിച്ച് ബിസിസിഐ; അടിയന്തിര യോഗം ചേരുന്നത് ഐസിസി യോഗത്തിന് മുന്നോടിയായി; രാജ്യത്തെ സ്ഥിതിഗതികൾ മെച്ചപ്പെട്ടില്ലെങ്കിൽ ടി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റുന്നതടക്കം യോഗത്തിൽ ചർച്ചയാകും

ടി20 ലോകകപ്പ് വേദി: പ്രത്യേകയോഗം വിളിച്ച് ബിസിസിഐ; അടിയന്തിര യോഗം ചേരുന്നത് ഐസിസി യോഗത്തിന് മുന്നോടിയായി;  രാജ്യത്തെ സ്ഥിതിഗതികൾ മെച്ചപ്പെട്ടില്ലെങ്കിൽ ടി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റുന്നതടക്കം യോഗത്തിൽ ചർച്ചയാകും

സ്പോർട്സ് ഡെസ്ക്

മുംബൈ: കോവിഡ് പശ്ചാത്തലത്തിൽ പ്രത്യേക പൊതുയോഗം വിളിച്ചുചേർത്ത് ബിസിസിഐ. ഈമാസം 29നാണ് നിർണായക യോഗം.ട്വന്റി 20 ലോകകപ്പ് ഇന്ത്യയിൽ നടത്തുമോയെന്ന് യോഗത്തിൽ തീരുമാനം ഉണ്ടായേക്കും. ജൂൺ ഒന്നിന് നടക്കാനിരിക്കുന്ന ഐസിസി യോഗത്തിന് മുന്നോടിയായാണ് ബിസിസിഐ അടിയന്തരമായി യോഗം ചേരുന്നത്.

ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഇന്ത്യയിൽ ട്വന്റി 20 ലോകകപ്പ് നടക്കേണ്ടത്. ഒൻപത് വേദികളും നേരത്തേ പ്രഖ്യാപിച്ചിരുന്നു.എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് ഐ പി എൽ പാതിവഴിയിൽ നിർത്തിയതോടെയാണ് ലോകകപ്പും അനിശ്ചിതത്വത്തിലായത്. ലോകകപ്പ് ഇന്ത്യയിൽ നിന്ന് മാറ്റണെന്ന ആവശ്യവും ശക്തമാണ്.

ടി20 ലോകകപ്പ് ഇന്ത്യയിൽ നടത്താനായില്ലെങ്കിൽ യുഎഇ ആവും പകരം വേദിയായായി ബിസിസഐ തെരഞ്ഞെടുക്കുക. എന്നാൽ ആതിഥേയ പദവി ഇന്ത്യക്ക് തന്നെയാവും. രാജ്യത്തെ സ്ഥിതിഗതികൾ മെച്ചപ്പെട്ടില്ലെങ്കിൽ ടി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റുമെന്ന് ബിസിസിഐ ജനറൽ മാനേജർ ധീരജ് മൽഹോത്ര നേരത്തെ വ്യക്തമാക്കിയിരുന്നു.

ഈ വർഷം ഒക്ടോബർ 18 മുതൽ നവംബർ 15 വരെയാണ് ടി20 ലോകകപ്പിന് ഇന്ത്യ വേദിയാവുന്നത്. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് കോവിഡ് വ്യാപനത്തെത്തുടർന്ന് ഇന്ത്യയിൽ നടത്താനായില്ലെങ്കിൽ യുഎഇ ആവും പകരം വേദിയാവുക. എന്നാൽ ആതിഥേയ പദവി ഇന്ത്യക്ക് തന്നെയാവും.

രാജ്യത്തെ സ്ഥിതിഗതികൾ മെച്ചപ്പെട്ടില്ലെങ്കിൽ ടി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റുമെന്ന് ബിസിസിഐ ജനറൽ മാനേജർ ധീരജ് മൽഹോത്രയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ വർഷം ഒക്ടോബർ 18 മുതൽ നവംബർ 15 വരെയാണ് ടി20 ലോകകപ്പിന് ഇന്ത്യ വേദിയാവുന്നത്.

കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് കോവിഡ് വ്യാപനത്തെത്തുടർന്ന് 2022 ലേക്ക് മാറ്റിയിരുന്നു. കൊവിഡിനെത്തുടർന്ന് കഴിഞ്ഞ വർഷം ഇന്ത്യയിൽ ഐപിഎൽ നടത്താൻ കഴിയാത്ത സാഹചര്യം വന്നപ്പോൾ യുഎഇ ആണ് മത്സരങ്ങൾക്ക് വേദിയായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP