Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ഭരണം വീണ്ടും കിട്ടിയപ്പോൾ സഖാക്കളുടെ തനിനിറം പുറത്ത്; എറണാകുളം ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് എം എം ലോറൻസിന്റെ മകൾ ആശ; ലോറൻസിനെ വാർദ്ധക്യത്തിൽ പരിചരിക്കാൻ പെൺമക്കൾക്ക് സിപിഎമ്മിന്റെ അനുവാദം വേണമെന്ന ഗതികേട്; പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ

'ഭരണം വീണ്ടും കിട്ടിയപ്പോൾ സഖാക്കളുടെ തനിനിറം പുറത്ത്; എറണാകുളം ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് എം എം ലോറൻസിന്റെ മകൾ ആശ; ലോറൻസിനെ വാർദ്ധക്യത്തിൽ പരിചരിക്കാൻ പെൺമക്കൾക്ക് സിപിഎമ്മിന്റെ അനുവാദം വേണമെന്ന ഗതികേട്; പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: സിപിഎമ്മിന്റെ മുതിർന്ന നേതാവ് എം.എം.ലോറൻസിനെ വാർദ്ധക്യ കാലത്ത് പരിചരിക്കാൻ സിപിഎം നേതാക്കൾ അനുവദിക്കുന്നില്ലെന്ന് മകൾ ആശ ലോറൻസ്. സുഖമില്ലാതെ എറണാകുളം ഇന്ദിരാഗാന്ധി കോപ്പറേറ്റീവ് ആശുപത്രിയിൽ കഴിയുന്ന ലോറൻസിനെ ഇതുവരെ നോക്കിയിരുന്ന ബന്ധു ഉപേക്ഷിച്ചുവെന്നാണ് ആശ ലോറൻസ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നത്. പാർട്ടി ജില്ല സെക്രട്ടറിയായ സിഎൻ മോഹനൻ തന്നെയും മകനെയും ഭീഷണിപ്പെടുത്തി. 'അപ്പനെ ഞങ്ങൾ നോക്കികോളാം എന്ന് പറഞ്ഞപ്പോൾ എന്നോട് ദേഷ്യത്തോടെ 'ലോറൻസിന്റെ ആൺമക്കൾ ഉണ്ട് ഇല്ലെങ്കിൽ പാർട്ടി ഉണ്ട് നോക്കാൻ' എന്ന് ആണ് സിഎൻ മോഹനൻ പറഞ്ഞത്. ആൺമക്കളുടെ നോട്ടം പറ്റാതെ ആണല്ലോ ബന്ധുവീട്ടിൽ പോകേണ്ടി വന്നത് എന്ന് പറഞ്ഞപ്പോൾ മറുപടി ഇല്ല. അപ്പന്റെയും ഡോക്ടർമാരുടെയും സാന്നിധ്യത്തിൽ ഞാൻ പറഞ്ഞു പാർട്ടി നോക്കിക്കോ പക്ഷേ വല്ലവന്റെയും വീട്ടിൽ അപ്പൻ പോയി നിൽക്കാനും ഒഴിവാക്കപ്പെടാനും സാഹചര്യം ഇനി ഉണ്ടാവരുതെന്ന്.'. ഭരണം വീണ്ടും കിട്ടിയപ്പോൾ സഖാക്കളുടെ തനിനിറം ധാർഷ്ട്യം ഭീഷണിപ്പെടുത്തൽ തുടങ്ങി കഴിഞ്ഞുവെന്നും ആശ ലോറൻസ് കുറിച്ചു

പാർട്ടി സെക്രട്ടറി വീണ്ടും തന്നെ ഭീഷണി പെടുത്താൻ ശ്രമിച്ചപ്പോൾ ' ഭീഷണി ഒന്നും വേണ്ട അതൊക്കെ പാർട്ടിയിലും സ്വന്തം കുടുംബത്തിലും മതി' എന്ന് താൻ മറുപടി പറഞ്ഞതായും ആശ ലോറൻസ് കുറിക്കുന്നു. വേറൊരു കുടുംബത്തിലും നടക്കാത്ത കാര്യങ്ങളാണ് എന്നൊക്കെ പറഞ്ഞു തങ്ങളെ അപമാനിച്ച് വേദനിപ്പിച്ചുവെന്നും അവർ ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എ.വിജയരാഘവനും നിയുക്ത മന്ത്രി കെ രാധക്യഷ്ണനും കണ്ണൂർ ജില്ല സെക്രട്ടറി എം.വി ജയരാജനും എം.എം.ലോറൻസിന്റെ വിവരങ്ങൾ നേരിട്ട് അന്വേഷിച്ച് വേണ്ട കാര്യങ്ങൾ ചെയ്യണമെന്നാണ് ആശ ലോറൻസ് കുറിപ്പിൽ ആവശ്യപ്പെടുന്നത്. എംഎം ലോറൻസിന്റെ എല്ലാ കാര്യങ്ങളും സിപിഎം പാർട്ടി ഏറ്റെടുത്ത് നോക്കുക അല്ലെങ്കിൽ അപ്പച്ചൻ എംഎം ലോറൻസിന്റെ ന്റെ കാര്യം ആൺമക്കൾ നോക്കുക ഒരു കുറവും വരുത്താതെ- ആശ ലോറൻസ് കുറിപ്പ് അവസാനിപ്പിക്കുന്നത് ഇങ്ങനെ.

എം.എം ലോറൻസ് ഇനിയൊരു കമ്മ്യൂണിസ്റ്റുകാരനാവേണ്ടെന്നും പാർട്ടി അദ്ദേഹത്തെ അത്രത്തോളം പീഡിപ്പിച്ചിട്ടുണ്ടെന്നും ആശ ലോറൻസ് നേരത്തെ ആരോപിച്ചിരുന്നു. തന്റെ മകൻ മിലൻ ആർഎസ്എസ് പ്രവർത്തകനായതുമായി ബന്ധപ്പെട്ട വിവാദസമയത്താണ് അവർ ഇങ്ങനെ പറഞ്ഞത്. പാർട്ടിയുമായി നിരന്തരം കലഹത്തിലാണ് ആശ ലോറൻസ്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഇന്നലെ രാത്രി 11.15 നുള്ള ഗുരുവായൂർ എക്സ്‌പ്രസ്സിൽ യാത്ര ചെയ്തു 3 മണിക്ക് എറണാകുളത്ത് എത്തി. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഞാനും മിലനും ഇരുന്നു. 3 പേരെ കണ്ടു. പിന്നെ ഞങ്ങളും വിജനമാണ് സ്റ്റേഷൻ. ഇനി വന്ന കാര്യം. ഇപ്പോൾ എറണാകുളം കടവന്ത്രയിലുള്ള ഇന്ദിരാഗാന്ധി കോർപറേറ്റിവ് ഹോസ്പിറ്റലിൽ

അപ്പച്ചന്റെ എംഎം ലോറൻസിന്റെ അടുത്തിരുന്നാണ് ഞാനിത് എഴുതുന്നത്. ഇന്നലെ വൈകിട്ട് ഉത്തരവാദിത്തപെട്ട പാർട്ടി നേതാവ് വിളിച്ചു. അപ്പച്ചൻ ആശുപത്രിയിലാണ് എന്ന് പറഞ്ഞതും ഞാൻ കരയാൻ തുടങ്ങിയിരുന്നു. അപ്പച്ഛൻ 2-3 മാസമായി മുളവ്ക്കാട് ഉള്ള ഒരു അകന്ന ബന്ധുവായ അഡ്വ.അരുൺ ആന്റണിയുടെ വീട്ടിലായിരുന്നു. കുറെ നാളായി ഈ ARUN ANTONY JOS MON ഉം( ബന്ധു നിയമന വിവാദ നായകൻ) ആണ് അപ്പച്ചനെ കൊണ്ട് നടക്കുന്നത്

അതിന് മുൻപ് എംഎം മാത്യു (അനിയൻ ആണ്) BABU MATHEW Retd High Court Judge അപ്പച്ഛന്റെ ഇടം വലം കൊണ്ട് നടന്നത്. ഭാര്യയും നാല് മക്കളും കാഴ്‌ച്ചകാരെ പോലെ നിൽക്കേണ്ടി വന്നിട്ടുണ്ട് .സ്ഥാനകയറ്റത്തിന് അനുസരിച്ച് ബന്ധുക്കളുടെ കടന്ന് കയറ്റം. കൃത്യമായി പറഞ്ഞാൽ അടിയന്തരാവസ്ഥ കഴിഞ്ഞ് നടന്ന നിയമ സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ആയപ്പോൾ മുതൽ. പിന്നീട് ജീവിതമൊക്കെ അങ്ങിനെ ആയി.

ഇപ്പഴത്തെ കാര്യം. ഇന്നലെ വൈകിട്ട് കഴിഞ്ഞപ്പോഴാണ് എനിക്ക് ഫോൺ കോളുകൾ വരാൻ തുടങ്ങിയത്. അപ്പച്ഛന് മൂത്രം നിയന്ത്രിക്കാൻ സാധിക്കുന്നില്ല. അതുകൊണ്ട് അവർ സൂത്രത്തിൽ സജിയെ വിളിച്ച് വരുത്തി ഒഴിവാക്കി എന്ന് Adv Arun Antonyന്റെ വീട്ടിൽ നിന്നും ഒഴിവാക്കിയതാണ് എന്നാണ് പറഞ്ഞത്.

Abi മൂന്നാമത്തെ മകൻ Abi കുറെ നാളായി അപ്പഛനെ നോക്കാറില്ല Abi തന്നെ ആ വീട്ടിലില്ലാതായി ഇടയ്ക്ക്. അപ്പച്ഛനോട് അവിടെ നിൽക്കണ്ട എന്ന് പറഞ്ഞാൽ അംഗികരിക്കാൻ പറ്റുന്നില്ല. മൂത്തമകൾ SUJA ദുബായിൽ ആണ് കുറച്ച് നാൾ മുൻപ് Suja പറഞ്ഞു അപ്പച്ഛൻ കുളിമുറിയിൽ വീണ് 3 - 4 മണിക്കൂർ ആരും അറിഞ്ഞില്ല. പിന്നെ സ്വയം എഴുന്നേറ്റ് വന്ന് സജിയെ അറിയിച്ചപ്പോൾ ആണ് അറിയുന്നത്. സജി വന്ന് ആശുപത്രിയിൽ കൊണ്ട് പോയി പരുക്കുകൾ ഒന്നും ഉണ്ടായില്ല.

അപ്പോൾ മിലൻ പറഞ്ഞു അപ്പ ഛനെ ഞങ്ങൾ നോക്കികോളാം. ഞങ്ങൾ അത് ഓർത്ത് വിഷമിക്കണ്ട എന്നാണ് Suja മറുപടി പറഞ്ഞത്. ആയിക്കോട്ടെ എന്ന് ഞങ്ങളും പറഞ്ഞു. കോവിഡ് തുടങ്ങിയ നാളിൽ അപ്പച്ചനെ അന്വേഷിക്കണമെന്ന് എറണാകുളം എംപി ഹൈബി ഈഡനെ അറിയിച്ചു.പിന്നീടൊരിക്കൽ കോൺഗ്രസ്റ്റ് നേതാവ് ഡൊമിനിക്ക് പ്രസറ്റേഷനെയും ഞാൻ വിളിചിരുന്നു. അപ്പന്റെ കാര്യം പറഞ്ഞിരുന്നു അമ്മ ബേബി ലോറൻസിന്റെ ബന്ധു ആണ് അദ്ദേഹം.

എന്റെ 3 സഹോദരങ്ങളും സാമ്പത്തികമായി വളരെ ഉന്നത നിലയിലാണ്. എനിക്ക് ഉണ്ടായിരുന്ന ജോലിയും പോയിരിക്കുന്ന അവസ്ഥയിലാണല്ലോ. Suja എന്നോട് പറഞ്ഞിരുന്നു ARUN ANTONY. JOSMON എന്നിവരാണ് ഇപ്പോൾ അപ്പ ഛനെ കൊണ്ട് നടക്കുന്നത് എന്ന് ഇവരാരും ഇതൊന്നും പുറത്ത് പറയില്ല അമർഷം ഉള്ളിൽ വയ്ക്കും. ഞാൻ പറയും അപ്പോൾ ഞാൻ കുറ്റവാളി ആകും. അതാ പതിവ്.സാരമില്ല ഞാൻ ഈശ്വരവിശ്വാസി ആണ്.

അപ്പച്ചനെ വന്ന് നോക്കണം എന്ന് പാർട്ടികാരും മറ്റു ചിലരും പറഞ്ഞതനുസരിചാണ് ഞാനും മിലനും രാത്രിയിൽ ഈ കോവിഡ് സമയത്ത് വന്നത്. ഞാനാദ്യം വിളിച്ചത് MVJayarajan നെ ആണ്
അദ്ദേഹം പറഞ്ഞു ജില്ല സെക്രട്ടറി CN Mohanan നെ അറിയിക്കാം എന്ന്. CN Mohanനെ പല പ്രാവശ്യം വിളിച്ചെങ്കിലും എടുത്തില്ല. പിന്നീട് ഞാൻ പാർട്ടി സെക്രട്ടറി A VIJAYRAGHAVAN നെ വിളിച്ചു.
'എന്റെ കാര്യമല്ല പാർട്ടി സഖാവിന്റെ കാര്യമാണ് പറയുന്നത് അന്വേഷിച്ചില്ലെങ്കിൽ ഞാൻ എല്ലാവരെയും അറിയിക്കും എന്ന് പറഞ്ഞു'. 'ഉടനെ അന്വേഷിക്കാം ' എന്ന് ഉറപ്പ് പറഞ്ഞു.

ഞങ്ങൾക്ക് സ്റ്റേഷനിൽ പോകാൻ സഹായം ചോദിച്ചു Police station ൽ 112 ൽ ഒക്കെ വിളിച്ചു. പിന്നീട് നിയുക്ത മന്ത്രി കെ. രാധകൃഷ്ണ് നെ വിളിച്ചു. അപ്പോൾ രാധകൃഷ്ണൻ പറഞ്ഞു ഞാൻ വിജയരാഘവനെ വിളിക്കുമ്പോൾ അവിടെ ഉണ്ടായിരുന്നു. എറണാകുളത്ത് വിളിച്ച് ഏർപ്പാട് ചെയ്തിട്ടുണ്ട് ഉടനെ പാർട്ടി നേതാക്കളോട് ആശുപത്രിയിൽ എത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന്. ഞങ്ങൾ തമ്പാനൂർ സ്റ്റേഷനിൽ എത്തുന്നത് വരെ എല്ലാവരും അന്വേഷിച്ചോണ്ടിരുന്നു.

ആശുപത്രിയിൽ എത്തി.അപ്പച്ഛനെ നോക്കാൻ Jos എന്നയാളിനെ സജി നിയമിച്ചിട്ടുണ്ട്. അപ്പച്ചനോട് ഞാനും മിലനും കാര്യങ്ങൾ പറഞ്ഞു. ഞങ്ങളുടെ കൂടെ വരണം എന്ന് പറഞ്ഞു. കുറെ നാളായി ഞങ്ങൾ പറയുമ്പോൾ ആദ്യമൊക്കെ ദേഷ്യപെടുമായിരുന്നു. പിന്നെ പിന്നെ ദേഷ്യപ്പെടൽ കുറഞ്ഞു. ഇന്ന് രാവിലെ അപ്പച്ഛൻ കഴിച്ചത് അപ്പവും കടലകറിയും പുറത്ത് നിന്ന് മേടിച്ചത്. അടുത്ത മാസം 92 വയസ് ആകുന്നു.ഈ പ്രായത്തിൽ പുറത്തെ ഭക്ഷണമാണോ കഴിക്കേണ്ടത്. ഞാൻ അപ്പ്ഛനോടും ചോദിച്ചു.മറുപടിയില്ല.

മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നേരിട്ട് അപ്പച്ഛനോട് പറഞ്ഞതായി അറിയാം പാർട്ടി നോക്കാം എന്ന് . അപ്പച്ഛൻ എന്തുകൊണ്ടോ തയ്യാറായില്ല. ഇന്ന് രാവിലെ സജി ആശുപതിയിൽ വന്നു.
കുറച്ച് കഴിഞ്ഞപ്പോൾ എറണാകുളം CPIM ജില്ല സെക്രട്ടറി CN Mohanan കോൺഗ്രസ് നേതാവ്Ajay Tharayil എന്നിവർ വന്നു. Doctors വന്നു.Dr.CK Balan ആണ് ചികിൽസിക്കുന്നത്.

സിഎൻ മോഹനനോട്  അപ്പനെ ഞങ്ങൾ നോക്കികോളാം എന്ന് പറഞ്ഞപ്പോൾ എന്നോട് ദേഷ്യത്തോടെ 'ലോറൻസിന്റെ ആൺമക്കൾ ഉണ്ട് ഇല്ലെങ്കിൽ പാർട്ടി ഉണ്ട് നോക്കാൻ' എന്ന് ആണ് C N MOHANAN പറഞ്ഞത്. ആൺമക്കളുടെ നോട്ടം പറ്റാതെ ആണല്ലോ ബന്ധുവീട്ടിൽ പോകേണ്ടി വന്നത് എന്ന് പറഞ്ഞപ്പോൾ മറുപടി ഇല്ല. അപ്പന്റെയും ഡോക്ടർമാരുടെയും സാന്നിധ്യത്തിൽ ഞാൻ പറഞ്ഞു പാർട്ടി നോക്കിക്കോ പക്ഷേ വല്ലവന്റെയും വീട്ടിൽ അപ്പൻ പോയി നിൽക്കാനും ഒഴിവാക്കപ്പെടാനും സാഹചര്യം ഇനി ഉണ്ടാവരുതെന്ന്.

പുറത്തിറങ്ങി CN Mohanan വീണ്ടും ഒച്ച എടുത്തു എന്നോട്ട്. ഞാൻ അമ്മ അനുഭവിച്ച കാര്യങ്ങൾ പറഞ്ഞു. അപ്പ്‌ന്റെ കാര്യങ്ങളും പാർട്ടി സെക്രട്ടറി വീണ്ടും എന്നെ ഭീഷണി പെടുത്താൻ ശ്രമിച്ചപ്പോൾ ഞാൻ പറഞ്ഞു' ഭീഷണി ഒന്നും വേണ്ട അതൊക്കെ പാർട്ടിയിലും സ്വന്തം കുടുംബത്തിലും മതി' എന്ന്.

വേറൊരു കുടുംബത്തിലും നടക്കാത്ത കാര്യങ്ങളാണ് എന്നൊക്കെ പറഞ്ഞു അപമാനിച്ചു വേദനിപ്പിച്ചു സിഎൻ മോഹനൻ. ഞങ്ങളെ, എന്നെയും എന്റെ മകനെയും കൊണ്ട് നോക്കിപ്പില്ലാന്ന് ഉറപ്പിച്ച് സഖാവും സജിയും അജയ് തറയിലും പോയിട്ടുണ്ട്.അജയ് തറയിലിന് ഇതിൽ എന്താ താൽപര്യം എന്നറിയില്ല.

ഇന്നലെ ഉടൻ ആശുപത്രിയിലെത്തി എം.എം.ലോറൻസിന്റെ കാര്യം അന്വേഷിക്കാൻ എ.വിജയരാഘവൻ നിർദ്ദേശം നൽകിയിട്ട് ഇന്ന് രാവിലെ 12 മണിയോട് കൂടിയാണ് നേതാവ് സിഎൻ മോഹനൻ വന്നത്. സജി വിളിച്ച് വരുത്തിയതാണവരെ എന്നെയും മകനെയും ഭീഷണി പെടുത്താൻ.

അപ്പച്ഛനെ നോക്കാൻ നിൽക്കുന്ന ജോസ് പറഞ്ഞു ഈ നിമിഷം വരെ ഇത്രയും ദിവസമായിട്ടും ഒരു പാർട്ടിക്കാരനും പാർട്ടിനേതാവും എം.എം.ലോറൻസിനെ കാണാൻ വന്നിട്ടില്ല എന്ന്. അപ്പച്ചൻ നിന്നിരുന്ന വീട്ടിലെ ARUN ANTONY അപ്പച്ചൻ ഇനി നിന്നാൽ ബാധ്യത ആകുമെന്ന് മനസിലാക്കി ഒഴിവാക്കിയതാണ് എന്നാണ് അറിഞ്ഞത്.

ഞാനും മകനും നോക്കാൻ തയ്യാറാണ് എന്ന് പറഞ്ഞപ്പോൾ മകൻ എവിടെ ഏതാണ് മകൻ എന്ന് ചോദിച്ചു മിലനെ കാണിച്ചപ്പോൾ ഒന്നു ഇരുത്തി നോക്കി. അപ്പച്ചന്റെ ഇഷ്ടം പാർട്ടികാരുടെ നോട്ടമാണെങ്കിൽ ആയിക്കോട്ടെ. പക്ഷേ എവിടെ എങ്കിലും കൊണ്ട് പോയി തള്ളരുത്.
നൃപൻ ചക്രവർത്തിയുടെ 'എല്ലാം അവസാന കാലം എന്തായിരുന്നു എന്ന് എല്ലാവർക്കുമറിയാവുന്നതാണ്.

എന്നെ അപ്പച്ഛനിൽ നിന്നും അകറ്റിയത് മറ്റും മൂന്ന് സഹോദരങളും ചേർന്നാണ്. അവരത് തുടരുന്നു. തുടരട്ടെ. പക്ഷേ അപ്പച്ചൻ ഇനി അമ്മയെ പോലെ അവസാന കാലത്ത് മക്കൾ നോക്കാതെ ആവരുത്.

മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും പാർട്ടി സെക്രട്ടറി എ.വിജയരാഘവനും നിയുക്ത മന്ത്രി കെ രാധക്യഷ്ണനും കണ്ണൂർ ജില്ല സെക്രട്ടറി എം.വി ജയരാജനും എം.എം.ലോറൻസിന്റെ വിവരങ്ങൾ നേരിട്ട് അന്വേഷിച്ച് അപ്പച്ഛന് വേണ്ട കാര്യങ്ങൾ എത്രയും പെട്ടെന്ന് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.

സ്ത്രീ ശാക്തികരണത്തിന് മതില് പണിത പാർട്ടിയുടെ എറണാകുളം ജില്ല സെക്രട്ടറി സിഎൻ മോഹനൻ എന്നെ ഭീഷണിപ്പെടുത്തണ്ട എന്നുംനിർദ്ദേശിക്കുക. അയാൾ പറയുക ആണ് ലോറൻസിന് 2ആൺമക്കൾ ഉണ്ട് അവർ നോക്കിയില്ലെങ്കിൽ പാർട്ടി നോക്കുമെന്ന്
പെൺമക്കൾ പുറത്ത് നിൽക്കാൻ. എന്തൊരു നീതി.

മരുമക്കൾക്ക് പോലും ഉത്തരവാദിത്തമുണ്ടെന്ന് നിയമം അനുശാസിക്കുമ്പോൾ പാർട്ടി നേതാവ് പറയുന്നു മകൾ നോക്കണ്ട എന്ന ഒരു കാര്യം കൂടി അപ്പച്ചന് പാരമ്പര്യമായി കിട്ടിയ ഭൂസ്വത്ത് സജീവനാണ് നൽകിയത്. ഇത് പറയുന്നത് ഇനി അപ്പന്റെ സ്വത്തിന് വേണ്ടിയാണ് ഓടി വന്നത് എന്ന് സഖാക്കൾ പറയാതിരിക്കാനാണ്.

അപ്പച്ചനെ പാർട്ടി മേൽനോട്ടത്തിൽ നോക്കിയാലും മകൾ എന്ന നിലയിൽ എനിക്കും എന്റെ മക്കൾക്കും കാണാൻ തടസ്സം നിൽക്കാനും ഇടവരുത്തരുത്.കേരളത്തിലെ ജനങ്ങളോട് എല്ലാവരോടും ആണ് ഞാനിത് പറയുന്നത്. ഭരണം വീണ്ടും കിട്ടിയപ്പോൾ സഖാക്കളുടെ തനിനിറം ധാർഷ്ട്യം ഭീഷണിപ്പെടുത്തൽ തുടങ്ങി കഴിഞ്ഞു.സഖാവ് എംഎം ലോറൻസി ന്റെ എല്ലാ കാര്യങ്ങളും സിപിഎം പാർട്ടി ഏറ്റെടുത്ത് നോക്കുക അല്ലെങ്കിൽ അപ്പച്ചൻഎംഎം ലോറൻസിന്റെ ന്റെ കാര്യം ആൺമക്കൾ നോക്കുക ഒരു കുറവും വരുത്താതെ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP