Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രമേഹ ചികിൽസയ്ക്ക് പോയ അമ്മയുടെ വിരലും ഞരമ്പും പിന്നെ ഉപ്പുറ്റിയും അനുമതി ഇല്ലാതെ അയാൾ മുറിച്ചു മാറ്റി; ആ ക്ലീനിക്കിൽ നിന്നും കയറിയ ബാക്ടീരിയയും ഓവർഡോസ് മരുന്നുകളും ഒടുവിൽ അമ്മയുടെ ജീവനെടുത്തു'; സർക്കാർ ആശുപത്രിയിലെ ഡോക്ടറുടെ സ്വകാര്യ ക്ലീനിക്കിലെ ചികിൽസാപിഴവ് മൂലം രോഗി മരിച്ചെന്ന പരാതിയുമായി മകൾ

പ്രമേഹ ചികിൽസയ്ക്ക് പോയ അമ്മയുടെ വിരലും ഞരമ്പും പിന്നെ ഉപ്പുറ്റിയും അനുമതി ഇല്ലാതെ അയാൾ മുറിച്ചു മാറ്റി; ആ ക്ലീനിക്കിൽ നിന്നും കയറിയ ബാക്ടീരിയയും ഓവർഡോസ് മരുന്നുകളും ഒടുവിൽ അമ്മയുടെ ജീവനെടുത്തു'; സർക്കാർ ആശുപത്രിയിലെ ഡോക്ടറുടെ സ്വകാര്യ ക്ലീനിക്കിലെ ചികിൽസാപിഴവ് മൂലം രോഗി മരിച്ചെന്ന പരാതിയുമായി മകൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പൂഞ്ഞാർ ഗവ. ആശുപത്രിയിലെ ഡോ. ഷാജു സെബാസ്റ്റ്യന്റെ സ്വകാര്യ ക്ലീനിക്കിൽ ഓവർഡോസ് മരുന്ന് നൽകിയത് രോഗിയുടെ മരണത്തിന് കാരണമായെന്ന പരാതിയുമായി മകളും ബന്ധുക്കളും രംഗത്ത്. പൂഞ്ഞാർ പനച്ചിക്കപ്പാറ സ്വദേശി മോളിതോമസ് കഴിഞ്ഞ ഏപ്രിൽ 13 നാണ് മരണമടഞ്ഞത്. ഇതിന് പ്രധാനകാരണം അവർ പ്രമേഹത്തിന് ചികിൽസ തേടിയിരുന്ന ഡോ. ഷാജു സെബാസ്റ്റ്യന്റെ സ്വകാര്യ ക്ലീനിക്കിൽ നൽകിയ ഓവർഡോസ് മരുന്നുകളും അവിടെ നിന്നും മുറിവിൽ പ്രവേശിച്ച ബാക്ടീരിയ മൂലമുള്ള ഇൻഫക്ഷനുമാണെന്ന പരാതിയാണ് മകൾ രേഷ്മ തോമസും ബന്ധുക്കളും ഉയർത്തുന്നത്. ഇതുസംബന്ധിച്ച് പൊലീസിനും മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും രേഷ്മ തോമസ് പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ ഈ വർഷം ഏപ്രിൽ 10 വരെ പാലാ മൂന്നാനിയിലുള്ള സ്വകാര്യ ക്ലീനിക്കിൽ പ്രമേഹരോഗത്തിന് ചികിൽസയിലായിരുന്നു മോളി തോമസ്. എന്നാൽ ആ കാലയളവിൽ മോളി തോമസിന്റെ കാൽ വിരലിൽ ഇൻഫക്ഷൻ ഉണ്ടാകുകയായിരുന്നു. ഇതിന് കാരണമായത് ക്ലീനിക്കിൽ നിന്നും കയറിയ ബാക്ടീരിയ ആണെന്ന് മകൾ പറയുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിലായിരുന്നു സർജറികൾ അടക്കം നടത്തിയിരുന്നതെന്ന് അവർ ആരോപിക്കുന്നു. മകളുടെയോ മറ്റ് ബന്ധുക്കളുടെയോ അനുമതി പത്രം പോലുമില്ലാതെയാണ് ഡോ. ഷാജു മോളി തോമസിന്റെ വിരൽ മുറിച്ചു മാറ്റിയത്. അതിന് ശേഷം ഡോക്ടർ കുത്തിവച്ച ആന്റിബയോട്ടിക്ക് രോഗിയെ കൂടുതൽ തളർത്തുകയും അവശയാക്കുകയും ചെയ്‌തെങ്കിലും ഡോക്ടർ ബന്ധുക്കളെ ആശ്വസിപ്പിച്ച് ചികിൽസ തുടരുകയായിരുന്നുവെന്നും അവർ പരാതിപ്പെടുന്നു.

ഐവി ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന ഇഞ്ചക്ഷന്റെ മരുന്ന് നേരിട്ട് മുറിവിലൂടെ കടത്തിയെന്നും അത് എല്ലുകളെ തളർത്തിയെന്നും ശരീരം മുഴുവൻ ബാധിച്ചെന്നും രേഷ്മ തോമസ് നൽകിയ പരാതിയിൽ പറയുന്നു. ശരീരം മുഴുവൻ ഇൻഫക്ഷൻ ഉണ്ടായപ്പോൾ വീണ്ടും പഴയതുപോലെ ബന്ധുക്കളുടെ അനുമതിപത്രം പോലുമില്ലാതെ മോളി തോമസിന്റെ ഉപ്പുറ്റിയുടെ ഒരുഭാഗവും കുതിഞരമ്പും മുറിച്ചുമാറ്റുകയായിരുന്നു. എന്നാൽ സർജറിക്ക് ശേഷം രക്തസ്രാവം നിൽക്കാതെ വന്നപ്പോൾ പിസാറ്റ് 4.5 എന്ന ആന്റിബയോട്ടിക് കുത്തിവയ്ക്കുകയായിരുന്നു. ഉയർന്ന് ഡോസിലുള്ള ഈ മരുന്ന് കുത്തിവച്ചതുമൂലം ക്ലീനിക്കിൽ നിന്നും ഇറങ്ങുമ്പോൾ രോഗി ബോധരഹിതയായെന്നും ബന്ധുക്കൾ സാക്ഷ്യപ്പെടുത്തുന്നു.

പ്രമേഹരോഗം മാത്രമുണ്ടായിരുന്ന മോളിതോമസിന്റെ കിഡ്‌നിക്കും ഹൃദയത്തിനും ഡോ. ഷാജുവിന്റെ ചികിൽസയെ തകരാറുകൾ ഉണ്ടായെന്ന് ബന്ധുക്കൾ പറയുന്നു. ഇതിനെ തുടർന്ന് പാലായിലെ മാർശ്ലീവ മെഡിസിറ്റി ഹോസ്പിറ്റലിൽ മോളി തോമസിനെ എത്തിച്ചെങ്കിലും അവസ്ഥ മോശമായതിനെ തുടർന്ന് അമൃതാ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. അമൃത ആശുപത്രിയിലെ ചികിൽസയിലാണ് ഡോ. ഷാജു നിരന്തരം നൽകിയിരുന്ന റെവാബാൻ എന്ന ഗുളികയാണ് രക്തസ്രാവം ഉണ്ടാക്കിയതെന്ന് മനസിലായതെന്ന് രേഷ്മ പറയുന്നു. അമൃതാ ആശുപത്രിയിൽ വച്ച് ഹൃദയാഘാതം സംഭവിച്ച് മോളി തോമസ് മരണപ്പെടുകയായിരുന്നു.

യാതൊരു ടെസ്റ്റും നടത്താതെ ഡോ. ഷാജു ഇൻജക്ഷനുകളായും ഗുളികകളായും മോളി തോമസിന്റെ ശരീരത്തിലെത്തിയ ഹെവിഡോസ് മരുന്നുകളാണ് മരണകാരണമെന്നാണ് മകൾ രേഷ്മ തോമസ് ആരോപിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങളൊക്കെ അടിസ്ഥാനരഹിതമാണെന്നാണ് ഡോ. ഷാജു സെബാസ്റ്റ്യന്റെ വാദം. തന്റെ ക്ലീനിക്കിൽ സർജറികൾ നടത്താറില്ല. അണുബാധയേറ്റ ഭാഗം വൃത്തിയാക്കുകയായിരുന്നു മാത്രമാണ് ചെയ്തത്. കാലിലാകെ അണുബാധ പടർന്നിട്ടുണ്ടെന്നും കാല് മുറിച്ചുമാറ്റേണ്ടതുണ്ടെന്നും നേരത്തെ തന്നെ അവരെ അറിയിച്ചിരുന്നു. എന്നാൽ അവരതിന് തയ്യാറായില്ലെന്നും ഡോ. ഷാജു പറയുന്നു. കഴിഞ്ഞ നവംബറിൽ തന്നെ കിഡ്‌നിയുടെ തകരാർ കണ്ടെത്തിയിരുന്നു. അത് സംബന്ധിച്ച് കൂടുതൽ ചികിൽസ നിർദ്ദേശിച്ചിരുന്നു. അണുബാധയേറ്റ കാൽ മുറിച്ചുമാറ്റാത്തതിനാൽ ശരീരമാസകലം അണുബാധ പടർന്നതാണ്‌ ഹൃദയാഘാതത്തിന് കാരണമെന്നും ഡോ. ഷൈജു സെബാസ്റ്റ്യൻ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP